കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പന്ന- ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ ഒഡീഷ; സ്ഥാനാര്‍ഥിയുടെ ശരാശരി വരുമാനം 2.2 കോടി; 34 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ നിന്നും ജനവിധി തേടുന്ന 119 സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ട്. മത്സരിക്കുന്ന 354 സ്ഥാനാര്‍ഥികളിലെ 119(34%) പേര്‍ തങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണം എത്രയാണെന്ന് സത്യവാങ്മൂലം നല്‍കിയതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. ഇതില്‍ 101 സ്ഥാനാര്‍ഥികള്‍ക്കെതിരെയുള്ളത് അതിഗുരുതരമായ ക്രിമിനല്‍ കേസുകളാണ്.

<br>പ്രിയങ്ക വാരണാസിയില്‍ മല്‍സരിക്കുമോ? നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി, മറുപടി ഇങ്ങനെ
പ്രിയങ്ക വാരണാസിയില്‍ മല്‍സരിക്കുമോ? നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി, മറുപടി ഇങ്ങനെ

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യമെടുത്താല്‍ ബിജെഡിയിലെ 42 സ്ഥാനാര്‍ഥികളില്‍ 21 പേരും ബിജെപിയിലെ 42 സ്ഥാനാര്‍ഥികളില്‍ 31 പേരും കോണ്‍ഗ്രസിലെ 41 സ്ഥാനാര്‍ഥികളില്‍ 19 പേരും ബി എസ് പിയിലെ 30 സ്ഥാനാര്‍ഥികളില്‍ 5 പേരും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതായി സത്യവാങ്മൂലം നല്‍കി.

candidate-15

അതോടൊപ്പം തന്നെ ബിജെഡിയിലെ 42 സ്ഥാനാര്‍ഥികളില്‍ 13 പേരും, ബിജെപിയിലെ 42 സ്ഥാനാര്‍ഥികളില്‍ 25 പേരും കോണ്‍ഗ്രസിലെ 41 സ്ഥാനാര്‍ഥികളില്‍ 18 പേരും ബിഎസ്പിയിലെ 30 സ്ഥാനാര്‍ഥികളില്‍ 5 പേര്‍ക്കുമെതിരെ നിലനില്‍ക്കുന്നത് അതിഗുരുതരമായ ക്രിമിനല്‍ കേസുകളാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 42 മണ്ഡലങ്ങളുള്ള ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 25 മണ്ഡലങ്ങളിലെ 3 സ്ഥാനാര്‍ഥികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.


354 സ്ഥാനാര്‍ത്ഥികളില്‍ 103 (29 ശതമാനം) പേരും കോടീശ്വരന്മാരാണ്. പ്രധാന പാര്‍ട്ടികളുടെ കാര്യമെടുത്താല്‍ ബിജെഡിയിലെ 31 സ്ഥാനാര്‍ഥികളും ബിജെപിയിലെ 24 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിലെ 23 സ്ഥാനാര്‍ഥികളും ബിഎസ്പിയിലെ 3 സ്ഥാനാര്‍ഥികളും എഎപിയിലെ 2 സ്ഥാനാര്‍ഥികളും 1 കോടിയിലധികം ആസ്തിയുണ്ടെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 2.22 കോടി രൂപയാണ്.

English summary
Criminal cases against 34% of candidates in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X