ദില്ലി പോലീസ് കീഴടങ്ങി; നജീബ് തിരോധാനം ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
ദില്ലി പോലീസിന്റെ അന്വേഷണവും പരാമര്‍ശങ്ങളും വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കും.ഒക്ടോബര്‍ 15 മുതലാണ് നജീബിനെ കാണാതായത്. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 ലേറെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നജീബിനെ മര്‍ദിച്ചുവെന്നും ഇതിനു പിന്നാലെയാണ് ഇയാളെ കാണാതായതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 14,15 തീയതികളില്‍ രാജ്യവ്യാപക വിദ്യാര്‍ഥി പ്രക്ഷോഭത്തിനു ജെഎന്‍യു യൂണിയന്‍ ഭാരവാഹികള്‍ ആഹ്വാനം ചെയ്തിരുന്നു.
ദില്ലി പോലീസാണ് ഇപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ദില്ലി പോലീസിന്റെ അന്വേഷണവും പരാമര്‍ശങ്ങളും വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. കടുത്ത മാനസികാസ്വസ്ഥ്യവും ഉറക്കമില്ലായ്മയും അനുഭവിച്ചിരുന്ന നജീബ് സ്വയം ഹോസ്റ്റല്‍ വിട്ടിറങ്ങുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്. വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയായിരുന്ന്ു പോലീസിന്റെ വിവാദ പരാമര്‍ശം.

രണ്ടാഴ്ച മുമ്പ്
കാണാതാകുന്നതിന് രണ്ടാഴ്ച്ച മുമ്പ് നജീബ് സന്ദര്‍ശിച്ചിരുന്നെന്ന് കരുതുന്ന ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മാനസിക പിരിമുറുക്കത്തിന് ചികിത്സ തേടി നജീബ് മൂന്ന് തവണ ഈ ഡോക്ടറെ സന്ദര്‍ശിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞിരുന്നു.

മാനസികാസ്വസ്ഥ്യം
ഉറക്കമില്ലായ്മയ്ക്കും മാനസികാസ്വസ്ഥ്യത്തിനും നജീബ് മരുന്നുകള്‍ കഴിച്ചിരുന്നതായും പൊലീസ് അവകാശപ്പെടുന്നു.

പോലീസ് വാദം
എബിവിപിക്കാരുടെ മര്‍ദ്ദനത്തിന് ശേഷം. നജീബിന്റെ മാനസിക നില തകരാറിലായിരുന്നു. അമ്മയെ വിളിച്ച് താന്‍ വീട്ടിലേക്ക് വരുന്നതായി പറഞ്ഞിരുന്നെന്ന് പോലീസ് സമര്‍ത്ഥിക്കുന്നു.

അമ്മ
എന്നാല്‍ പോലീസ് വാദം തള്ളിയ അമ്മ ഫാത്തിമ അഹമദ് തന്റെ മകനെ ഇനിയും കണ്ടെത്താനാകാത്ത പോലീസ് കഥകള്‍ മെനയുകയാണെന്ന് കുറ്റപ്പെടുത്തി.












Click it and Unblock the Notifications