കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രേദശ് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം;ഓരോ 2 മണിക്കൂറിലും ഒരു റേപ്പ് കേസെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ലഖ്നൗ: ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന എന്‍സിആര്‍ബി റിപ്പോര്‍ട്ടിലാണ് യുപി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയെന്ന റിപ്പോർട്ടുള്ളത്. ഓരോ രണ്ട് മണിക്കൂറിലും സംസ്ഥാനത്ത് ഒരു റേപ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, കുട്ടികള്‍ക്കെതിരായി ഓരോ 90 മിനിറ്റിലും അതിക്രമം നടക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ദിവസം ശരാശരി 52 കേസെന്ന നിലയില്‍, കുട്ടികള്‍ക്കെതിരായ 19,145 കേസുകളാണ് യു.പിയില്‍ പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷത്തേതില്‍ നിന്നും കുറവ് വന്നിട്ടുണ്ടെങ്കിലും, സ്ത്രീധന കൊലപാതകത്തിലും യു.പി തന്നെയാണ് മുന്നിലുള്ളതെന്നാണ് എൻസിആർബി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിലെ കണക്കുകളില്‍ പലതും തെറ്റാണെന്നാണ് ഉത്തർപ്രദേശ് പോലീസിന്റെ വാദം.

സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ വർധനവ്

സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ വർധനവ്

ദിവസം ശരാശരി 12 എന്ന കണക്കില്‍ ആകെ 4,322 റേപ് കേസുകളാണ് 2018ല്‍ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 144 പെണ്‍കുട്ടികളാണ് ഈ കാലയളവില്‍ പീഡനത്തിന് ഇരയായത്. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന 19 നഗരങ്ങളില്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗ ആണ് മുന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 26 ശതമാനത്തിന്റെ വര്‍ധവയാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.

മുതിർന്ന പൗരന്മാർക്കെതിരായ കുറ്റകൃത്യം

മുതിർന്ന പൗരന്മാർക്കെതിരായ കുറ്റകൃത്യം

ഏറ്റവും കൂടുതൽ സ്ത്രീധന കൊലപാതകവും ഉത്തർപ്രദേശിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2018ൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് 2444 കൊലപാതക കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2017ൽ 2524 കേസപകൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2018ൽ ലകൗയിലെ 19 സിറ്റികളിലായി സ്ത്രീകൾക്കെതിരായ 2736 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുതിർന്ന പൗരന്മാർക്കെതിരായ കുറ്റകൃത്യങ്ങളിലും ഉത്തർപ്രദേശ് ഒന്നാം സ്താനത്ത് തന്നെ നിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

139 പേർ കൊല്ലപ്പെട്ടു

139 പേർ കൊല്ലപ്പെട്ടു


2018ൽ മുതിർന്ന പൗരന്മാർക്കെതിരായ കുറ്റകൃത്യങ്ങളിൽ 454 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. 2017ലെ കുറ്റകൃത്യങ്ങളേക്കാൾ 12 ശതമാനം അധികമാണ് ഇത്. 2018ൽ 139പേരായിരുന്നു ഉത്തർപ്രദേസിൽ കൊല്ലപ്പെട്ടത്. 2017ൽ 129 പേരായിരുന്നു കൊല്ലപ്പെട്ടത്. മുതിർന്ന പൗരന്മാർ നേരിടേണ്ടി വന്ന കവർച്ച കേസിലും നേരിയ വർധവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2018 ൽ 15 സംഭവങ്ങളും 2017 ൽ 14 ലുമായിരുന്നു.

മുതിർന്നവർക്കായി 'സേവര'

മുതിർന്നവർക്കായി 'സേവര'

അതേസമയം മുതിർന്ന പൗരന്മാർക്കായി 'സവേര' എന്ന ഹെൽപ്പ് ലൈൻ അടുത്തിടെ അവതരിപ്പിച്ചതായി ഉത്തർപ്രദേശ് എഡിജി അസിം അരുൺ പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങൾ നേരിടുന്ന യുപിയിലെ ഏതൊരു മുതിർന്ന പൗരനും യുപി 112 മായി ബന്ധപ്പെടാനും സഹായം നേടാനും കഴിയും, 2019 ഒക്ടോബർ മുതൽ സംസ്ഥാനത്തെ 1.1 ലക്ഷം മുതിർന്നവരെ യുപി 112 രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2018 ൽ സൈബർ കുറ്റകൃത്യങ്ങളുടെ കേസിലും സംസ്ഥാനത്ത് വർധനയുണ്ടായി. 2018 ൽ 6,280 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 2017 നെ അപേക്ഷിച്ച് 26 ശതമാനം വർധനവാണ് സൈബർ കുറ്റകൃത്യങ്ങളിൽ സംഭവിച്ചത്.

English summary
Crime Rate High In UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X