കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് പാകിസ്താനോ ഇന്ത്യയോ!! ഇന്ത്യയില്‍ ക്രിക്കറ്റ് മാച്ചിനിടെ പാക് ദേശീയ ഗാനം, കേസെടുത്തു!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ക്രിക്കറ്റ് മാച്ചിന് മുമ്പായി പാക് ദേശീയ ഗാനം ആലപിച്ച സംഭവത്തില്‍ കേസെടുത്തു. പ്രാദേശീക തലത്തില്‍ നടന്ന ക്രിക്കറ്റ് മാച്ചിന് മുമ്പ് പാക് ദേശീയ ഗാനം ആലപിക്കുകയായിരുന്നു. പാക് ജഴ്‌സി ധരിച്ചെത്തിയ താരങ്ങളെയും പിടികൂടി ചോദ്യം ചെയ്തിരുന്നു. ജമ്മു കശ്മീരിലെ ഗാന്ദര്‍ബാല്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. പാക് മാധ്യമങ്ങളും വീഡിയോ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. പ്രധാന മന്ത്രി രാജ്യത്തെ തുരങ്കപാതയായ ചെനാനി- നഷ്‌റി ടണല്‍ ഉദ്ഘാടനം ചെയ്ത ഏപ്രില്‍ രണ്ടിനായരുന്നു സംഭവമെന്ന് ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താന്റെ പതാക ഉയര്‍ത്തിയതുള്‍പ്പെടെ നിരവധി പാക് അനുകൂല നിലപാടുകള്‍ നേരത്തെ തന്നെ ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ ഫെബ്രുവരിയില്‍ പാകിസ്താന്റെയും ഐസിസിന്റെയും പതാകകള്‍ ഉയര്‍ത്തുന്നതിനെതിരെ കര്‍ശന താക്കീതുമായി ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്തെത്തിയിരുന്നു. ഇത്തരം നീക്കങ്ങള്‍ തുടര്‍ന്നാല്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈന്യത്തിനും പോലീസിനുമെതിരെ യുവാക്കള്‍ ആയുധങ്ങളെടുക്കുന്നതും കല്ലെറിയും ഐസിസ്- പാക് പതാകള്‍ ഉയര്‍ത്തുന്നതും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളായി കണക്കാക്കുമെന്നും ബിപിന്‍ റാവത്ത് ചൂണ്ടിക്കാണിക്കുന്നു.

jammu-and-kashmir

യുവാക്കള്‍ സൈന്യത്തിനെതിരെ തിരിയുന്ന സംഭവങ്ങളില്‍ നിന്ന് മക്കളെ അകറ്റിനിര്‍ത്തുന്നതിനായി രക്ഷിതാക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി മുന്നോട്ടുവയ്ക്കുന്ന ആവശ്യം. നേരത്തെ 2015ല്‍ പാക് പതാക ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വിഘടനവാദികളുടെ റാലിയില്‍ പാക് പതാക വീശിയതിനെ തുടര്‍ന്ന് വിഘടനവാദി നേതാവ് മസറത്ത് ആലത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

English summary
A police case has been filed against a local cricket team in Kashmir's Ganderbal district for allegedly playing the Pakistani national anthem before a match. A video has also surfaced, which shows the players wearing the jersey of the Pakistani team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X