കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യമായി പറഞ്ഞത് പരസ്യമാക്കി... അതൃപ്തിയറിയിച്ച് നീതിഷ്, ജെഡിയുവില്‍ വീണ്ടും പ്രശ്‌നങ്ങള്‍!!

Google Oneindia Malayalam News

പട്‌ന: ജെഡിയുവിലെ പ്രശ്‌നങ്ങള്‍ പരസ്യമാക്കി നിതീഷ് കുമാര്‍. ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയ്‌ക്കെതിരെയാണ് നിതീഷ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നിതീഷ് ബിജെപിയെ കുറിച്ച് രഹസ്യമായി പറഞ്ഞ കാര്യങ്ങള്‍ പവന്‍ വര്‍മ പുറത്തുവിട്ടിരുന്നു. ഇതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്. ബിജെപിയെ ദില്ലി തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാനുള്ള തീരുമാനം എന്തിനായിരുന്നുവെന്ന് നിതീഷ് വ്യക്തമാക്കണമെന്ന് പവന്‍ വര്‍മ ആവശ്യപ്പെട്ടിരുന്നു.

1

എന്നോടുള്ള അതൃപ്തി പ്രകടമാക്കേണ്ട രീതി ഇതല്ല. അദ്ദേഹത്തോട് ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞെന്നാണ് പറയുന്നത്. എന്നാല്‍ ബിജെപിയുമായുള്ള വിഷയത്തില്‍ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാന്‍ പുറത്തുവിടട്ടെ. എന്നാല്‍ ഞാന്‍ അത് ചെയ്യില്ല. പവന്‍ വര്‍മയെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്്. അദ്ദേഹത്തിന് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പോകണമെന്നുണ്ടെങ്കില്‍ അതാവാം. ആരും പവന്‍ വര്‍മയെ തടയില്ല. അദ്ദേഹത്തിന് എന്റെ അനുഗ്രഹമുണ്ടാവുമെന്നും നിതീഷ് പറഞ്ഞു.

പൗരത്വ നിയമത്തില്‍ ജെഡിയുവിലുള്ള വിള്ളലാണ് നിതീഷിനെതിരെ നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം. സിഎഎയില്‍ നിതീഷ് മോദി സര്‍ക്കാരിനെ പിന്തുമച്ചിരുന്നു. ബിജെപിക്കെതിരെ വലിയ പ്രക്ഷോഭം രാജ്യത്ത് നടക്കുമ്പോള്‍, എന്തിനാണ് ജെഡിയു ദില്ലി തിരഞ്ഞെടുപ്പില്‍ അവരുമായി സഖ്യമുണ്ടാക്കിയതെന്ന് പവന്‍ വര്‍മ ചോദിച്ചിരുന്നു. ദീര്‍ഘ കാല സഖ്യമായ ശിരോമണി അകാലിദള്‍ പോലും ദില്ലിയില്‍ ബിജെപിയെ കൈവിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ പലപ്പോഴും നിതീഷ് രംഗത്ത് വന്നിട്ടുണ്ടെന്നും, അടുത്തിടെ പോലും ബിജെപി-ആര്‍എസ്എസ് സഖ്യം രാജ്യത്തിന് ആപത്താണെന്ന് നിതീഷ് തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് പവന്‍ വര്‍മ ആരോപിച്ചത്. അതേസമയം നേരത്തെ പ്രശാന്ത് കിഷോറും ജെഡിയു നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. സമ്മര്‍ദം ശക്തമായതോടെ നേരത്തെ ബീഹാറില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു.

കേന്ദ്രത്തിന് ആസാദിന്റെ മുന്നറിയിപ്പ്; 10 ദിവസത്തിനകം ചിത്രം മാറും, ഷഹീന്‍ബാഗ് സന്ദര്‍ശിച്ചുകേന്ദ്രത്തിന് ആസാദിന്റെ മുന്നറിയിപ്പ്; 10 ദിവസത്തിനകം ചിത്രം മാറും, ഷഹീന്‍ബാഗ് സന്ദര്‍ശിച്ചു

English summary
crack in jdu nitish hits back at pawan varma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X