'ക്രെഡിറ്റ് ഭാരത് ജോഡോ യാത്രയ്ക്ക് കൊടുക്കണം'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് മാളവ്യ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്

ദില്ലി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും പരിഹസിച്ച് ബിജെപി. രാഹുൽ ഗാന്ധിയുടെ കാംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ പ്രബന്ധ അവതരണത്തിന്റെ തലക്കെട്ട് ചൂണ്ടിക്കാട്ടി അമിത് മാളവ്യയാണ് രാഹുലിനെ പരിഹസിച്ചത്. 21ാം നൂറ്റിൽ എങ്ങനെ ഇല്ലാതാക്കാം എന്നതിനെ കുറിച്ച് അദ്ദേഹം പ്രസംഗിക്കണം എന്നായിരുന്നു അമിത് മാളവ്യ പറഞ്ഞത്.
മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ സമ്പൂർണ പരാജയത്തിന്റെ ക്രെഡിറ്റ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കായിരിക്കും. അദ്ദേഹം അടുത്തതായി എങ്ങനെ ഇല്ലാതാക്കാം എന്ന വിഷയത്തിൽ കൊളിംബയയിൽ (അല്ലെങ്കിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ തയ്യാറായവർ ഉള്ള ഇടത്ത്) സംസാരിക്കണം', എന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. ത്രിപുരയിൽ ഇടതുപക്ഷവുമായി സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം സീറ്റ് ഉയർത്താൻ കോൺഗ്രസിന് സാധിച്ചിരുന്നു. കഴിഞ്ഞ തവണ സംപൂജ്യരായ കോൺഗ്രസിന് ഇക്കുറി അഞ്ച് സീറ്റുകൾ നേടാൻ സാധിച്ചിരുന്നു. അതേസമയം മേഘാലയയിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല.












Click it and Unblock the Notifications