• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രിക്കറ്റ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസ്; ഫാറൂഖ് അബ്ദുളളയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ശ്രീനഗർ; ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസിൽ ഫറൂഖ് അബ്ദുള്ളയുടെ 11.86 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി കണ്ടുകെട്ടി. കള്ളപ്പണം തടയൽ നിയമപ്രകാരം താൽക്കാലിക അറ്റാച്ചുമെന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കണ്ടുകെട്ടിയസ്വത്തുക്കൾ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലാണെന്നും ഇഡി അറിയിച്ചു.

മൂന്ന് പാർപ്പിടങ്ങളും നാല് സ്ഥലങ്ങളും ഉൾപ്പെടെയുള്ളവയാണ് കണ്ടുകെട്ടിയത്.11.86 കോടിയുടെ സ്വത്തുക്കളാണെങ്കിലും

60-70 കോടി രൂപ വിപണിമൂല്യമുളളവയാണ് ഇവ. ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്ന ഫാറൂഖ് അബ്ദുല്ല 43 കോടി രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം.കേസിൽ ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെ 3 പേർക്കെതിരെ 2018 ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഫറൂഖ് അബ്ദുല്ലയെ കൂടാതെ മുന്‍ ജനറല്‍ സെക്രട്ടറി എംഡി സലിം ഖാന്‍, ട്രഷറര്‍ അഹ്സന്‍ അഹമ്മദ് മിര്‍സ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീര്‍ അഹമ്മദ് മിസഖര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തത്.നേരത്തേ ഒക്ടോബറിൽ ഫാറൂഖ് അബ്ദുള്ളയെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

അതേസമയം കേസ് രാഷ്ട്രീയ പകപോക്കലാണെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നാഷ്ണൽ കോൺഫറൻസ് നേതാവും ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമർ അബ്ദുള്ള പറഞ്ഞു. കണ്ടുകെട്ടിയ സ്വത്തുക്കൾ മുഴുവൻ പൈതൃകമായി ലഭിച്ചവയാണ്. ഏറ്റവും ഒടുവിൽ 2003 ന് മുൻപ് പണിതവ ഉൾപ്പെടെ.കണ്ടുകെട്ടിയ നടപടി യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നവയല്ലെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

അതേസമയം ജ​മ്മു-​ക​ശ്​​മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി വീ​ണ്ടെ​ടു​ക്കാ​ൻ കാശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഗുപ്കർ ഡിക്ലറേഷന് രൂപം നൽകിയത് പിന്നാലെയാണ് പ്രതികാര നടപടിയെന്ന് പാർട്ടി ആരോപിച്ചു. 'ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെയും എതിർക്കുന്നവർ നേരിടേണ്ടി വരുന്ന നടപടികളാണ് ഇത്.രാജ്യത്തുടനീളമുള്ള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി വിവിധ വകുപ്പുകളിലൂടെ നിർബന്ധിതവും ഭയപ്പെടുത്തുന്നതുമായ നടപടികളാണ് സമീപകാലത്തായി സ്വീകരിച്ചിട്ടുള്ളത്.

ഫാറൂഖ് അബ്ദുളളയ്ക്ക് ഇഡി അയച്ച നോട്ടീസ് അതിനുളള ഉദാഹരണമാണ്.' നാഷണൽ കോൺഫറൻസ് നേരത്തേ പ്രതികരിച്ചിരുന്നു.

'ഇതാണ് സമൂഹത്തിനുള്ള എന്റെ മറുപടി'; രോഹിത് വെമുലയുടെ സഹോദരൻ അഭിഭാഷകനായി, ട്വീറ്റുമായി രാധിക വെമുല

'ഞാനല്ല,നമ്മളാണ് പ്രസ്ഥാനം,കോണ്‍ഗ്രസിനെ വളര്‍ത്താനും തളര്‍ത്താനും കഴിയുന്നത് പാര്‍ട്ടിക്കാര്‍ക്ക്'

സിപിഎമ്മും മുഖ്യമന്ത്രിയും ബിജെപിയെ വളർത്താൻ ശ്രമിക്കുന്നു; തെരഞ്ഞെടുപ്പിൽ പാളിച്ചകൾ ഉണ്ടായെന്നും യുഡിഎഫ്

ബിജെപിയുടെ വാട്‌സാപ്പ് സാഹിത്യം ചെലവാകുന്ന നാടല്ല കേരളം, തിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചിട്ടുണ്ടെന്ന് ഐസക്

English summary
Cricket Association fund fraud case; Farooq Abdullah's assets worth Rs 11.86 crore were seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X