കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവിവത്കരണം; ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ ഫാഷന്‍ ടെക്‌നോളജി ചെയര്‍മാന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അറിവും മുന്‍പരിചയവുമുള്ളവര്‍ ഏറ്റെടുക്കേണ്ട സ്ഥാനത്ത് പാര്‍ട്ടി പ്രമുഖരെ തിരുകിക്കയറ്റുന്ന കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു തീരുമാനം കൂടി വിവാദത്തില്‍. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍ഐഎഫ്ടി) ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാനെ നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.

ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ ചേതന്‍ രണ്ടു തവണ ബിജെപി എംപിയായിരുന്നു. ഇതാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാനുള്ള യോഗ്യത. വിവാദമായ വിഷയത്തില്‍ ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്നും തിങ്കളാഴ്ച പദവിയേറ്റെടുത്തതിന് ശേഷം പ്രതികരിക്കാമെന്നുമാണ് ചൗഹാന്റെ വിശദീകരണം.

chethanchauhan

അതിനിടെ ഒരു മാധ്യമത്തിന് നല്‍കിയ ചേതന്‍ ചൗഹാന്റെ അഭിമുഖവും ചര്‍ച്ചയായിട്ടുണ്ട്. തന്റെ സമയത്തിന്റെ 60 ശതമാനം ദില്ലി ക്രിക്കറ്റ് അസോസിയേഷനുവേണ്ടിയാകും ചെലവഴിക്കുകയെന്നാണ് ചേതന്‍ ചൗഹാന്‍ പറയുന്നത്. 20 ശതമാനം സ്വന്തം ബിസിനസിന് വേണ്ടിയും 20 ശതമാനം സമയം മാത്രം എന്‍ഐഎഫ്ടിയ്ക്ക് വേണ്ടിയും മാറ്റിവയ്ക്കുമെന്നും ചൗഹാന്‍ പറഞ്ഞു.

ചൗഹാന്റെ തെരഞ്ഞെടുപ്പ് തമാശയാണന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ക്രിക്കറ്റ് താരമായ ചൗഹാന് ഫാഷനുമായുള്ള ബന്ധമെന്താണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദമാക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം. ക്രിക്കറ്റിലും ബാങ്കിങ് മേഖലയിലുമാണ് ചൗഹാന്റെ പരിചയം. നേരത്തെ, സീരിയല്‍ താരമായിരുന്ന നടന്‍ ഗജേന്ദ്ര ചൗഹാനെ പൂണെ ഫിലിം ഇന്‍സ്റ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചത് ഏറെ വിവാദമായിരുന്നു.

English summary
Cricketer Chetan Chauhan named NIFT Chairman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X