ഹരിയാനയില്‍ കോടതിയില്‍ വെടിവെപ്പ്: പ്രതി കൊല്ലപ്പെട്ടു
ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ കോടതിയില്‍ വെടിവെപ്പ് ഹാജരാക്കാന്‍ കൊണ്ടു വന്ന പ്രതിയെ വെടിവച്ചു കൊന്നു. ഒരു എസ്.ഐയ്ക്ക് പരുക്കേല്‍ക്കുയും ചെയ്തു.
കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ ബച്ചി എന്നറിയപ്പെടുന്ന സന്ദീപാണ് മരിച്ചത്. പരിക്കേറ്റ ജിന്ദിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറിര്‍ ഗുല്‍ബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജിന്ദ്, ഹാന്‍സി എന്നീ സ്‌റ്റേഷനുകളില്‍ സന്ദീപിതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സന്ദീപിനെ ജിന്ദ് പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കവെയാണ് സംഭവം.
ബല്‍സാമാന്ദ് ഗ്രാമവാസിയായ സാജിദ് എന്നയാളാണ് സന്ദീപിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ് ഉടന്‍ തന്നെ സന്ദീപ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. സാജിദിനെ ചോദ്യം ചെ്തു വരികയാണ്.












Click it and Unblock the Notifications