കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ നേട്ടം കൊയ്ത് സിപിഎം; സ്വന്തമാക്കിയത് 18 സീറ്റുകള്‍, മുന്നേറ്റം ജില്ലാ പഞ്ചായത്തിലും

Google Oneindia Malayalam News

ജയ്പൂര്‍: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ വിമത ഭീഷണി മധ്യപ്രദേശ് മാതൃകയില്‍ രാജസ്ഥാനിലേയും ഭരണം വീഴ്ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തുടര്‍ന്നും നിരവധി പ്രതിസന്ധികളിലൂടെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണം തുടര്‍ന്ന് പോരുന്നത്. ഇതിനിടയിലാണ് സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. വാര്‍ഡുകളുടെ എണ്ണത്തില്‍ ബിജെപി കോണ്‍ഗ്രസിനെ പിന്തള്ളി ഒന്നാമത് എത്തിയപ്പോള്‍ സിപിഎമ്മും ശ്രദ്ധേയമായ മുന്നേറ്റ കാഴ്ചവെച്ചിരിക്കുകയാണ്.

രാജസ്ഥനില്‍

രാജസ്ഥനില്‍

നവംബർ 23, 27, ഡിസംബർ 1, 5 തീയതികളിലായി നാല് ഘട്ടമായിട്ടായിരുന്നു രാജസ്ഥനില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു വോട്ടെടുപ്പ് നാല് ഘട്ടമാക്കിയത്. 21 ജില്ലകളിലായി 12663 പേരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. 4371 പഞ്ചായത്ത് സമിതി സ്ഥാനത്തേക്കായിരുന്നു മത്സരം. 636 ജില്ലാ പരിഷത്ത് സ്ഥാനത്തേക്ക് 1778 പേരും മത്സരിച്ചു.

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍


വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപിക്ക് നേരിയ മുന്നേറ്റം ഉണ്ടാക്കാനായി. 1816 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കോണ്‍ഗ്രസ് 1705 സീറ്റുകളും സ്വന്തമാക്കി. 417 ഇടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ബിജെപിയുടെ സഖ്യ കക്ഷിയായ രാഷ്ട്രീയ ലോകാന്ത്രിക പാർട്ടി (ആർ‌എൽ‌പി) 56 സീറ്റിലും ബിഎസ്പി 3 സീറ്റുകളിലും വിജയിച്ചു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലും ബിജെപിയാണ് മുന്നിൽ. ഇന്ന് രാവിലെ 8.30 വരെയുള്ള ഫലത്തില്‍ 320 ഇടത്താണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയികളായിട്ടുള്ളത്. കോണ്‍ഗ്രസ് 250 ഇടത്തും സ്വതന്ത്രര്‍ 18 സീറ്റുകളിലും വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ആർഎൽപി 10 സീറ്റുകൾ നേടി. 11 ജില്ലാ പരിഷത്തുകളില്‍ ബിജെപിയും അഞ്ചിടത്ത് കോണ്‍ഗ്രസും ഭൂരിപക്ഷം നേടി.

കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത

കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത

ചിറ്റൂർഗർ ജില്ലാ പരിഷത്തിൽ 25ൽ 21 സീറ്റും ടോങ്കിൽ 25ൽ 15 സീറ്റും ബിജെപി നേടി. കോൺഗ്രസ് എംഎൽഎയും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിലൻ പൈലറ്റിന്റെ സ്ഥലമാണ് ടോങ്ക്. ടോങ്കിലെ ബിജെപി മുന്നേറ്റം കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമാക്കിയേക്കും. സച്ചിൽ പൈലറ്റും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള പോരാണ് ഇവിടെ ബിജെപി ഗുണകരമാക്കിയതെന്നാണ് വിലയിരുത്തല്‍.

സിപിഎം മുന്നേറ്റം

സിപിഎം മുന്നേറ്റം

അതേസമയം, തനിച്ച് മത്സരിച്ച സിപിഎമ്മിനും തിര‍ഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ സാധിച്ചു. പഞ്ചായത്തുകളില്‍ 16 സീറ്റുകളും ജില്ലാ പരിഷത്തില്‍ 2 സീറ്റുകളിലുമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഹനുമാൻഗർഹ് ജില്ലാ പരിഷത്തിലാണ് രണ്ട് സീറ്റുകളില്‍ സിപിഎമ്മിന് വിജയിക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ് സിപിഎം വിജയം.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

19 ല്‍ അവസാനമായി നടന്ന സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 961 വാര്‍ഡുകളില്‍ ബിജെപി 737 വാര്‍ഡിലും ബിഎസ്പി 16, സിപിഐഎം മൂന്ന്. എന്‍സിപി രണ്ട് വാര്‍ഡിലുമായിരുന്നു വിജയിച്ചത്. എന്നാല്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ. എന്‍സിപി, എന്‍പിപി എന്നിവര്‍ക്ക് ഒറ്റ സീറ്റും നേടാന്‍ കഴിഞ്ഞില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

2018 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സിപിഎമ്മിന്‍ സാധിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സംസ്ഥാനത്തുടനീളം സിപിഎമ്മിന്‍റെയും പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് രണ്ട് സീറ്റുകളില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചു.

കര്‍ഷക സമരം

കര്‍ഷക സമരം

ഏറെകാലത്തിനുശേഷം ഉത്തരേന്ത്യൻ രാഷ്‌ട്രീയ ഭൂപടത്തിലുണ്ടാക്കിയ മുന്നേറ്റം പിന്നീട് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാന്‍ ഇടത് പാര്‍ട്ടികള്‍ക്ക് സാധിച്ചു. ബിക്കാനീറിലെ ദുന്‍ഗാര്‍ഹയില്‍ ഗിര്‍ധാരിലാല്‍, ഹനുമാൻഗഡ് ജില്ലയിൽ ഭാദ്രാ മണ്ഡലത്തിൽ ബല്‍വാന്‍ എന്നിവരായിരുന്നു വിജയിച്ച സിപിഎം നേതാക്കള്‍. ഇരുവരും കര്‍ഷക പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളികളായിരുന്നു.

സിപിഎം വിജയിച്ചത്

സിപിഎം വിജയിച്ചത്

കോൺഗ്രസ് സ്‌ഥാനാർഥിയെ 23,896 വോട്ടുകൾക്കായിരുന്നു ഗിര്‍ധാരിലാല്‍ പരാജയപ്പെടുത്തിയത്. ഭാദ്രാ മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥിയെയാണ് ബൽവാൻ തോൽപിച്ചത്- 23,153 വോട്ടുകൾക്ക്. രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താനും സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 1.5 ലക്ഷത്തോളം വോട്ട് കൂടുതലാണെന്ന് കണക്കുകൾ പറയുന്നു.

സികാര്‍ ജില്ല

സികാര്‍ ജില്ല

രാജ്യത്തെ ഇളക്കി മറിച്ച 2018 ലെ കര്‍ഷ സമരം ആരംഭിച്ചത് രാജസ്ഥാനിലെ സികാര്‍ ജില്ലയിലായിരുന്നു. കർഷകപ്രശ്‌നം ഏറ്റെടുക്കുന്നതിൽ ഇടതുപക്ഷവും കിസാൻ സഭയും സിപിഎമ്മും ഇവിടെ നിർണായക പങ്കുവഹിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്‌ട്രയിലേക്കും ന്യൂഡൽഹിയിലേക്കും കർഷകസമരം വ്യാപിച്ചത്.

അടുത്ത തിരഞ്ഞെടുപ്പിലും

അടുത്ത തിരഞ്ഞെടുപ്പിലും


കര്‍ഷക സമരങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണില്‍ കര്‍ഷകര്‍ക്കൊപ്പം നിന്നതാണ് ഇടതുപക്ഷത്തിന് സംസ്ഥാനത്തിന് ചെറുതെങ്കിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കരുത്തായത്. നിലവിലെ കര്‍ഷക സമരത്തേയും സംസ്ഥാനത്ത് കൂടുതല്‍ ചലനാത്മകമാക്കുന്നത് സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികളാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കാമെന്നാണ് പാര്‍ട്ടി പ്രതീക്ഷ.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
CPM wins Rajasthan panchayat elections in 18 wards; Benefit in District Panchayat too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X