കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് ദില്ലിയാണെന്ന് കരുതിയോ?'; യുപിയില്‍ മുസ്ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം, മതപരമായ അവഹേളനവും

Google Oneindia Malayalam News

ലക്നൗ: പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ രണ്ട് മുസ്ലിം യുവാക്കള്‍ക്ക് നേരെ ക്രൂരമായ ആക്രമണം. പടിഞ്ഞാറന്‍ യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് രണ്ട് യുവാക്കളെ ഏഴോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വേദനകൊണ്ട് പുളയുമ്പോഴും ഇരുവരേയും അക്രമിസംഘം മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പശുക്കളെ കശാപ്പ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്നും മതത്തിന്‍റെ പേരില്‍ അധിക്ഷേപിച്ചെന്നും ഇരുവരും പറയുന്നു. വിശദാംശങ്ങളിലേക്ക്....

ദൃശ്യങ്ങളില്‍

ദൃശ്യങ്ങളില്‍

അക്രമിസംഘം ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനത്തിന് ഇരയാവര്‍ പറയുന്നു. അക്രമിസംഘത്തിലെ ഒരാള്‍ മുസ്ലിംയുവാക്കളെ വടികൊണ്ട് അടിക്കുകയും റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്‍റെ സമീപത്തെത്തിച്ച് മര്‍ദ്ദിക്കുകയും ചെയ്യുന്നത് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആരും ശ്രമിക്കുന്നില്ല

ആരും ശ്രമിക്കുന്നില്ല

ആരാണ് ഇരുവരേയും മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. അക്രമികളിലൊരാള്‍ മറ്റൊരാളുടെ കയ്യില്‍ വടി പിടിച്ചുവാങ്ങി ഇവരെ തല്ലുന്നുണ്ട്. ഇരുവരേയും മര്‍ദ്ദിക്കുന്നത് തൊട്ടടുത്ത് ബൈക്കില്‍ ഇരിക്കുന്നവര്‍ നോക്കുന്നുണ്ട്. എന്നാല്‍ അക്രമി സംഘത്തെ പിടിച്ചു മാറ്റാനോ മര്‍ദ്ദനത്തിന് ഇരയാകുന്നവരെ രക്ഷിക്കാനോ ഇവരാരും ശ്രമിക്കുന്നില്ല.

'സഹോദരാ തല്ലല്ലേ'

'സഹോദരാ തല്ലല്ലേ'

മര്‍ദ്ദനത്തിന് ഇരയാകുന്നവര്‍ 'സഹോദരാ തല്ലല്ലേ' എന്ന് അക്രമികളോട് യാചിക്കുന്നുണ്ട്. കാരറ്റ് വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്ന ഞങ്ങളെ ബൈക്കിലെത്തിയ അവര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് മുസ്ലിം യുവാക്കള്‍ വ്യക്തമാക്കുന്നു. ആറോ ഏഴോ പേരാണ് അവരുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. ചങ്ങലയും ആയുധങ്ങളുമായി മറ്റുള്ളവര്‍ കാത്തുനില്‍ക്കുന്ന സ്ഥലത്തേക്ക് തന്നെയും സുഹൃത്തിനെയും വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നെന്നും മര്‍ദ്ദനമേറ്റവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദില്ലിയാണെന്ന് കരുതിയോ

ദില്ലിയാണെന്ന് കരുതിയോ

ഇത് ദില്ലിയാണെന്ന് നിങ്ങള്‍ കരുതിയോ എന്ന് ചോദിച്ചാണ് മര്‍ദ്ദനം തുടങ്ങിയതെന്നും ഇവര്‍ പറയുന്നു. ഡല്‍ഹി ആക്രമണവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ എല്ലാവരും ഇവിടെ സഹോദരന്മാരെ പോലെയാണ് കഴിയുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ബുലന്ദ്ഷെഹര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എഫ്ഐആറില്‍

എഫ്ഐആറില്‍

അതേസമയം, പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ആക്രമണത്തിന് കാരണങ്ങളൊന്നും പരാമര്‍ശിക്കുന്നില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കു കിഴക്കന്‍ ദില്ലിയില്‍ അമ്പതോളം പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് എത്തിയവര്‍ പങ്കു ചേര്‍ന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 ഭീതി പടര്‍ത്തി കൊറോണ; ഇറ്റലിയില്‍ മരണം 107 ആയി, കാലിഫോര്‍ണിയയിലും മരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഭീതി പടര്‍ത്തി കൊറോണ; ഇറ്റലിയില്‍ മരണം 107 ആയി, കാലിഫോര്‍ണിയയിലും മരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

 രാഹുല്‍ ഗാന്ധിയെ കൊറോണ ടെസ്റ്റിന് വിധേയമാക്കണമെന്ന് ബിജെപി എംപി രമേഷ് ബിധൂരി രാഹുല്‍ ഗാന്ധിയെ കൊറോണ ടെസ്റ്റിന് വിധേയമാക്കണമെന്ന് ബിജെപി എംപി രമേഷ് ബിധൂരി

English summary
crime: 2 muslim men thrashed in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X