ക്രിക്കറ്റ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസ്; ഫാറൂഖ് അബ്ദുളളയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ശ്രീനഗർ; ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസിൽ ഫറൂഖ് അബ്ദുള്ളയുടെ 11.86 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി കണ്ടുകെട്ടി. കള്ളപ്പണം തടയൽ നിയമപ്രകാരം താൽക്കാലിക അറ്റാച്ചുമെന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കണ്ടുകെട്ടിയസ്വത്തുക്കൾ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലാണെന്നും ഇഡി അറിയിച്ചു.
മൂന്ന് പാർപ്പിടങ്ങളും നാല് സ്ഥലങ്ങളും ഉൾപ്പെടെയുള്ളവയാണ് കണ്ടുകെട്ടിയത്.11.86 കോടിയുടെ സ്വത്തുക്കളാണെങ്കിലും
60-70 കോടി രൂപ വിപണിമൂല്യമുളളവയാണ് ഇവ. ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്ന ഫാറൂഖ് അബ്ദുല്ല 43 കോടി രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം.കേസിൽ ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെ 3 പേർക്കെതിരെ 2018 ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഫറൂഖ് അബ്ദുല്ലയെ കൂടാതെ മുന്‍ ജനറല്‍ സെക്രട്ടറി എംഡി സലിം ഖാന്‍, ട്രഷറര്‍ അഹ്സന്‍ അഹമ്മദ് മിര്‍സ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീര്‍ അഹമ്മദ് മിസഖര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തത്.നേരത്തേ ഒക്ടോബറിൽ ഫാറൂഖ് അബ്ദുള്ളയെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.
അതേസമയം കേസ് രാഷ്ട്രീയ പകപോക്കലാണെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നാഷ്ണൽ കോൺഫറൻസ് നേതാവും ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമർ അബ്ദുള്ള പറഞ്ഞു. കണ്ടുകെട്ടിയ സ്വത്തുക്കൾ മുഴുവൻ പൈതൃകമായി ലഭിച്ചവയാണ്. ഏറ്റവും ഒടുവിൽ 2003 ന് മുൻപ് പണിതവ ഉൾപ്പെടെ.കണ്ടുകെട്ടിയ നടപടി യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നവയല്ലെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
അതേസമയം ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി വീണ്ടെടുക്കാൻ കാശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഗുപ്കർ ഡിക്ലറേഷന് രൂപം നൽകിയത് പിന്നാലെയാണ് പ്രതികാര നടപടിയെന്ന് പാർട്ടി ആരോപിച്ചു. 'ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെയും എതിർക്കുന്നവർ നേരിടേണ്ടി വരുന്ന നടപടികളാണ് ഇത്.രാജ്യത്തുടനീളമുള്ള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി വിവിധ വകുപ്പുകളിലൂടെ നിർബന്ധിതവും ഭയപ്പെടുത്തുന്നതുമായ നടപടികളാണ് സമീപകാലത്തായി സ്വീകരിച്ചിട്ടുള്ളത്.
ഫാറൂഖ് അബ്ദുളളയ്ക്ക് ഇഡി അയച്ച നോട്ടീസ് അതിനുളള ഉദാഹരണമാണ്.' നാഷണൽ കോൺഫറൻസ് നേരത്തേ പ്രതികരിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications