കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലകുനിച്ച് ഇന്ത്യ! 'അവള്‍ക്കായി' രാജ്യത്ത് പ്രതിഷേധമിരമ്പുരുന്നു..

  • By Desk
Google Oneindia Malayalam News

ദില്ലി: മുസ്ലീം വിരോധത്തില്‍ മനുഷ്വത്വം നഷ്ടപ്പെട്ട ചിലര്‍ എട്ടുവയസുകാരിയെ പിച്ചിചീന്തി കൊന്ന് തള്ളിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധമിരമ്പുന്നു. മനുഷ്യരെന്ന നിലയില്‍ പരാജയപ്പെട്ട ദിനമെന്നാണ് നിരവധി പേര്‍ സംഭവത്തില്‍ പ്രതികരിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം വന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം പടരുന്നത്. ഇതിനിടെ കത്വായിലെ രസന ഗ്രാമത്തില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബവും വീട് വിട്ട് ഒഴിഞ്ഞ് പോയി.

aasif

ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ നിന്നും എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപെടുത്തിയത്.രസന ഗ്രാമത്തിലെ താമസക്കാരായ ബക്കര്‍വാള്‍ എന്ന മുസ്ലീം സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാന്‍ സ്ഥലത്തെ ഒരുപറ്റം ഹിന്ദുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഈ അതിക്രൂരമായ ബലാത്സംഗവും കൊലപാതകവുമെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. 13 ഗ്രാമണ കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ ഇരുപതോളം നാടോടി മുസ്ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ വീട് വാങ്ങി താമസിക്കാന്‍ എത്തിയതായിരുന്നു പ്രദേശത്തെ ഹിന്ദുക്കളെ ചൊടിപ്പിച്ചത്.ഇവരെ ഓടിക്കാനും പാഠം പഠിപ്പിക്കാനുമായിരുന്നു കുഞ്ഞിനെ പിച്ചി തീന്തിയത്.

rahul

സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ശക്തമായ നടപടി ആവശ്യപ്പെട്ട് അര്‍ധരാത്രിയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രീയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പെണ്‍കുട്ടിക്കും ഉന്നോവേ പീഡന ഇരയ്ക്കും നീതി തേടി ഇന്ത്യാഗേറ്റിലേക്ക് മെഴുകുതിരിയേന്തി മാര്‍ച്ച് നടത്തിയത്.

ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും ഇന്ത്യാ ഗേറ്റ് വരെയായിരുന്നു പ്രകടനം നിശ്ചയിച്ചതെങ്കിലും ഇന്ത്യാഗേറ്റില്‍ പോലീസ് പ്രവേശനം തടഞ്ഞതോടെ മീററ്റ് വരെയായിരുന്നു പ്രതിഷേധം നടത്തിയത്. പ്രവേശനം തടയാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ ബാരിക്കേഡുകള്‍ തകര്‍ത്തായിരുന്നു നേതാക്കളടക്കമുള്ള ആയിരങ്ങള്‍ അമര്‍ ജ്യോതിക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

mufti

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന സഞ്ജി റാം, ഇയാളുടെ മകന്‍ വിശാല്‍ ഗംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബില്ഞ തിലക് രാജ്, രസന സ്വദേശി പര്‍വേഷ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. എന്നാല്‍ പ്രതികളെ രക്ഷിക്കാന്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബിജെപി നേതാക്കള്‍ ശ്രിമിക്കുന്നുണ്ടെന്ന ആരോപണം ശക്തമായതോടെ ഭരണകക്ഷിയായ പിഡിപി ബിജെപി നേതാക്കളെ മാറ്റി നിര്‍ത്തി യോഗം വിളിച്ചു. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കി.

English summary
Congress president Rahul Gandhi and senior party leaders including his mother Sonia Gandhi, led a midnight candlelight vigil to India Gate in New Delhi to demand justice for the eight-year-old girl who was gang-raped and murdered in Jammu and Kashmir and the teenager in Uttar Pradesh's Unnao, who was allegedly raped by a BJP lawmaker last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X