• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മന്ത്രിയെ മോശമായി ചിത്രീകരിച്ചു'; പ്രതിഭക്ക് പാര്‍ട്ടി ക്സാസുമായി അണികള്‍, അച്ചടക്കം പാലിക്കണം

ആലപ്പുഴ: ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പോസ്റ്റില്‍ കമന്‍റ് ചെയ്ത് കായംകുളം എംഎല്‍എ യു പ്രതിഭാ ഹരിക്ക് സിപിഎം അണികളുടെ വിമര്‍ശനം. പാര്‍ട്ടിയുടെ ഒരു എംഎല്‍എ പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ബ്രാഞ്ച് മുതല്‍ ഒരോ പാര്‍ട്ടി മെമ്പര്‍മാരും സ്വീകരിക്കേണ്ട അച്ചടക്കങ്ങള്‍ അറിയാനും അത് പാലിക്കാനും എംഎല്‍എ തയ്യാറാവണമെന്നുമാണ് പ്രതിഭാ ഹരിയുടെ സിപിഎം അണികള്‍ കമന്‍റ് ചെയ്യുന്നത്.

മിന്നലാക്രമണം തന്‍റെ തിയറി ഉപയോഗിച്ചെന്ന് മോദി: മണ്ടത്തരം ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് മുക്കി

തന്‍റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് പ്രതിഭാ ഹരി ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്..എന്നാല്‍ മന്ത്രിയെ എംഎല്‍എ പരസ്യമായി മോശമായി ചിത്രീകരിച്ചു എന്നരീതിയിലാണ് പ്രതിഭയുടെ കമന്‍റിനെ വ്യാഖ്യാനിക്കപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

വ്യാപക വിമര്‍ശനം

വ്യാപക വിമര്‍ശനം

പ്രതിഭാ ഹരിയുടെ കമന്‍റിനെതിരെ വ്യാപക വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്നത്. ഒരു എംഎല്‍എയായ താങ്കള്‍ക്ക് പറയാനുള്ള മന്ത്രിയോട് നേരിട്ട് പറയണം. അല്ലാതെ പരസ്യമായി കമന്‍റിട്ട് രാഷ്ട്രീയ എതിരാളികള്‍കള്‍ അതൊരു ആയുധമാക്കി കൊടുക്കരുതെന്നും പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എംഎല്‍എ തയ്യാറാവണമെന്നും ചിലര്‍ പ്രതിഭയോട് ആവശ്യപ്പെടുന്നു..

വിശദീകരണം

വിശദീകരണം

പാര്‍ട്ടി അനുകൂലികളില്‍ നിന്ന് വിമര്‍ശനം രൂക്ഷമായപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി പ്രതിഭാ ഹരി രംഗത്ത് എത്തിയിട്ടുണ്ട്. കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റിൽ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ലെന്നാ

ണ് പ്രതിഭ വ്യക്തമാക്കുന്നത്.. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ശൈലജ ടീച്ചർ

ശൈലജ ടീച്ചർ

പ്രിയമുള്ളവരെ, കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ശൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റിൽ ഇട്ട കമന്റ് ആരും ഘോഷിക്കേണ്ടതില്ല. ശൈലജ ടീച്ചർ എന്ന ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാൻ.

കായംകുളം മണ്ഡലം

കായംകുളം മണ്ഡലം

എന്നാൽ ഞാൻ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തിൽ കിഫ് ബി യിൽ ഉൾപ്പെടുത്തിയതാണ്. നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യം.

2001 മുതൽ

2001 മുതൽ

2001 മുതൽ പാർട്ടി മെമ്പർഷിപ്പിൽ ഉള്ള വ്യക്തിയാണ് ഞാൻ. സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവർത്തനത്തിൽ നിൽക്കുന്ന ആളല്ല. നിരവധി സഖാക്കൾ നൽകുന്ന കറ കളഞ്ഞ സ്നേഹം മനുഷ്യ സ്നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നിൽക്കുന്ന നല്ല മനുഷ്യർ അവരൊക്കെയാണ് എന്റെ കരുത്ത്.

ഞാൻ വരുമ്പോൾ

ഞാൻ വരുമ്പോൾ

എംഎല്‍എ ആയി ഞാൻ വരുമ്പോൾ കായംകുളത്തെ ഏറ്റവും വലിയ പ്രശ്നം അപകട മരണങ്ങൾ ആയിരുന്നു. ഇന്ന് തുടർച്ചയായ ക്യാംപയ്ന്‍ ലൂടെ അപകട നിവാരണ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ വലിയ അളവിൽ അപകടങ്ങൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. പൂർണ്ണമായിട്ടില്ല. കായംകുളം ആശുപത്രിയിലേക്ക് ആണ് കരുനാഗപള്ളി കഴിഞ്ഞ് നടക്കുന്ന അപകടങ്ങളിൽ പെടുന്നവരെ കൊണ്ടുവരുന്നത്.

കൃത്യമായി ഇടപെടുന്ന എംഎല്‍എ

കൃത്യമായി ഇടപെടുന്ന എംഎല്‍എ

കൂടാതെ കെപി റോഡ് ഉൾപ്പെടെ നടക്കുന്ന അപകടങ്ങളിൽ പെടുന്നവരും വരുന്നത് ഇവിടെയാണ്.പ്രതിദിനം 1500ൽ അധികം ഒപി ഉണ്ട്. നിരവധി തവണ ഇതൊക്കെ സബ്മിഷനിലൂടെ അല്ലാതെ ഒക്കെ പറഞ്ഞിട്ടുണ്ട്.. നിയമസഭയിലെ എല്ലാ പ്രവർത്തനത്തിലും കൃത്യമായി ഇടപെടുന്ന എംഎല്‍എ ആണ് ഞാൻ.

ജി സുധാകരൻ

ജി സുധാകരൻ

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ സാറിന്റെ ഇടപെടലിലൂടെ എനിക്ക് നിരവധി റോഡ് കിട്ടിയിട്ടുണ്ട്. അത് സ്നേഹപൂർവം ഓർക്കുന്നു. ഏ കെ ബാലൻ മിനിസ്റ്ററുടെ വകപ്പിൽ നിന്ന് തിയേറ്റർ നിർമ്മിക്കാൻ 15 കോടി അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും റോഡുകൾ തന്ന് നന്നായി സഹായിക്കാറുണ്ട്.

തൊഴിൽ വകുപ്പ് മന്ത്രി

തൊഴിൽ വകുപ്പ് മന്ത്രി

തൊഴിൽ വകുപ്പ് മന്ത്രി കേരളത്തിലെ അഞ്ചാമത്തെ കരിയർ ഡവലപ്പ്മെന്റ് സെന്റർ കായംകുളത്തിനാണ് നൽകിയത്‌.എന്നാൽ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രി Dpr കിഫ് ബി യിലേക്ക് നൽകാതിരുന്നത്. .

മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല

മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല

ഞാൻ അതിനു വേണ്ടി ഇപ്പോഴും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യം ഹാബിറ്റാറ്റ് Dpr തയ്യാറാക്കി. പിന്നീട് ഹൗസിങ് ബോർഡ് കോർപ്പറേഷനും. രണ്ടും കിഫ് ബി യിലേക്ക് അയച്ചിട്ടില്ല. ഇത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരമാണ് ഇതിന് പിന്നിൽ.. അതിന് മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല.

 പ്രതികൂലമായി മറുപടി പറഞ്ഞവർക്ക്

പ്രതികൂലമായി മറുപടി പറഞ്ഞവർക്ക്

മറ്റുള്ള സ്ഥലങ്ങളിലെ പോലെ വികസനം ചെയ്യാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് എന്നും മന്ത്രിയുടെ അഭിനന്ദന പോസ്റ്റ് എന്നെ പോലുള്ള എംഎല്‍എ മാർക്കും Valuable ആണ് എന്നു പറഞ്ഞതിന് പ്രതികൂലമായി മറുപടി പറഞ്ഞവർക്കായി ഇത് ഇവിടെ എഴുതുന്നു.... ആരും ആഘോഷിക്കേണ്ടില്ല.. ഷൈലജ ടീച്ചർ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെ. അതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും വ്യത്യസ്ത അഭിപ്രായമില്ല

പ്രതിഭ ഹരി

ഫേസ്ബുക്ക് പോസ്റ്റ്

English summary
cpm workers against u prathibha hari mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more