കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കും, മുഖ്യമന്ത്രിയാവണം, ഞെട്ടിച്ച് കോണ്‍ഗ്രസ്, സഖ്യം വീഴുമോ?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സര്‍ക്കാരില്‍ വന്‍ വിള്ളല്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന നാനാ പടോലെ. സഖ്യം അഞ്ച് വര്‍ഷം തികയ്ക്കുമെന്ന വാദങ്ങള്‍ക്കിടെയാണ് പുതിയ പരാമര്‍ശനം. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. അതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് വരും. അതിലും ഒറ്റയ്ക്ക് തന്നെ മത്സരിക്കും. കൂടെയുള്ളവരെ അവസാന നിമിഷം വിട്ട് പോകുന്ന ശീലം കോണ്‍ഗ്രസിനില്ലെന്നും, അതുകൊണ്ട് ഇത് ആദ്യമേ പറഞ്ഞതെന്നും പടോലെ പറഞ്ഞു.

1

കോണ്‍ഗ്രസിനെ ജൂനിയര്‍ പാര്‍ട്ണറായി മാത്രമാണ് മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും പരിഗണിക്കുന്നത്. വേണ്ട വകുപ്പുകള്‍ നേരത്തെ നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് വികസന ഫണ്ട് നല്‍കുന്ന കാര്യത്തിലും ശിവസേന ഇടപെടല്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നേതാക്കള്‍ തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ സഖ്യം മുന്നോട്ട് പോകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. അഞ്ച് വര്‍ഷം സഖ്യം പൂര്‍ത്തിയാക്കും. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു.

നേരത്തെ ശരത് പവാര്‍ ശിവസേനയെ പുകഴ്ത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ശിവസേന മുമ്പുള്ളതില്‍ നിന്ന് മാറി, മികച്ച പിന്തുണയാണ് സഖ്യത്തിനായി നല്‍കിയതെന്നും പവാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ കുറിച്ച് പവാര്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് മത്സരിക്കാനായി കോണ്‍ഗ്രസ് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. ശിവസേനയ്ക്കും അങ്ങനെ ചെയ്യാമെന്നും നാനാ പടോലെ വ്യക്തമാക്കി. അതേസമയം പാര്‍ട്ടിയുടെ പഴയ പ്രതാപം ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ തിരിച്ചുപിടിക്കുമെന്നും വര്‍ക്കിംഗ് പ്രസിഡന്റ് ആരിഫ് നസീം ഖാന്‍ പറഞ്ഞു.

15 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതില്‍ എന്‍സിപിയും ശിവസേനയും സഖ്യമുണ്ടാക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിനെ ഇവര്‍ ഒപ്പം കൂട്ടിയിട്ടില്ല. പടോലെയുടെ പരാമര്‍ശം കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരാമര്‍ശമാണെന്ന് നേതാക്കളും പറയുന്നു. തന്നെ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പടോലെ പറഞ്ഞു. 2024ല്‍ കോണ്‍ഗ്രസായിരിക്കും മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ പാര്‍ട്ടിയെന്നും പടോലെ വ്യക്തമാക്കി. ഞങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആരെങ്കിലും ഞങ്ങളെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചത് കൊണ്ട് അത് നടക്കാന്‍ പോകുന്നില്ലെന്നും നാനാ പടോലെ പറഞ്ഞു.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

അതേസമയം മഹാവികാസ് അഗാഡി സര്‍ക്കാരിലെ മൂന്ന് കക്ഷികളും ഒറ്റക്കെട്ടായി നിന്നാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും, ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും എന്‍സിപി വ്യക്തമാക്കി. എല്ലാ പാര്‍ട്ടികള്‍ക്കും മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പറയാം. പടോലെയും അത് തന്നെയാണ് പറഞ്ഞത്. പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിക്കുന്നതിനായി ഇത്തരം പ്രസ്താവനകള്‍ നടത്താമെന്നും എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു.

English summary
crack in mva; congress leader nana patole says congress will contest election alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X