കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിലെ വിജയത്തിന്റെ ക്രെഡിറ്റ് മോദിയ്ക്കെന്ന് രാം മാധവ്: മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുമെന്ന്

Google Oneindia Malayalam News

ദില്ലി: ത്രിപുര നിയമസഭാ തിരഞ്ഞ‍െടുപ്പിൽ ബിജപിയുടെ വിജയത്തിന്റെ അംഗീകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നൽകി ബിജെപി നേതാവ് രാം മാധവ്. ത്രിപുരയിൽ‍ ഭൂരിപക്ഷം സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയതിന് പിന്നാലെയാണ് രാം മാധവിന്റെ പ്രതികരണം. ത്രിപുരയിലെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുമാണെന്നാണ് രാംമാധവ് ചൂണ്ടിക്കാണിക്കുന്നത്.

ഐപിഎഫ്ടിക്കൊപ്പം സഖ്യമുണ്ടാക്കിയാണ് ബിജെപി ത്രിപുരയിൽ‍ 29 സീറ്റുകൾ സ്വന്തമാക്കി അധികാരം ഉറപ്പിച്ചത്. 25 വർ‍ഷമായി ത്രിപുര ഭരിച്ചുകൊണ്ടിരുന്ന സിപിഎമ്മിന് 17 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എക്സിറ്റ് പോൾ ഫലങ്ങൾ അപ്പാടെ ശരിവെയ്ക്കുന്ന വിജയമാണ് ബിജെപി ത്രിപുരയിൽ സ്വന്തമാക്കിയത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ‍ 49 സീറ്റുകളുമായാണ് സിപിഎം അധികാരത്തിലെത്തിയത്

ജനങ്ങളോടുള്ള ആഹ്വാനം

ജനങ്ങളോടുള്ള ആഹ്വാനം

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നാല് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണവും മോദി നിരീക്ഷിച്ച് വന്നിരുന്നു. അതിനാൽ ത്രിപുരയിലെ വിജയത്തിന്റെ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുള്ളതാണെന്നും ബിജെപി സ്റ്റേറ്റ് സെക്രട്ടറി രാം മാധവ് പറയുന്നു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയുടെ ആഹ്വാനത്തോട് പ്രതികരിച്ചു

ബിജെപിയുടെ ആഹ്വാനത്തോട് പ്രതികരിച്ചു

ത്രിപുരയിൽ‍ സിപിഎം നേതൃത്വം നല്‍കുന്ന സർക്കാരിനെ പരാജയപ്പെടുത്താനുള്ള ബിജെപിയുടെ ആഹ്വാനത്തോട് ജനങ്ങൾ പോസിറ്റീവായി പ്രതികരിക്കുകയായിരുന്നുവെന്നും രാംമാധവ് പറയുന്നു. സിപിഎമ്മാണ് രണ്ട് ദശാബ്ദത്തിലധികമായി ത്രിപുര ഭരിച്ചതെന്നും രാം മാധവ് കൂട്ടിച്ചേർക്കുന്നു. മാറ്റത്തിന് വേണ്ടിയുള്ള തങ്ങളുടെ ആഹ്വാനത്തോട് ജനങ്ങൾ‍ നല്ല രീതിയിൽ പ്രതികരിച്ചിട്ടുണ്ടെന്നും രാം മാധവ് പറയുന്നു.

മുഖ്യമന്ത്രിയെക്കുറിച്ചറിയാം

മുഖ്യമന്ത്രിയെക്കുറിച്ചറിയാം



ത്രിപുരയിലെ ഭാവി മുഖ്യമന്ത്രിയെക്കുറിച്ചുള്ള കാര്യങ്ങൾ‍ തീരുമാനിക്കുന്നതിനായി പാർലമെന്ററി ബോർഡ് ശനിയാഴ്ച വൈകിട്ട് യോഗം ചേരുമെന്നും രാം മാധവ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ത്രിപുര മുഖ്യമന്ത്രി ആരാവുമെന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടാണ് രാം മാധവ് ഇപ്രകാരം പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവര്‍ ഉൾപ്പെടെയുള്ളവരാണ് പാർലമെന്‍ററി ബോർഡിലുള്ളത്.

 എക്സിറ്റ്പോള്‍ ഫലങ്ങള്‍ അനുകൂലം

എക്സിറ്റ്പോള്‍ ഫലങ്ങള്‍ അനുകൂലം

ത്രിപുരയയിൽ 25 വർ‍ഷം അധികാരത്തിലിരുന്ന സിപിഎമ്മിനെ തള്ളിക്കളഞ്ഞ‍് ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു ന്യൂസ്എക്സ് എക്സിറ്റ് പോൾ‍ ഫലങ്ങൾ ചൂണ്ടിക്കാണിച്ചത്. ത്രിപുരയില്‍‍ 2013 വരെയും ഒറ്റസീറ്റുപോലും സ്വന്തമാക്കാത്ത ബിജെപി മിന്നുന്ന വിജയമാണ് ഇത്തവണ സംസ്ഥാനത്ത് നേടിയത്. ഇടതുകോട്ടകളായിരുന്ന മണ്ഡലങ്ങള്‍ കൂടി സിപിഎമ്മിനെ കൈവിട്ടതോടെ ബിജെപിയ്ക്കത് തിളങ്ങുന്ന വിജയമായി മാറുകയും ചെയ്തുു.

ത്രിപുരയിൽ അവസാനിച്ചത് 25 വർഷത്തെ സിപിഎം ഭരണം... അക്കൗണ്ട് തുറന്ന വർഷം തന്നെ ബിജെപി ഭരണത്തിലെത്തിയത് ഇങ്ങനെ.. കാണാം ഇടത് തകര്‍ച്ചയുടെ കാരണങ്ങൾ!!ത്രിപുരയിൽ അവസാനിച്ചത് 25 വർഷത്തെ സിപിഎം ഭരണം... അക്കൗണ്ട് തുറന്ന വർഷം തന്നെ ബിജെപി ഭരണത്തിലെത്തിയത് ഇങ്ങനെ.. കാണാം ഇടത് തകര്‍ച്ചയുടെ കാരണങ്ങൾ!!

English summary
The BJP on Saturday credited the favourable results in Tripura, where the party is leading in majority of seats, to Prime Minister Narendra Modi and people of the state’s desire for change.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X