കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി ഇടഞ്ഞ് ഡിഎംകെ... സ്റ്റാലിന്‍ കലിപ്പില്‍, സഖ്യത്തില്‍ വിള്ളല്‍, ഇടപെട്ട് ഹെെക്കമാന്‍ഡ്

Google Oneindia Malayalam News

ചെന്നൈ: പൗരത്വ നിയമത്തില്‍ യോജിച്ച പ്രക്ഷോഭത്തിനിറങ്ങിയ കോണ്‍ഗ്രസിന് ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍ വരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ കുതിപ്പിന്റെ കാരണവും സുപ്രധാന ശക്തിയുമായ ഡിഎംകെ ഇടഞ്ഞിരിക്കുകയാണ്. ഇനി കോണ്‍ഗ്രസിനൊപ്പം പ്രക്ഷോഭത്തിനില്ലെന്നും അവര്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഡിഎംകെ സഖ്യ ധാരണകള്‍ ലംഘിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

അതേസമയം ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെതിരെയും കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പല പഞ്ചായത്തുകളില്‍ മേയര്‍ തിരഞ്ഞെടുപ്പുകളിലും ഡിഎംകതെ കോണ്‍ഗ്രസിനെ അവഗണിക്കുന്നു എന്നാണ് പരാതി. ഇത് ഡിഎംകെ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് കഴിവിലും കൂടുതല്‍ സീറ്റുകള്‍ നല്‍കിയിട്ടും ഡിഎംകെയെ കുറ്റം പറയുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വാദം. ഒപ്പം സഖ്യം വേണ്ടെന്ന് വെക്കണമെന്ന വാദവും ഉയരുന്നുണ്ട്.

കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍

കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍

കോണ്‍ഗ്രസിന്റെ ഇത്രയും കാലമായിട്ടുള്ള സഖ്യമായിരുന്നു. ഡിഎംകെ. എന്നാല്‍ സിഎഎ പ്രതിഷേധ യോഗത്തില്‍ നിന്ന് ഡിഎംകെ വിട്ടുനിന്നത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ സഖ്യത്തിലെ വിള്ളലുകള്‍ ശക്തമായിരിക്കുകയാണ്. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെ സഖ്യം മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഡിഎംകെ സുപ്രധാന വകുപ്പുകള്‍ തന്നിഷ്ടപ്രകാരം വീതം വെക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ഒറ്റ വാക്കാണ് സഖ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സ്റ്റാലിന്‍ ഇടഞ്ഞു

സ്റ്റാലിന്‍ ഇടഞ്ഞു

സഖ്യത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ധര്‍മം പാലിക്കുന്നില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അളഗിരി കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. ഈ പ്രസ്താവനയില്‍ സ്റ്റാലിന്‍ കോണ്‍ഗ്രസ് നേതൃത്വുമായി ഇടഞ്ഞിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഡിഎംകെ നേതൃത്വം. ഡിഎംകെയുടെ പിന്‍മാറ്റത്തില്‍ കോണ്‍ഗ്രസ് ശരിക്കും നാണം കെട്ടിരിക്കുകയാണ്.

ചോദ്യം ഇങ്ങനെ

ചോദ്യം ഇങ്ങനെ

അളഗിരി എന്തുകൊണ്ട് പ്രശ്‌നം സഖ്യത്തിനുള്ളില്‍ പറഞ്ഞെന്നാണ് സ്റ്റാലിന്റെ ചോദ്യം. പരസ്യമായി ഡിഎംകെയെ അപമാനിച്ചു എന്നാണ് പ്രധാന പരാതി. ഗുലാം നബി ആസാദിനോടാണ് ഡിഎംകെ സിഎഎ പ്രക്ഷോഭത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. അതേസമയം ഹൈക്കമാന്‍ഡ് അളഗിരിയുടെ പ്രസ്താവനയെ തള്ളി. അഹമ്മദ് പട്ടേല്‍ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അളഗിരി തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സ്റ്റാലിന് കത്തയച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ സാന്നിധ്യം

ദക്ഷിണേന്ത്യയിലെ സാന്നിധ്യം

കോണ്‍ഗ്രസിന് തമിഴ്‌നാട് വളരെ സുപ്രധാന സംസ്ഥാനമാണ്. ഹിന്ദി ഹൃദയ ഭൂമിയിലെ പ്രതാപം നഷ്ടമായ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ മികച്ച പ്രകടനം നടത്തേണ്ടത് കോണ്‍ഗ്രസിന് അത്യാവശ്യമാണ്. ഡിഎംകെ സഖ്യം ഉപേക്ഷിച്ചാല്‍ വന്‍ തിരിച്ചടിയായിരിക്കും കോണ്‍ഗ്രസ് നേരിടുക. നിലവില്‍ എട്ട് ലോക്‌സഭാ സീറ്റുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കോണ്‍ഗ്രസിനുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരത്തില്‍ വരുമെന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ ദക്ഷിണേന്ത്യയിലെ സ്വാധീനം വര്‍ധിപ്പിക്കാനും കോണ്‍ഗ്രസിന് സാധിക്കും.

കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

കോണ്‍ഗ്രസിന് അര്‍ഹിച്ചതില്‍ കൂടുതല്‍ സീറ്റുകള്‍ പലയിടത്തും നല്‍കുന്നുണ്ടെന്ന് ഡിഎംകെയില്‍ പരാതിയുണ്ട്. ഇത് ഡിഎംകെയിലെ പരിചയസമ്പത്തുള്ളവരുടെ സീറ്റുകള്‍ നഷ്ടമാക്കുന്നു എന്ന ആരോപണവും ഉണ്ട്. എന്നാല്‍ ദേശീയ നേതൃത്വത്തിന് സ്റ്റാലിനുമായുള്ള അടുപ്പം കാരണം കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുകയാണ് പതിവ്. ഈ പ്രശ്‌നം ദീര്‍ഘകാലമായി സഖ്യത്തിലുണ്ട്. ഡിഎംകെ ഏത് നിമിഷവും സഖ്യം ഉപേക്ഷിക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനും സാധ്യതയുണ്ട്.

ഇടപെട്ട് ഹൈക്കമാന്‍ഡ്

ഇടപെട്ട് ഹൈക്കമാന്‍ഡ്

ഡിഎംകെയുമായി പ്രശ്‌നങ്ങള്‍ പാടില്ലെന്ന് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട് ഹൈക്കമാന്‍ഡ്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ പ്രശ്‌നങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ദില്ലിയിലെ നേതാക്കള്‍ ചര്‍ച്ചയ്ക്കായി തമിഴ്‌നാട്ടിലെത്തും. ഇപ്പോഴുണ്ടായ വിവാദത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇവരുമായി വളരെ അടുപ്പമുള്ള നേതാവാണ് സ്റ്റാലിന്‍. പക്ഷേ 27 പഞ്ചായത്ത് അധ്യക്ഷ പദവിയില്‍ ഒന്ന് പോലും ഡിഎംകെ കോണ്‍ഗ്രസിന് നല്‍കിയിട്ടില്ല. 303 പഞ്ചായത്ത് യൂണിയനുകളില്‍ വെറും രണ്ടെണ്ണമാണ് കോണ്‍ഗ്രസിന് നല്‍കിയത്. ഈ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.

നിങ്ങള്‍ ആര്‍എസ്എസോ ബിജെപിയോ ആണ്.... കടക്ക് പുറത്ത്, ഡോക്ടറെ വിറപ്പിച്ച് അഖിലേഷ് വിവാദത്തില്‍!!നിങ്ങള്‍ ആര്‍എസ്എസോ ബിജെപിയോ ആണ്.... കടക്ക് പുറത്ത്, ഡോക്ടറെ വിറപ്പിച്ച് അഖിലേഷ് വിവാദത്തില്‍!!

English summary
crack in congress dmk alliance in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X