കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടേൽ പ്രതിമയിൽ വിള്ളൽ ? സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലെ വെളുത്ത വരകളുടെ സത്യം ഇതാണ്

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
പട്ടേൽ പ്രതിമയിൽ വിള്ളൽ ? | Oneindia Malayalam

ഗാന്ധിനഗർ: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ് ഗുജറാത്തിലെ നർമദാ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടേൽ പ്രതിമ. സ്റ്റാച്ച്യു ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ എഞ്ചിനീയറിംഗ് വിസ്മയം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. പട്ടേൽ പ്രതിമയ്ക്കൊപ്പം വിവാദങ്ങളും സജീവമായിരുന്നു. ദാരിദ്രവും തൊഴിലില്ലായ്മയും കർഷക ആത്മഹത്യയും തൊഴിലില്ലായ്മയും രൂക്ഷമായ രാജ്യത്ത് കോടികൾ മുടക്കി പ്രതിമ പണിയുന്നതിൽ വലിയ പ്രതിഷേധമാണ് കേന്ദ്രസർക്കാർ നേരിട്ടത്.

ഇതിനിടെയാണ് മൂവായിരം കോടി രൂപ മുടക്കി പണികഴിപ്പിച്ച പട്ടേൽ പ്രതിമയിൽ വിള്ളൽ വീണു എന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. വിള്ളലുകൾ വ്യക്തമാകുന്ന തരത്തിൽ ചിത്രങ്ങളും പ്രചരിച്ചിരുന്നു. പട്ടേൽ പ്രതിമയിലെ വിള്ളലുകൾ യഥാർത്ഥ്യത്തിൽ എന്താണെന്ന് വ്യക്തമാക്കുകയാണ് ആൾട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കിംഗ് വെബ്സൈറ്റ്.

 നർമദാ തീരത്തെ വിസ്മയം

നർമദാ തീരത്തെ വിസ്മയം

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായിരുന്ന ചൈനയിലെ സ്പ്രിംഗ് ടെമ്പിൾ ബുദ്ധയെ പിന്നിലാക്കിയാണ് പട്ടേൽ പ്രതിമ ഒന്നാം സ്ഥാനത്ത് എത്തിയത്. 182 മീറ്ററാണ് നർമദാ തീരത്ത് സ്ഥിതി ചെയ്യുന്ന സ്റ്റ്യാച്ചു ഓഫ് യൂണിറ്റിയുടെ ഉയരം. ന്യായോർക്കിൽ സ്ഥിതി ചെയ്യുന്ന സ്റ്റ്യാച്ചു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടിയോളം ഉയരും വരും ഇത്. 93 മീറ്ററാണ് സ്റ്റ്യാച്ചു ഓഫ് ലിബർട്ടി ഉയരം.

മൂവായിരം കോടി മുടക്കി

മൂവായിരം കോടി മുടക്കി

2989 കോടി രൂപ മുടക്കിയാണ് പട്ടേൽ പ്രതിമ പടുത്തുയർത്തിയിരിക്കുന്നത്. പത്മഭൂഷൻ പുരസ്കാര ജേതാവായ റാം വി സുതർ ആണ് പട്ടേൽ പ്രതിമ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചൈനയിൽ നിന്നും നൂറു കണക്കിന് വിദഗ്ധ തൊഴിലാളികളെ എത്തിച്ചിരുന്നു. പ്രതിമയോടൊപ്പം സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും പ്രബന്ധങ്ങളും സൂക്ഷിച്ചിട്ടുള്ള മ്യൂസിയയവും ഒരുക്കിയിട്ടുണ്ട്. 2013ലാണ് പട്ടേലിന്റെ വെങ്കല പ്രതിമയുടെ നിർമാണം ആരംഭിക്കുന്നത്.

 സഞ്ചാരികളുടെ ഒഴുക്ക്

സഞ്ചാരികളുടെ ഒഴുക്ക്

ഒക്ടോബർ 31ന്, ഇന്ത്യയുടെ ഉരുക്ക് മനുഷ്യൽ സർദാർ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടേൽ പ്രതിമ രാജ്യത്തിന് സമർപ്പിക്കുന്നത്. പടുകൂറ്റൻ പ്രതിമകാണാൻ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് മൂലം പ്രതിമ കാണാനാകാതെ സഞ്ചാരികൾ മടങ്ങേണ്ട സ്ഥിവരെയുണ്ടായിട്ടുണ്ട്. സഞ്ചാരികളുടെ തിരക്ക് ഗുജറാത്ത് സർക്കാരിനും പലപ്പോഴും തലവേദനയാകാറുണ്ട്.

പ്രതിമയിൽ വിള്ളൽ

പ്രതിമയിൽ വിള്ളൽ

പട്ടേൽ പ്രതിമയിൽ വിള്ളൽ വീണു എന്ന വാർത്തകൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. രാജീവ് ജെയിൻ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ആയിരങ്ങളാണ് ഷെയർ ചെയ്തത്. വാട്സാപ്പിലുടെയും ചിത്രങ്ങൾ സഹിതം പട്ടേൽ പ്രതിമയിലെ വിള്ളൽ പ്രചരിച്ചു. പട്ടേൽ പ്രതിമയുടെ നൂറ് കണക്കിന് ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചാണ് ആൾട്ട് ന്യൂസ് വ്യാജപ്രചാരണങ്ങളെ പൊളിച്ചടുക്കുന്നത്. വ്യാപകമായി പ്രചരിച്ച ചിത്രത്തിലെ വെള്ളവരകൾ വിള്ളുകളല്ലെന്നാണ് ആൾട്ട് ന്യൂസ് തറപ്പിച്ച് പറയുന്നത്.

എന്താണ് ആ വരകൾ

എന്താണ് ആ വരകൾ

ആയിരക്കണക്കിന് വെങ്കലപാളികൾ കൂട്ടിച്ചേർത്താണ് പട്ടേൽ പ്രതിമ നിർമിച്ചിരിക്കുന്നത്. ഇവ തമ്മിലുള്ള ജോയിന്റുകളാണ് വെള്ള വരകൾ പോലെ കാണപ്പെടുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ ഈ വെളുത്ത വരകൾ കാണാനാകില്ലെങ്കിലും അടുത്ത് ചെല്ലുമ്പോൾ വിള്ളലുകൾ പോലെ കാണപ്പെടും. പ്രതിമയിൽ വിള്ളലുകൾ വീണെന്ന പ്രചാരണം സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി സിഇഒ ഐകേ പട്ടേലും തള്ളിയിട്ടുണ്ട്.

മുൻപും വ്യാജപ്രചാരണങ്ങൾ

ഇത് ആദ്യമായല്ല പട്ടേൽ പ്രതിമയെ ചുറ്റിപ്പറ്റി വ്യാജവാർത്തകൾ പ്രചരിക്കുന്നത്. പട്ടേൽ പ്രതിമയ്ക്ക് കീഴെ ഭക്ഷണം പാചകം ചെയ്യുന്ന ദരിദ്രരായ ഒരമ്മയുടെയും രണ്ട് കുട്ടികളുടെയും ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ 2010ൽ റോയിറ്റേഴ്സ് ഫോട്ടോഗ്രാഫറായ അമിത് ദേവ് അഹമ്മദാബാദിൽ നിന്നും പകർത്തിയ ചിത്രം പട്ടേൽ പ്രതിമയുമായി ചേർത്ത് ഫോട്ടോഷോപ്പ് നടത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് പുലികളല്ല!!! പിന്നെ ആര്? ഇന്ത്യയിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇനിയും...രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് പുലികളല്ല!!! പിന്നെ ആര്? ഇന്ത്യയിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇനിയും...

മെമ്മറി കാർഡിലെ സ്ത്രീ ശബ്ദം, എഡിറ്റ് ചെയ്യൽ, ചലിക്കുന്ന കാർ... ദിലീപിന്റെ ഹർജി ഡിസംബർ 11 ന് വീണ്ടുംമെമ്മറി കാർഡിലെ സ്ത്രീ ശബ്ദം, എഡിറ്റ് ചെയ്യൽ, ചലിക്കുന്ന കാർ... ദിലീപിന്റെ ഹർജി ഡിസംബർ 11 ന് വീണ്ടും

English summary
cracks in statue of unity, fake news circulating in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X