കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫഡ്‌നാവിസ് മുതല്‍ പിണറായി വരെ, കേസില്‍ മുഖ്യമന്ത്രിമാര്‍ ഒറ്റക്കെട്ട് 11 പേര്‍ക്ക് ക്രിമിനല്‍ കേസ്

ഡെമോക്രാറ്റിക് റീഫോമിന്റെ പട്ടികയില്‍ ഏറ്റവുമധികം കേസുള്ളത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയാണ്

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രിമാര്‍ എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ഏറ്റവും ഉത്തരവാദിത്തതോടെ ചെയ്യുന്നവരെന്നാണ്. അതോടൊപ്പം അവര്‍ ആരോപണങ്ങളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുകയും വേണമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം വികസനത്തിനേക്കാള്‍ കൂടുതല്‍ കേസുകള്‍ക്കാണ് ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് തോന്നിപ്പോകും.

31 മുഖ്യമന്ത്രിമാരാണ് ഈ പട്ടികയിലുള്ളത്. ഇതില്‍ 11 പേര്‍ക്കെതിരെയുള്ളത് ഗുരുതര സ്വഭാവമുള്ള ക്രിമിനല്‍ കേസുകളാണ്. ഇതില്‍ ചിലര്‍ക്കെതിരെ മാത്രമാണ് നിസാരമായ കേസുകളുള്ളത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുതല്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ പട്ടികയിലുണ്ട്. ഇതില്‍ 11 മുഖ്യമന്ത്രിമാര്‍ക്കെതിരെ ഉള്ള കേസ് ഇപ്പോഴും കോടിതിയുടെ പരിഗണനയിലാണ്. ഇതില്‍ തന്നെ എട്ടുപേരുടേത് അതി ഗുരുതര സ്വഭാവമുള്ള കേസുകളാണ്.

ദേവേന്ദ്ര ഫഡ്‌നാവിസ്

ദേവേന്ദ്ര ഫഡ്‌നാവിസ്

ഡെമോക്രാറ്റിക് റീഫോമിന്റെ പട്ടികയില്‍ ഏറ്റവുമധികം കേസുള്ളത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയാണ്. പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളതും അദ്ദേഹം തന്നെ. 22 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഇതില്‍ ഗുരുതര കുറ്റകൃത്യങ്ങളുമുണ്ട്. മനപ്പൂര്‍വമുള്ള ആക്രമണം, ആയുധങ്ങള്‍ ഉപോയഗിച്ച് മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുക തുടങ്ങിയ കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്.

പിണറായി വിജയന്‍

പിണറായി വിജയന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 11 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഇതില്‍ വഞ്ചന, വസ്തുതട്ടിപ്പ്, കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗുഢാലോചന എന്നീ കേസുകളാണ് അദ്ദേഹത്തിനെതിരെ നിലവിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനമായതിനാലാവാം പിണറായിയുടെ പേരില്‍ ഇത്രയധികം ക്രിമിനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അരവിന്ദ് കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ 10 കേസുകളാണ് ഉള്ളത്. നിയവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസുകള്‍ എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയതും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും അദ്ദേഹത്തിനെതിരെ കേസുണ്ട്.

രഘുബര്‍ ദാസ്

രഘുബര്‍ ദാസ്

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ എട്ട് ക്രിമിനില്‍ കേസുകളാണ് നിലവിലുള്ളത്. അറസ്റ്റ് തടഞ്ഞ കേസ്, അതിക്രമിച്ചു കയറി ഒരാളെ ആക്രമിക്കാന്‍ ശ്രമിച്ചത്, കടന്നുകയറ്റം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടഞ്ഞത് എന്നീ സംഭവങ്ങളിലാണ് അദ്ദേഹത്തിനെതിരെ കേസുള്ളത്.

അമരീന്ദര്‍ സിങ്

അമരീന്ദര്‍ സിങ്

നാലു കേസുകളാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെയുള്ളത്. വഞ്ചന, തട്ടിപ്പ്, വസ്തുവില്‍ തിരിമറി, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍ എന്നീ കുറ്റങ്ങളും അദ്ദേഹത്തിനെതിരെയുണ്ട്. അതേസമയം സമ്പന്നരുടെ പട്ടികയിലും ഇടംപിടിച്ച മുഖ്യമന്ത്രിയാണ് അമരീന്ദര്‍ സിങ്.

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നാല് കേസുകളാണുള്ളത്. എല്ലാം ഗുരുതര കേസുകളാണ്. പ്രാര്‍ഥന നടത്തുന്ന സ്ഥലത്ത് കുഴപ്പങ്ങളുണ്ടാക്കി, കലാപത്തിന് പ്രേരിപ്പിച്ചു, സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നയിടത്തില്‍ അതിക്രമിച്ചു കയറി, സ്‌ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചു തുടങ്ങിയ കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

ചന്ദ്രബാബു നായിഡു

ചന്ദ്രബാബു നായിഡു

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെതിരെ മൂന്നു ക്രിമിനില്‍ കേസുകളാണ് ഉള്ളത്. എന്നാല്‍ ഇവയൊന്നും ഗുരുതര കേസുകളല്ല. അതേസമയം രാജ്യത്തെ സമ്പന്ന മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ചന്ദ്രബാബു നായിഡു. 177 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.

ചന്ദ്രശേഖര്‍ റാവു

ചന്ദ്രശേഖര്‍ റാവു

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെതിരെ രണ്ടു ക്രിമിനല്‍ കേസുകളാണ് ഉള്ളത്. ഗൂഢാലോചന, സമാധാന അന്തരീക്ഷം തകര്‍ക്കല്‍, മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക എന്നീ കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

നാരായണസ്വാമി

നാരായണസ്വാമി

പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിക്കെതിരെ രണ്ടു ക്രിമിനല്‍ കേസുകളാണുള്ളത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച, വ്യക്തിതാല്‍പര്യത്തോടെ പ്രവര്‍ത്തിച്ചു എന്നിവയാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.

 നിതീഷും മെഹബൂബയും അവസാന സ്ഥാനക്കാര്‍

നിതീഷും മെഹബൂബയും അവസാന സ്ഥാനക്കാര്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ഒരു കേസാണ് നിലവിലുള്ളത്. മെഹബൂബയ്‌ക്കെതിരെ മാനനഷ്ടത്തിനും നിതീഷ് കുമാറിനെതിരെ കൊലക്കുറ്റവുമാണ് ഉള്ളത്.

English summary
criminal case against 11 chief ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X