മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും ഗായകൻ ഗുരു രാൻധാവയും മുംബൈയിൽ അറസ്റ്റിൽ
മുംബൈ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് യെനയും പ്രശസ്ത ഗായകൻ ഗുരു രാൻധാവയും മുംബൈയിൽ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗൺ ഫ്ളൈ ക്ലബിൽ നടന്ന റെയ്ഡിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ഇരുവരേയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Recommended Video
റെയ്ഡിൽ മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ 34 പേരെയാണ് അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരമായ സുസ്സാൻ ഖാനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കൊവവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റ്. ഐപിസി സെക്ഷന്‍ 188, 269, 34 എന്നീ വകുപ്പുകളാണ് സുരേഷ് റെയ്ന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയത്.

കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് ക്ലബ് പ്രവർത്തിച്ചതെന്നും സമയപരിധി കഴിഞ്ഞും പ്രവർത്തിച്ചെന്നും പോലീസ് പറഞ്ഞു. പുതുവർഷത്തിന് മുന്നോടിയായി, മുൻകരുതൽ നടപടിയായി മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തും പ്രത്യേകിച്ച് മുംബൈയിലും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല യുകെയിൽ പുതിയ കൊവിഡ് വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11 മുതൽ രാവിലെ 6 വരെ മുംബൈയിലും എല്ലാ മുനിസിപ്പൽ കോർപറേഷൻ പരിധികളിലുമാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനും നടപ്പാക്കും. മറ്റുള്ളവരും ഹോം ക്വാറന്റീൻ തുടരണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications