കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിയിൽ കുടുങ്ങി കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാൻ, വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യം

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പസ്വാനെതിരെ ക്രിമിനൽ പരാതി. ഉള്ളി വില ഉയർന്നതുമായി ബന്ധപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പസ്വാനെതിരെ പരാതി.

ചൂടോടെ നല്‍കുന്നതാണ് ശരിയായ നീതി... തെലങ്കാന പോലീസ് നടപടിക്ക് കൈയ്യടിച്ച് നയന്‍താര!!ചൂടോടെ നല്‍കുന്നതാണ് ശരിയായ നീതി... തെലങ്കാന പോലീസ് നടപടിക്ക് കൈയ്യടിച്ച് നയന്‍താര!!

ബീഹാറിലെ മിതാൻപുര സ്വദേശിയായ രാജു നയ്യാറാണ് കേന്ദ്രമന്ത്രിക്കെതിരെ മിസാഫർപൂർ കോടതിയിൽ പരാതി നൽകിയത്. വഞ്ചന, ഗൂഡാലോചന, കളവ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രാം വിലാസ് പസ്വാനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

paswan

കരിഞ്ചന്ത മൂലമാണ് ഉള്ളിയുടെ വില കുതിച്ചുയരുന്നതെന്ന് ഒരു ടിവി ചാനലിനോട് മന്ത്രി പ്രതികരിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെറ്റായ ന്യായങ്ങൾ പറഞ്ഞ് പസ്വാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇത് വഞ്ചനയാണെന്നും പരാതിയിൽ പറയുന്നു.

അതേ സമയം രാജ്യത്ത് ഉള്ളി വില കുതിച്ചുയരുകയാണ്. പാട്നയിൽ ഒരു കിലോ ഉള്ളിയുടെ വില 100 കടന്നു. രാജ്യത്തെ പ്രധാന ഉള്ളി ഉൽപ്പാദക സംസ്ഥാനങ്ങളായ കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീവിടങ്ങളിൽ ഇക്കുറി ഉണ്ടായ പ്രളയവും കാലം തെറ്റി പെയ്ത മഴയും ഉള്ളി ഉൽപ്പാദനം കുറയാൻ കാരണമായി. ഇതാണ് വിലക്കയറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. വില നിയന്ത്രിക്കാൻ ഈജിപ്റ്റ്, തുർക്കീ എന്നീ രാജ്യങ്ങളിൽ നിന്നും വൻ തോതിൽ ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്. വില നിയന്ത്രിക്കാൻ ഉള്ളിയുടെ കയറ്റുമതി നിർത്തലാക്കുകയും സംഭരണ പരിധി പകുതിയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

English summary
Criminal compalint against union minister Ram Vilas Paswan on onion price remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X