'ശിവന്‍' ഓട്ടോ തള്ളി; ആമിര്‍ ചിത്രം വിവാദത്തില്‍
ദില്ലി: ആമിര്‍ ഖാന്‍ ചിത്രമായ 'പി കെ' യുടെ ചിത്രീകരണം വിവാദത്തില്‍. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയ യൂണിറ്റ് ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരത്തെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പൊതു ജനമധ്യത്തില്‍ ചിത്രീകരിച്ചതിനാണ് അറസ്റ്റ്. ദില്ലിയിലെ ചാന്ദ്‌നി ചൗക്കില്‍ വച്ചാണ് വിവാദ സീന്‍ ചിത്രീകരിച്ചത്. ഒക്ടോബര്‍ ഒന്‍പത് ബുധനാഴ്ചയാണ് സംഭവം.
ഹിന്ദു ദൈവമായ ശിവന്‍ ഓട്ടോറിക്ഷ തള്ളുന്ന സീനാണ് ചിത്രീകരിച്ചത്. ബുര്‍ഖയണിഞ്ഞ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്ന ഓട്ടോ റിക്ഷയാണ് ശിവന്‍ റോഡിലൂടെ തള്ളി നീക്കിയത്. തുടര്‍ന്ന് മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് പറഞ്ഞാണ് യൂണിറ്റംഗത്തിനെതിരെ കേസ് എടുത്തത്.

ഐപിസി 295എ, 153എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത്. ചിത്രത്തില്‍ സ്വപ്‌നം കാണുന്ന സീനാണിതെന്നും ഷൂട്ട് ചെയ്യാനുള്ള അനുമതി നേടിയിട്ടുണ്ടെന്നും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്താത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഒക്ടോബര്‍ 11വെള്ളിയാഴ്ചയാണ് യൂണിറ്റംഗത്തെ അറസ്റ്റ് ചെയ്തത്. ആമിര്‍ ഖാനെതിരെ കേസെടുത്തിട്ടില്ല.












Click it and Unblock the Notifications