വിമാന ജീവനക്കാരില്‍ പകുതിയും അവധിയില്‍, താളം തെറ്റി ഇന്‍ഡിഗോ ഫ്ളൈറ്റുകള്‍
ദില്ലി: രാജ്യത്താകമാനം താളം തെറ്റി ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍. ജീവനക്കാരുടെ വലിയൊരു അഭാവമാണ് കമ്പനി നേരിടുന്നത്. പല സര്‍വീസുകളും വൈകിയിരിക്കുകയാണ്. ഇന്‍ഡിഗോയുടെ 45 ശതമാനം സ്റ്റാഫുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇവരെ വെച്ചാണ് എല്ലാ സര്‍വീസുകളും കമ്പനി നടത്തേണ്ടത്. ശനിയാഴ്ച്ച കമ്പനിയുടെ സര്‍വീസുകളെല്ലാം നടന്നത് ഇത്രയും സ്റ്റാഫുകളെ മാത്രം വെച്ചാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഡാറ്റയില്‍ നിന്ന് വ്യക്തമാണ്. പലരും അസുഖത്തെ തുടര്‍ന്ന് അവധിയിലാണ്. സിക് ലീവാണ് എല്ലാവരും എടുത്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.

പലരും അസുഖത്തെ തുടര്‍ന്നുള്ള അവധി എടുത്തിട്ട്, എയര്‍ ഇന്ത്യയുടെ റിക്രൂട്ട്മെന്റിന് പോയെന്നാണ് വിവരം. ശനിയാഴ്ച്ചയാണ് എയര്‍ ഇന്ത്യയുടെ റിക്രൂട്ട്മെന്റ് നടന്നത്. ഇന്‍ഡിഗോയുടെ ക്യാബിന് ക്രൂ കൂട്ടത്തോടെയാണ് അവധി എടുത്തത്. ഇവരെല്ലാം റിക്രൂട്ട്മെന്റ് പരിപാടിക്ക് പോയതായി അധികൃതര്‍ പറയുന്നത്. വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ വിമാന കമ്പനിയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് ഡിജിസിഎ കാണുന്നത്. രാജ്യത്താകെയുള്ള വിമാന സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്.
അതേസമയം വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ കമ്പനി നടത്തിയിട്ടില്ല. സോഷ്യല്‍ മീഡിയ വഴി പരാതി പറഞ്ഞവര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. വളരെ മോശം അനുഭവമാണ് നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ആദര്‍ശ് കുമാര്‍ ജാ ട്വീറ്റ് ചെയ്തു. വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്ന ഒരു പെണ്കുട്ടിയെപോലലും നിങ്ങള്‍ സഹായിക്കുന്നില്ലെന്ന് ആദര്‍ശ കുറിച്ചു. നാല്‍പ്പത് മിനുട്ടോളമാണ് വിമാനത്തില്‍ ഇരിക്കുകയാണെന്നും, എസി പോലും സ്റ്റാഫുകള്‍ ഓണാക്കുന്നില്ലെന്നും പലേഷ് ഖണ്ഡേവാള്‍ എന്നയാള്‍ കുറ്റപ്പെടുത്തി.
വിമാനത്തിന്റെ എസപി എഞ്ചിനുമായിട്ടാണ് ബന്ധിപ്പിച്ചിട്ടുള്ളതെന്നും, വിമാനം പറന്നുയര്‍ന്നാല്‍ മാത്രമേ അത് ഓണാവൂ എന്നും കമ്പനി അറിയിച്ചു. 1600 വിമാനങ്ങള്‍ നിത്യേന കമ്പനിയുടേതായി സര്‍വീസ് നടത്തുന്നുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കമാണിത്. ഇതില്‍ പകുതിയില്‍ അധികം വിമാന സര്‍വീസുകളാണ് മുടങ്ങിയത്. അതേസമയം കൊവിഡ് ആരംഭിച്ചത് മുതല്‍ വലിയ തോതില്‍ ശമ്പളം വെട്ടിക്കുറച്ചത് അടക്കമുള്ള പ്രശ്നങ്ങള്‍ കമ്പനിയുടെ ജീവനക്കാരിലുണ്ട്. തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. അതാണ് കമ്പനി മാറ്റത്തിനുള്ള പ്രധാന കാരണം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications