Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റകരമായ പാഴാക്കലാണ്; സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്. കൊവിഡ് വര്‍ദ്ധിക്കുമ്പോഴും സെന്‍ട്രെല്‍ വിസ്ത പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോകുന്നതിനാലാണ് രാഹുലിന്റെ വിമര്‍ശനം. സെന്‍ട്രല്‍ വിസ്റ്റ പദ്ധതി ഒരു കുറ്റകരമായ പാഴാക്കലാണെന്നും സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

rahul

നിങ്ങളുടെ അന്ധമായ പിടിവാശിക്കല്ല, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രദ്ധ നല്‍കൂ, സെന്‍ട്രല്‍ വിസ്ത ഒരു കുറ്റകരമായ പാഴാക്കലാണ്- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. നേരത്തെ കോണ്‍ഗ്രസ് നേതൃത്വവും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. പദ്ധതി നിര്‍ത്തിവച്ച് രാജ്യത്തെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പുതിയ ത്രികോണ പാര്‍ലമെന്റ് കെട്ടിടം, ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും പുതിയ വസതികള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യ ഗേറ്റ് വരെയുള്ള 3 കിലോമീറ്റര്‍ രാജ്പത്തും പദ്ധതി പ്രകാരം നവീകരിക്കാന്‍ ഒരുങ്ങുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളടക്കം ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.

വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+