കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പദ്ധതിയുടെ അടിസ്ഥാനത്തിലെന്ന പോലെ അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നു; രാജ്നാഥ് സിങ്

Google Oneindia Malayalam News

ദില്ലി: പാകിസ്താന് ശേഷം ചൈനയും ഇന്ത്യന്‍ അതിര്‍ത്തികളില്‍ പ്രശ്നങ്ങല്‍ സൃഷ്ടിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തികളിലെ സാഹ്യചര്യങ്ങളെ ഇന്ത്യ ദൃഡനിശ്ചയത്തോടെ നേരിടുക മാത്രമല്ല, അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പടേയുള്ള സുപ്രധാന മേഖലകളില്‍ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂര്‍ത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ ഒരുമിച്ച് നിര്‍വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ നെച്ചിഫു തുരങ്ക പാതയ്ക്കും അദ്ദേഹം തുടക്കമിട്ടു.

നടി ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു; മോദി രാജ്യത്തെ ശരിയായ ദിശയിലാണ് നയിക്കുന്നതെന്ന് നടിനടി ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു; മോദി രാജ്യത്തെ ശരിയായ ദിശയിലാണ് നയിക്കുന്നതെന്ന് നടി

'നമ്മുടെ വടക്കൻ, കിഴക്കൻ അതിർത്തിളിലെ സാഹചര്യം നമുക്കെല്ലാവര്‍ക്കും അറിയത്. ആദ്യം അത് പാകിസ്ഥാനായിരുന്നു, ഇപ്പോൾ ചൈനയും, ഒരു പ്രത്യേക പദ്ധതിയെന്ന പോലെയാണ് അതിർത്തിയില്‍ തർക്കം സൃഷ്ടിക്കുന്നത. സംഘര്‍ഷ സാധ്യത തുടരുന്ന ഈ രണ്ട് രാജ്യങ്ങളുമായി നമുക്ക് ത 7,000 കിലോമീറ്റർ അതിര്‍ത്തിയാണ് ഉള്ളത്'-രാജ്നാഥ് സിങ് പറഞ്ഞു. ലഡാക്ക്, അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിങ്ങനെ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ നിര്‍മ്മിച്ച പാലങ്ങളായിരുന്നും മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.

raf

ലഡാക്ക്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ മേഖലകളിലെ ചൈനീസ് അതിര്‍ത്തി പ്രദേശങ്ങളിൽ സൈനികരുടെ മുന്നേറ്റം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്നതാണ് ഈ മേഖലയിലെ പുതിയ പാലങ്ങളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് -19 ന്റെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലും പാകിസ്ഥാനും ചൈനയും അതിർത്തിയില്‍ സംഘര്‍ഷങ്ങലും തർക്കങ്ങളും തുടര്‍ന്നെങ്കിലും രാജ്യം അവരെ ദൃഡനിശ്ചയത്തോടെ അഭിമുഖീകരിക്കുക മാത്രമല്ല, എല്ലാ മേഖലകളിലേയും വികസനത്തില്‍ ചരിത്രപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അതിർത്തിയിലെ തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും നയതന്ത്ര-സൈനിക ചർച്ചകൾ നടത്തി. എന്നിരുന്നാലും, സ്ഥിതിഗതികൾ വിശദീകരിക്കുന്നതിന് ഒരു മുന്നേറ്റവും നേടിയിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏഴാമത് സൈനിക തല ചര്‍ച്ച ഇന്ന് നടന്നുകൊണ്ടിരിക്കുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ ഭാഗത്തെ ചൗഷാലിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

Recommended Video

cmsvideo
എന്താണ് ഇന്ത്യയുടെ രുദ്രം 1 മിസ്സൈല്‍ | Oneindia Malayalam

ലഫ്റ്റനന്റ് ജനറൽമാരായ ഹരീന്ദർ സിംഗ് പി.ജി.കെ മേനോൻ എന്നിവരാകും ചർച്ചയിലെ ഇന്ത്യയുടെ സൈനിക പ്രതിനിധികൾ. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.

English summary
Creates border disputes as if on a mission basis; Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X