കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ഭാര്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

Google Oneindia Malayalam News

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി നേതാക്കാളാണ് സ്വന്തം പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല സെലിബ്രേറ്റികളും രാഷ്ട്രീയ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.

<strong>ശബരിമല: മുഖ്യമന്ത്രി അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളെ പിന്തുണയ്ക്കുന്നു; പിസി ജോര്‍ജ്ജ്‌</strong>ശബരിമല: മുഖ്യമന്ത്രി അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളെ പിന്തുണയ്ക്കുന്നു; പിസി ജോര്‍ജ്ജ്‌

ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ്സില്‍ എത്തിയ സെലിബ്രേറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയും മോഡലുമായ ഹസീന്‍ ജഹാന്‍. ഹസീന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് അവരുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.

കോണ്‍ഗ്രസ് ആസ്ഥാനത്ത്

കോണ്‍ഗ്രസ് ആസ്ഥാനത്ത്

മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സഞ്ജയ് നീരുപം ഹസീനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുംബൈ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വീകരണ പരിപാടിയുടെ ചിത്രങ്ങള്‍ മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുമെന്ന് ഹസീന്‍ ജഹാന്‍ വ്യക്തമാക്കി

ട്വീറ്റ്

ഹസിന് സ്വീകരണം

മുഹമ്മദ് ഷമിക്കെതിരെ

മുഹമ്മദ് ഷമിക്കെതിരെ

മുഹമ്മദ് ഷമിക്കെതിരെ മാനസിക, ശാരീരിക പീഡനം ആരോപിച്ചാണ് ഹസീന്‍ മാധ്യമശ്രദ്ധ നേടിയിരുന്നത്. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷഹീന്‍ ഇപ്പോള്‍ മുഹമ്മദ് ഷമിയുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്.

മറ്റു സ്ത്രീകളുമായി

മറ്റു സ്ത്രീകളുമായി

ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസില്‍ ജഹാന്‍ ആദ്യം ഷമിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നായിരുന്നു ഷഹിന്റെ ആദ്യ ആരോപണം. പിന്നീട് ഷമിയും ചില യുവതികളും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റ് അടക്കമുള്ള തെളിവുകളും ഷഹിന്‍ പുറത്തുവിട്ടിരുന്നു.

പീഡിപ്പിച്ചു

പീഡിപ്പിച്ചു

തന്നെ പീഡിപ്പിച്ചതായുള്ള ആരോപണവും ഷഹിന്‍ ഉന്നയിച്ചിരുന്നു. ഷമിയുടെ മാതാവും സഹോദരനും തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു ഹസിന്റെ ആരോപണം. സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഹസീന്‍ ആരോപിച്ചിരുന്നു.

പ്രായതട്ടിപ്പ്

പ്രായതട്ടിപ്പ്

പിന്നീട് ഷമിയുടെ കരിയറിനെ തന്നെ ബാധിക്കുന്ന പ്രായതട്ടിപ്പ് ആരോപണവുമായി ഷഹീന്‍ രംഗത്ത് എത്തിയിരുന്നു. വ്യത്യസ്ത വയസ്സുകള്‍ രേഖകളില്‍ കാണിച്ച് ഷമി തട്ടിപ്പെ നടത്തിയെന്നായിരുന്നു ഹസിന്‍ അവസാനമായി ഉന്നയിച്ച ആരോപണം.

തെളിവുകള്‍

തെളിവുകള്‍

ഷമിയുടെ പ്രായതട്ടിപ്പ് വ്യക്തമാക്കുന്ന തെളിവുകള്‍ എന്ന രീതിയിലുള്ള വിവധി ഔദ്യോഗിക രേഖകളുടെ പകര്‍പ്പും ഹസിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റില്‍ ഷമിയുടെ ജനനം 1984 ജനുവരി ഒന്നാണ് കാണിച്ചിരിക്കുന്നത്.

ഡ്രൈവിങ് ലൈസന്‍സില്‍

ഡ്രൈവിങ് ലൈസന്‍സില്‍

എന്നാല്‍ മറ്റൊരു രേഖയില്‍ 1990ലാണ് ജനിച്ചതെന്ന് പറയുന്നു. ഡ്രൈവിങ് ലൈസന്‍സില്‍ 1982 ആണ് ജനിച്ച വര്‍ഷം. തിരിച്ചറിയല്‍ കാര്‍ഡില്‍ 2001 ജനുവരിയില്‍ 21 വയസ് തികഞ്ഞുവെന്ന് പറയുന്നു. വയസുകള്‍ വ്യത്യസ്തമായി പറയുന്ന രേഖകളെല്ലാം ഹസിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

രാഷ്ട്രീയ രംഗത്തേക്കും

രാഷ്ട്രീയ രംഗത്തേക്കും

നിലവില്‍ ഷമിയുമായി പിണങ്ങി സ്വന്തം നാടായ കൊല്‍ക്കത്തയിലേക്ക് പോയ ഹസിന്‍ ഇപ്പോള്‍ മുംബൈലാണ് താമസം. ഷമിയുടെ ക്രിക്കറ്റ് ഭാവി തകരുമെന്ന് ഭയപ്പെട്ട ആരോപണങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടേയാണ് ഹസീന്‍ ജഹാന്‍ രാഷ്ട്രീയ രംഗത്തേക്കും പ്രവേശിക്കുന്നത്.

English summary
Cricketer Mohammed Shami’s estranged wife Hasin Jahan joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X