• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ പ്രതിപക്ഷത്തിന് ആശങ്ക... രാഹുലും മായാവതിയും മുന്നില്‍!!

cmsvideo
  പ്രധാനമന്ത്രിയാകാൻ രാഹുലും മായാവതിയും | Oneindia Malayalam

  ദില്ലി: പ്രതിപക്ഷ നിര രണ്ടായി തരം തിരിയുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് പ്രമുഖ കക്ഷികള്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ സഖ്യത്തില്‍ പലര്‍ക്കും ഇതിനെ നല്ല നീക്കമായി കാണാനാവില്ല. മായാവതിയാകുമ്പോള്‍ പിന്തുണ കുറയുമെന്നാണ് വാദം. പ്രധാനമായും യുപിയിലെയും ബീഹാറിലെയും കക്ഷികള്‍ മാത്രമേ അവരെ പിന്തുണയ്ക്കൂ.

  പ്രാദേശിക നേതാവിന് പകരം ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായി തിളങ്ങി നില്‍ക്കുന്ന നേതാവാകണം എന്നാണ് ഭൂരിഭാഗം പേരുടെയും ആഗ്രഹം. ഇതോടെ രണ്ട് പേരാണ് ശരിക്കും കുടുങ്ങിയിരിക്കുന്നത്. അഖിലേഷ് യാദവും മമതാ ബാനര്‍ജിയും മായാവതിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചതാണ്. മറ്റുള്ളവരുടെ അഭിപ്രായം മറിച്ചായാല്‍ ഇത് ഇവര്‍ക്ക് വലിയ തലവേദനയാകും.

  രണ്ട് പേര്‍ മാത്രം

  രണ്ട് പേര്‍ മാത്രം

  ബിജെപി കരുതിയത് പോലെ പ്രധാനമന്ത്രി പദത്തില്‍ മഹാസഖ്യം രണ്ട് തട്ടിലാണ്. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ബിഎസ്പി മായാവതിക്ക് വേണ്ടിയും ക്യാമ്പയിന്‍ നടത്തുന്നത്. മായാവതി അടുത്ത കാലത്ത് സ്വന്തമായി വിജയിപ്പിച്ച തിരഞ്ഞെടുപ്പ് ഏതാണെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ഇവിടെയാണ് മായാവതിക്ക് തിരിച്ചടിയുണ്ടാകുന്നത്. ദീര്‍ഘകാലമായി അവര്‍ യുപി സംസ്ഥാന ഭരണത്തില്‍ നിന്ന് താഴെയാണ്. ലോക്‌സഭയിലും അവരുടെ അംഗബലം കുറഞ്ഞ് വരികയാണ്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് മായാവതിയെന്നാണ് പാര്‍ട്ടികള്‍ ചോദിക്കുന്നത്.

  രാഹുലിനുള്ള പിന്തുണ

  രാഹുലിനുള്ള പിന്തുണ

  രാഹുല്‍ ഗാന്ധിയെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഒരുപോലെ പിന്തുണയ്ക്കുന്നുണ്ട്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന് രാഹുലിനെ പിന്തുണയ്ക്കും. ഇവര്‍ മൂന്നുപേരും വലിയ പാര്‍ട്ടികളാണ്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയത് രാഹുല്‍ ഗാന്ധിയെന്ന നേതാവിന്റെ ബലത്തിലായിരുന്നു. 2019ലെ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലല്ല, മറിച്ച് മോദിയും രാഹുലും എന്ന രീതിയിലാണ്. ഇവിടെയും മായാവതി പിന്നിലാണ്.

  മായാവതിക്കുള്ള പിന്തുണ

  മായാവതിക്കുള്ള പിന്തുണ

  മായാവതിയെ പിന്തുണയ്ക്കുന്നത് മമതാ ബാനര്‍ജിയും അഖിലേഷ് യാദവുമാണ്. ഹരിയാനയില്‍ ചൗത്താലയും അവരെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഹരിയാനയില്‍ കോണ്‍ഗ്രസ് ശക്തമായ നിലയിലാണ്. ബംഗാളിലും യുപിയിലും കൂടി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയാല്‍ അത് മായാവതിയുടെ ആഗ്രഹങ്ങള്‍ ഇല്ലാതാക്കും. അതല്ലെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിഎസ്പി വന്‍ നേട്ടമുണ്ടാക്കും. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ അതിനുള്ള സാധ്യത കുറവാണ്.

  രാഹുലിനുള്ള സാധ്യത

  രാഹുലിനുള്ള സാധ്യത

  ദേശീയ നേതാവെന്ന നിലയില്‍ മായാവതിക്കും മുകളിലാണ് രാഹുല്‍. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സാന്നിധ്യമുണ്ട്. ബിഎസ്പിയുടെ സഹായമില്ലെങ്കിലും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞ് വരുന്നത്. ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളുടെ സഹായത്തോടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയാല്‍ രാഹുല്‍ തന്നെയായിരിക്കും പ്രധാനമന്ത്രി. ഇനി എസ്പിയും തൃണമൂല്‍ കോണ്‍ഗ്രസും അധികാരത്തിന് പുറത്തായാല്‍ മായാവതിയുടെ എല്ലാ ആഗ്രഹങ്ങളും തകരുകയും ചെയ്യും.

  മഹാസഖ്യത്തില്‍ വിള്ളല്‍

  മഹാസഖ്യത്തില്‍ വിള്ളല്‍

  മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ചാല്‍ മഹാസഖ്യത്തിന് പലയിടത്തും വിജയിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. സ്റ്റാലിനൊക്കെ ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ട്. ദേശീയ തലത്തില്‍ രാഹുല്‍ നേതാവാകുമ്പോള്‍ എന്‍സിപി അടക്കമുള്ളവരുടെ പിന്തുണയും ലഭിക്കും. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ തന്നെ മായാവതിയുടെ സാധ്യത വിരളമാകും. മായാവതിക്കെതിരെ നിരവധി കേസുകള്‍ ഇപ്പോഴുണ്ട്. അതുകൊണ്ട് പ്രതിച്ഛായയും വളരെ വലിയ വിഷയമാകും. രാഹുലിന് രാഷ്ട്രീയത്തില്‍ ക്ലീന്‍ ഇമേജാണ് ഉള്ളത്.

  പ്രതിപക്ഷ നിരയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുന്നു.... സൂചനയുമായി അഖിലേഷ് യാദവ്!!

  English summary
  crack appears in opposition over pm face
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X