ക്രിമിനല്‍ നടപടി ബില്‍ ഭരണഘടനാ വിരുദ്ധം; വിമര്‍ശനവുമായി ചിദംബരം
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്ലിനെതിരെ വിമര്‍ശനവുമായി മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ബില്ല് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചിദംബരം പറഞ്ഞു. ബില്ലിനെ അപക്വവും അപകടകരവുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, തടവുകാരെ തിരിച്ചറിയുന്നത് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ബില്ല് പാര്‍ലമെന്ററി കമ്മിറ്റിക്ക് അയക്കണമെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പാസാക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''ഭരണഘടനയെ മാനിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. പക്ഷേ ഇത്തരമൊരു ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കുമ്പോള്‍, ഓരോ ദിവസവും നമ്മള്‍ ബോധപൂര്‍വമോ അറിയാതെയോ ഭരണഘടനയെ തകര്‍ക്കുകയാണ്.'' ചിദംബരം കൂട്ടിച്ചേര്‍ത്തു. ബില്‍ സഭാ കമ്മിറ്റിക്ക് അയക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. '1920 ലെ ഒരു ബില്ലില്‍ മാറ്റം വരുത്താന്‍ നമുക്ക് 102 വര്‍ഷം കാത്തിരിക്കാമെങ്കില്‍, എന്തുകൊണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പഠനത്തിനായി 102 ദിവസം കാത്തിരുന്നുകൂടാ.''

''ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, കഴിഞ്ഞ 20-30 വര്‍ഷങ്ങളിലെ, പ്രത്യേകിച്ച് 2010 മുതലുള്ള നിയമങ്ങളുടെ വികസനം നിങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ? ഭരണഘടന ജീവനുള്ള രേഖയാണ്; അതിന്റെ ഏക വ്യാഖ്യാതാവ് സുപ്രീം കോടതിയാണ് ' അദ്ദേഹം പറഞ്ഞു.
നാളെ തൃണമൂല്‍, എഎപി അല്ലെങ്കില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മാര്‍ച്ച് നടത്തിയാല്‍ പോലീസ് നിങ്ങളെ തടയും പിന്നീട് അറസ്റ്റ് ചെയ്യും. അത് ചെയ്യുന്ന നമ്മുടെ നിയമം ആണ്. എന്നാല്‍ പുതിയ നിയമം വന്നാല്‍ അവര്‍ക്ക് നിങ്ങളുടെ വിരലടയാളങ്ങളും ഡിഎന്‍എ സാമ്പിളുകളും എടുക്കാം. അതാണ് ഈ നിയമം. അല്ലാ എന്നുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രി മറുപടി നല്‍കട്ടെ. ഞാന്‍ ഈ രാജ്യത്ത് ഒരു നിയമവും ലംഘിച്ചിട്ടില്ല അല്ലെങ്കില്‍ ഒരിക്കലും ലംഘിക്കില്ല എന്ന് പറയാന്‍ കഴിയുന്ന ആരെങ്കിലും ഈ സഭയിലുണ്ടോ? ഹീനമായ കുറ്റകൃത്യങ്ങളെക്കുറിച്ചല്ല സംസാരിക്കുന്നത്, ഞങ്ങള്‍ ലളിതമായ നിയമങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്,'' അദ്ദേഹം പറഞ്ഞു.
Recommended Video
ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരാകുന്നവരുടേതടക്കം ജൈവ സാമ്പിളുകള്‍ ശേഖരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. സാമ്പിളുകള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ കുറ്റമായി കണക്കാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം ലോക്‌സഭയിലും ബില്‍ പാസായിരുന്നു. രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുന്നതോടെ നിയമമാകും. ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ അമിത് ഷായും ബിനോയ് വിശ്വവും തമ്മില്‍ രാജ്യസഭയില്‍ തര്‍ക്കമുണ്ടായി. നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സിപിഐ അംഗം ബിനോയ് വിശ്വം ആരോപിച്ചു.












Click it and Unblock the Notifications