കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനവും കുറ്റകൃത്യവും തട്ടിപ്പും: ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് സ്വിസ് സര്‍ക്കാര്‍ മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി സ്വിറ്റ്സര്‍ലന്‍റ് സര്‍ക്കാര്‍. ദില്ലിയില്‍ ഞായറാഴ്ച സ്വിസ് ദമ്പതികള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ഇതോടെയാണ് ഇന്ത്യയിലെത്തുന്ന സ്വിസ് പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് സ്വിസ് സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ശന മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. സ്വിറ്റ്സര്‍ലന്‍റിലേയും യൂറോപ്പിലേയും പ്രാദേശിക മാധ്യമങ്ങള്‍ ഇന്ത്യയിലേയ്ക്ക് സഞ്ചരിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ആഗസ്റ്റ് 25ന് സ്വിസ് സര്‍ക്കാര്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഉയര്‍ന്നിട്ടുണ്ടെന്നും ചൂണ്ടിക്കാിക്കുന്നു. നിരവധി പീഡനക്കേസുകളും, ലൈംഗികാതിക്രമങ്ങലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും വിദേശികളാണ് ഇത്തരം അതിക്രമങ്ങളുടെ ഇരകളെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംഘമായി ഇന്ത്യയിലേയ്ക്ക് പോകുന്ന സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്നും സ്വിസ് ഏജന്‍സികള്‍ നിര്‍ദേശിക്കുന്നു.

 പണം തട്ടിപ്പും പീഡനവും

പണം തട്ടിപ്പും പീഡനവും

ഭീകരവാദ ഭീഷണിക്കൊപ്പം സാമ്പത്തിക തട്ടിപ്പ്, റോഡ് ഗതാഗത്തിനിടെ നടക്കുന്ന പ്രശ്നങ്ങള്‍, സാംസ്കാരിക മൂല്യങ്ങള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലേയ്ക്ക് സ‍ഞ്ചരിക്കുന്ന സ്വിസ് പൗരന്മാര്‍ക്ക് നല്‍കിയ യാത്രാ മുന്നറിയിപ്പില്‍ പറയുന്നു.

 അഞ്ച് പേര്‍ അറസ്റ്റില്‍

അഞ്ച് പേര്‍ അറസ്റ്റില്‍

ഫത്തേപൂര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയ സ്വിസ് ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ അ‍ഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

 റിപ്പോര്‍ട്ട് തേടി

റിപ്പോര്‍ട്ട് തേടി


ആഗോള തലത്തില്‍ ഇന്ത്യയിലെത്തുന്നവരുടെ സുരക്ഷ ചര്‍ച്ചാവിഷയമാതോടെ വിദേശ കാര്യമന്ത്രിയും ടൂറിസം മന്ത്രിയും സംഭവത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച ആഗ്രയില്‍ വച്ചാണ് ഒരു സംഘം ആളുകള്‍ വടിയും കല്ലുകളും ഉപയോഗിച്ച് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ സ്വിസ് ദമ്പതികളായ ക്വെന്‍റിന്‍ ജെറെമി ക്ലെര്‍ക്, മാരി ഡ‍ോക്സ് എന്നിവരെ ആക്രമിച്ചത്. താജ് മഹല്‍ സന്ദര്‍ശിച്ച് മടങ്ങിയതിന്‍റെ പിറ്റേ ദിവസമാണ് സംഭവം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ് സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. ആക്രമണത്തില്‍ ഇരുവര്‍ക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

 ഫത്തേപൂര്‍ സിക്രിയ്ക്ക് സമീപത്ത്

ഫത്തേപൂര്‍ സിക്രിയ്ക്ക് സമീപത്ത്

സെപ്തംബര്‍ 30നാണ് ഇന്ത്യാ സന്ദര്‍ശനത്തിനായി ക്വെന്‍റിന്‍ ജെറെമി ക്ലെര്‍ക്- മാരി ഡ‍ോക്സ് ദമ്പതികള്‍ ഇന്ത്യയിലെത്തിയത്. താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം ഞായറാഴ്ച ഫത്തേപ്പൂര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഇരുവരും ആക്രമിക്കപ്പെടുന്നത്. സംഭവത്തോടെ ഇന്ത്യയിലെത്തുന്ന വിദേശികളായ വിനോദ സഞ്ചാരികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയര്‍ന്നിട്ടുണ്ട്.

പിന്‍തുടര്‍ന്ന് ആക്രമിച്ചു

പിന്‍തുടര്‍ന്ന് ആക്രമിച്ചു

റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കമന്‍റടിച്ചു കൊണ്ട് ഇവരെ പിന്‍തുടര്‍ന്ന നാല്‍വര്‍ സംഘം യാത്ര തടസ്സപ്പെടുത്തുകയും നിര്‍ബന്ധ പൂര്‍വ്വം യുവതിയ്ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ക്ലെര്‍ക്കിനെ ഇടിച്ച് വീഴ്ത്തുകയും ചെയ്തു അക്രമത്തില്‍ ക്ലെര്‍ക്കിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രോക്സിന് കൈയ്ക്ക് സംഘത്തിന്‍റെ അക്രമത്തില്‍ പൊട്ടലേറ്റിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത യുപി പോലീസ് കുറ്റവാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Swiss government rolling out travel advisory for Swiss citizens who travelling to India. Travel advisory after Swiss couple attacked near Fatehpur Sikri on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X