Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ കെട്ടിപിടിച്ച് പൂവാലന്‍ ആഗ്രഹം തീര്‍ത്തു; പക്ഷേ സംഭവിച്ചതോ?

പുതുച്ചേരി: പെണ്‍കുട്ടിയെ കെട്ടിപിടിച്ച് പൂവാലന്‍ തന്റെ ആഗ്രഹം തീര്‍ത്തു. പക്ഷെ സ്വയം തീകൊളുത്തിയ ശേഷമാണെന്ന് മാത്രം. പുതുച്ചേരിയിലാണ് സംഭവം. സെന്തില്‍ എന്ന 32 കാരനാണ് സ്വയം തീകൊളുത്തിയ ശേഷം പതിനേഴുകാരിയെ കെട്ടിപ്പിടിച്ചത്.

ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പിന്തുടരുന്ന വ്യക്തിയായിരുന്നു സെന്തില്‍. ശനിയാഴ്ച വൈകുന്നേരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പുറത്ത് പോയ തക്കം നോക്കി സ്വയം തീ കൊളുത്തിയ ശേഷം സെന്തില്‍ പെണ്‍കുട്ടിയെ കെട്ടി പുണരുകയായിരുന്നു. എഴുപത്തഞ്ച് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Puthuchery Map

ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ സെന്തില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിരന്തരമായി പെണ്‍കുട്ടിയെ സെന്തില്‍ ശല്യം ചെയ്യാറുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്റെ വലത് കാലും കയ്യും വെട്ടിയതായി സെന്തില്‍ പരാതി നല്‍കി. എന്നാല്‍ മദ്യപിച്ച് റെയില്‍വെ ട്രാക്കില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ഇയാളുടെ കൈയ്യും കാലും നഷ്ടപെട്ടതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+