കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പുതിയ സ്വര്‍ഗം പണിയൂ എന്ന് മോദി; അയോധ്യ വിഷയത്തില്‍ കോടതിയില്‍ വിശ്വാസം

Google Oneindia Malayalam News

നാസിക്: മഹാരാഷ്ട്രയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും സംസാരിച്ചത് കശ്മീരിനെ കുറിച്ച്. ഓരോ കശ്മീരിയെയും ആലിംഗനം ചെയ്യൂവെന്നും താഴ്‌വരയില്‍ പുതിയ സ്വര്‍ഗം പണിയൂ എന്നും മോദി പറഞ്ഞു. കശ്മീരിന്റെ കാര്യത്തില്‍ ദശാബ്ദങ്ങളായി കോണ്‍ഗ്രസ് ഒളിച്ചുകളി നടത്തുകയായിരുന്നുവെന്നും മോദി പറഞ്ഞു.

Narendra

കശ്മീരില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. രാജ്യത്തെ ഐക്യപ്പെടുത്തുന്നതിന് വേണ്ടിയാണ് കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളഞ്ഞത്. കശ്മീരി ജനതയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കമാണിതെന്നും മോദി പറഞ്ഞു.

സൗദിയെ ഇറാന്‍ ആക്രമിച്ചത് ആയത്തുല്ലയുടെ അനുമതിയോടെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, റൂഹാനി എത്തില്ലസൗദിയെ ഇറാന്‍ ആക്രമിച്ചത് ആയത്തുല്ലയുടെ അനുമതിയോടെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, റൂഹാനി എത്തില്ല

വര്‍ഷങ്ങളായി തുടരുന്ന അക്രമങ്ങളുടെ മനസില്‍ നിന്ന് കശ്മീരിലെ യുവാക്കളും അമ്മമാരും സഹോദരിമാരും പുറത്തുവന്നിരിക്കുന്നു. അവര്‍ക്ക് വേണ്ടത് വികസനവും തൊഴില്‍ അവസരങ്ങളുമാണ്. കശ്മീരിലെയും ലഡാക്കിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് നേരത്തെ വാഗ്ദാനം നല്‍കിയതാണ്. ഇത് സര്‍ക്കാരിന്റെ മാത്രം അഭിപ്രായമല്ല. 130 കോടി വരുന്ന ഇന്ത്യക്കാരുടെ തീരുമാനമാണെന്നും മോദി പറഞ്ഞു

ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍

അയോധ്യ വിഷയത്തിലും മോദി അഭിപ്രായ പ്രകടനം നടത്തി. രണ്ടാംതവണ പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായിട്ടാണ് അയോധ്യ വിഷയത്തില്‍ പ്രതികരിക്കുന്നത്. ജനങ്ങള്‍ ജുഡീഷ്യറിയില്‍ വിശ്വസിക്കണമെന്നും അനാവശ്യ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മാറി നില്‍ക്കണമെന്നും മോദി പറഞ്ഞു. രാമക്ഷേത്രത്തെ കുറിച്ച് കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളിലായി ചിലര്‍ അനാവശ്യ വാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കോടതിയെ മാനിക്കണം. വിഷയം കോടതിയുടെ പരിഗണനയിലാണ്. രാമക്ഷേത്ര വിഷയത്തില്‍ സര്‍ക്കാരിന് കോടതിയിലും ഭരണഘടനയിലും വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. അയോധ്യ വിഷയത്തില്‍ കശ്മീരില്‍ സ്വീകരിച്ച പോലെ ശക്തമായ നടപടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

English summary
Create new paradise in kashmir, Trust the judiciary in Ram temple Issue- Says Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X