കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമൈക്കയിൽ കോവിഡ് വാക്സിൻ എത്തിച്ച് ഇന്ത്യ; പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ക്രിസ് ഗെയിൽ

ഇന്ത്യൻ ഹൈക്കമ്മീഷണർ ആർ. മസാകുയിയെയും ഗെയിൽ ഓഫീസിലെത്തി കണ്ടിരുന്നു

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള വാക്സിൻ വിതരണം ലോകത്താകമാനം പുരോഗമിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ ജമൈക്കയിലും ഇത്തരത്തിൽ വാക്സിനെത്തി. ഇന്ത്യയാണ് ജമൈക്കയ്ക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നത്. ഇന്ത്യയെ അഭിനന്ദിച്ചും നന്ദിയറിയിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ.

gayle

50000 ഡോസ് വാക്സിനാണ് ഇന്ത്യ ജമൈക്കയിലെത്തിച്ചത്. വിൻഡീസ് ടീമിലെ മറ്റൊരു താരം ആന്ദ്രെ റസലാണ് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്രിസ് ഗെയിലും ഇന്ത്യയ്ക്ക് നന്ദിയറിയിച്ചത്. "പ്രധാനമന്ത്രി മോദി, ഇന്ത്യൻ സർക്കാർ, ഇന്ത്യക്കാരയ ജനങ്ങൾ, കരീബിയൻ രാജ്യമായ ജമൈക്കയ്ക്ക് വാക്സിൻ നൽകിയതിന് എനിക്ക് നിങ്ങളോട് നന്ദി പറയണം. അഭിനന്ദനാർഹമാണത്," ഗെയിൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

ഇന്ത്യൻ ഹൈക്കമ്മീഷണർ ആർ. മസാകുയിയെയും ഗെയിൽ ഓഫീസിലെത്തി കണ്ടിരുന്നു. കൊറോണ വൈറസ് വാക്സിനുകൾ തങ്ങളുടെ രാജ്യത്തേക്ക് അയച്ചതിന് ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്ന വീഡിയോ ബുധനാഴ്ച ഗെയ്‌ലിന്റെ സഹതാരം ആൻഡ്രെ റസ്സൽ പോസ്റ്റ് ചെയ്തു.

വാക്സിനുകൾ ജമൈക്കയിൽ എത്തിയതിന് ശേഷം ഈ മാസം ആദ്യം ജമൈക്ക പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു. വളരെ ആവശ്യമുള്ള ഈ പിന്തുണയ്ക്ക് ഞങ്ങൾ സർക്കാരിനോടും ഇന്ത്യക്കാരോടും ആഴമായ അഭിനന്ദനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Urgent call to WHO from greet vanden bossche

ഐ‌.പി‌.എൽ 2021 ടൂർണമെന്‍റിൽ പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കാൻ ക്രിസ് ഗെയ്ൽ ഏപ്രിൽ 9 മുതൽ ഇന്ത്യയിലുണ്ടാകും. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ നിന്ന് 2018ലാണ് ഗെയ്ൽ, കിങ്സ് ഇലവൻ പഞ്ചാബിലേക്ക് മാറിയത്. ടൂർണമെന്‍റിൽ ഗെയ്ൽ-രാഹുൽ ഓപ്പണിങ് കൂട്ടുക്കെട്ട് ഏറ്റവും മികച്ചതാണ്.

English summary
Cricketer Chris Gayle Thanks India for giving covid vaccine to Jamica
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X