കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബങ്കറിനുള്ളില്‍ ആയുധങ്ങള്‍... സ്‌ഫോടക വസ്തുക്കള്‍, വികാസ് ദുബെയെ കുറിച്ച് പോലീസ് പറയുന്നത്!!

Google Oneindia Malayalam News

ലഖ്‌നൗ: എട്ട് പോലീസുകാരെ ക്രൂരമായി കൊലപ്പെടുത്തിയ മാഫിയ ഡോണ്‍ വികാസ് ദുബെയെ കുറിച്ച് പോലീസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വീട്ടില്‍ എല്ലാ സജ്ജീകരണങ്ങളോടെയുള്ള ആയുധപ്പുര ഇയാള്‍ക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. എത്ര പോലീസ് വന്നാലും ഇയാള്‍ പിടിച്ച് നില്‍ക്കുമായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. വീട്ടില്‍ വലിയൊരു ബങ്കര്‍ തന്നെ ഇയാള്‍ക്കുണ്ടായിരുന്നു. കാണ്‍പൂരിലെ ബിത്തൂര്‍ മേഖലയിലാണ് കുപ്രസിദ്ധമായ ഇയാളുടെ വീട്. കഴിഞ്ഞ ദിവസം പോലീസ് ഇത് ഇടിച്ച് പൊളിച്ചിരുന്നു.

1

ഇയാള്‍ സ്വന്തം വീട്ടില്‍ വലിയൊരു ആയുധപ്പുര തന്നെ ഒരുക്കിയിരുന്നു. ഇതില്‍ നിറയെ വലിയ ആധുനിക രീതിയിലുള്ള ആയുധങ്ങളും വെടിക്കോപ്പുകളുമുണ്ടായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് വലിയ തോതിലുള്ള സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവരങ്ങള്‍ വിലയിരുത്തിയപ്പോള്‍ അമ്പരന്നിരിക്കുകയാണ് പോലീസ്. കൂടുതല്‍ പോലീസുകാര്‍ ഉണ്ടെങ്കില്‍ അവരും ചിലപ്പോള്‍ കൊല്ലപ്പെടുമായിരുന്നു. അത്രയക്ക് വലിയ സംഘമായിട്ടായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് പറയുന്നു. എന്നാല്‍ ദുബെയെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

മുന്നൂറിലധികം തവണ അക്രമികള്‍ വെടിയുതിര്‍ത്തു എന്നാണ് കാണ്‍പൂര്‍ ഐജി മൊഹിത് അഗര്‍വാള്‍ പറയുന്നത്. ഇതിലൂടെ തന്നെ അക്രമികള്‍ എത്ര വലിയവരാണെന്ന് വ്യക്തമാകുന്നുണ്ട്. വെടിയുണ്ടകള്‍ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. പോലീസിന്റെ കൈയ്യില്‍ നിന്ന് അഞ്ച് തോക്കുകളാണ് വികാസ് ദുബെയും അദ്ദേഹത്തിന്റെ അനുയായികളും തട്ടിയെടുത്തത്. എകെ 47, ഇന്‍കാസ് റൈഫിള്‍, മൂന്ന് പിസ്റ്റളുകള്‍, എന്നിവയാണ് തട്ടിയെടുത്തത്. ഇതില്‍ പിസ്റ്റള്‍ കണ്ടെടുത്തിട്ടുണ്ട്. അതേസമയം കുറ്റക്കാരായ ഓരോ പോലീസുകാര്‍ക്കെതിരെയും കര്‍ശനമായ നടപടിയെടുക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു.

ബിത്തൂരിലെ വികാസ് ദുബെയുടെ വീട് കാണ്‍പൂര്‍ ഭരണകൂടം കഴിഞ്ഞ ദിവസം ഇടിച്ച് പൊളിച്ചിരുന്നു. പോലീസിന്റെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു. സമീപത്തെ വീടുകളെല്ലാം അടച്ച് പൂട്ടിയിരുന്നു. വികാസിനെ പിടിക്കാനായി വലിയ തോതിലുള്ള തിരച്ചിലാണ് നടക്കുന്നത്. 60ലധികം ക്രിമിനകള്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ബിക്രു ഗ്രാമത്തിലായിരുന്നു ദുബെ ഇത്രയും കാലം ഒളിച്ചിരുന്നത്. അതേസമയം രൂക്ഷ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 50 കൊലപാതകങ്ങളാണ് യുപിയില്‍ നടന്നതെന്നും കുറ്റകൃത്യ മുക്ത സംസ്ഥാനമെന്ന യോഗിയുടെ വാദം പൊള്ളയാണെന്നും പ്രിയങ്ക തുറന്നടിച്ചു.

മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി രാഷ്ട്രീയം... തുറന്നടിച്ച് ശിവസേന, ഗവര്‍ണക്കെതിരെ വാളെടുത്ത് റാവത്ത്!മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി രാഷ്ട്രീയം... തുറന്നടിച്ച് ശിവസേന, ഗവര്‍ണക്കെതിരെ വാളെടുത്ത് റാവത്ത്!

English summary
criminal leader vikas dubey stored weapons in his house on a bunker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X