കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംകളെ കത്തിക്കണം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

രാജ്യത്തെ മുസ്ലിംകളുടെ മൃതദേഹം കുഴിച്ചിടുന്നതിന് പകരം കത്തിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ ഖബര്‍സ്ഥാന്‍ പ്രസ്താവനക്ക് പിന്നാലെ മറ്റൊരു ബിജെപി നേതാവ് വിദ്വേഷ പരാമര്‍ശവുമായി രംഗത്ത്. ബിജെപിയുടെ തീപ്പൊരി നേതാവ് സാക്ഷി മാഹാരാജാണ് മുസ്ലിംകള്‍ക്കെതിരേ രംഗത്തുവന്നത്. രാജ്യത്തെ മുസ്ലിംകളുടെ മൃതദേഹം കുഴിച്ചിടുന്നതിന് പകരം കത്തിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തെ എല്ലാ വിഭാഗം ആളുകളെയും ദഹിപ്പിക്കണമെന്നു അദ്ദേഹം പറഞ്ഞു. ഉന്നാവോയില്‍ നിന്നുള്ള ബിജെപി പാര്‍ലമെന്റംഗമാണ് സാക്ഷി മഹാരാജ്. മുമ്പും വിവാദ പ്രസ്താവന നടത്തിയ അദ്ദേഹം വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്.

മോദിയുടെ പ്രസംഗം ഇങ്ങനെ

ഒരു ഗ്രാമത്തില്‍ ഖബര്‍സ്ഥാന്‍ നിര്‍മിക്കുകയാണെങ്കില്‍ അവിടെ ഒരു ശ്മശാനവും നിര്‍മിക്കണം. റമദാന്‍ മാസത്തില്‍ വൈദ്യുതിക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്നില്ലെങ്കില്‍ ദീപാവലിക്കും വൈദ്യുതി നല്‍കണം- ഇതായിരുന്നു ഫത്തേപ്പൂരിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത്. എന്നാല്‍, ആര്‍ക്കും ഖബര്‍സ്ഥാന്‍ നല്‍കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് സാക്ഷി പറഞ്ഞു.

ഇസ്ലാമിക രാജ്യങ്ങളിലും കത്തിക്കുന്നു

എല്ലാവര്‍ക്കും ഖബര്‍സ്ഥാന്‍ നല്‍കിയാല്‍ രാജ്യംമൊത്തം അതിന് ഉപയോഗിക്കേണ്ടി വരും. കൃഷിക്കും മറ്റും സ്ഥലം കാണില്ല. ഇസ്ലാമിക രാജ്യങ്ങളില്‍ ഖബര്‍സ്ഥാന്‍ ഒരുക്കുന്ന സമ്പ്രദായമില്ല. മൃതദേഹങ്ങള്‍ കത്തിക്കുകയാണ് അവിടെ ചെയ്യുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

 പിന്നെ മറ്റൊന്നിനും സ്ഥലം കാണില്ല

ഇന്ത്യയില്‍ മൂന്നര കോടി ഹിന്ദു സന്ന്യാസിമാരുണ്ട്. ഇവരെയെല്ലാം ആദരിക്കപ്പെടേണ്ടതാണ്. 20 കോടി മുസ്ലിംകള്‍ക്ക് ഖബര്‍സ്ഥാന്‍ ഒരുക്കിയാല്‍ രാജ്യത്ത് മറ്റൊരാവശ്യത്തിനും സ്ഥലം കാണില്ല. കത്തിക്കുന്നത് വഴി മൃതദേഹത്തിന് മോക്ഷം ലഭിക്കുകയാണ് ചെയ്യുകയെന്നും സാക്ഷി മഹാരാജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ഘട്ടങ്ങളായി നടക്കവെ സാക്ഷി മാഹാരാജ് നടത്തിയ പ്രസ്താവന വിവാദമായിട്ടുണ്ട്. എംപി വിശദീകരണം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വര്‍ഗീയത ആളിക്കത്തിച്ച് വോട്ട് നേടാനാണ് ബിജെപി ശ്രമമെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് സാക്ഷി മഹാരാജിന്റെ പ്രസംഗം.

English summary
A week after Prime Minister Narendra Modi's graveyard-cremation ground remark sparked a row, firebrand BJP leader Sakshi Maharaj on Tuesday said there should be no graveyard at all in the country and all should be cremated. The BJP MP from Unnao said, “Prime Minister Narendra Modi said a crematorium should be constructed next to a graveyard. But graveyards should not be constructed at all. If this happens, all land in the country will be used for this purpose and no space will be left for agriculture... There will be no fields."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X