കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ജോഗിയുടെ പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകരുടെ കൂട്ടരാജി.... കോണ്‍ഗ്രസിലേക്കെന്ന് സൂചന

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അജിത് ജോഗിയുടെ വരവില്‍ പകച്ച് നിന്ന കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുവെന്ന് റിപ്പോര്‍ട്ട്. അജിത് ജോഗിയുടെ പാര്‍ട്ടിയായ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡിലെ പ്രശ്‌നങ്ങള്‍ കൊണ്ട് കൂടിയാണ്. കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാവുമെന്ന കരുതിയ പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. മായാവതിയുടെ കൂടെ കൂടിയതാണ് പ്രധാന പ്രശ്‌നമെന്നാണ് റിപ്പോര്‍ട്ട്.

നേതാക്കള്‍ കൂട്ടത്തോടെ കൊഴിഞ്ഞ പോവുകയാണ്. അതേസമയം മായാവതിയുമായുള്ള ബന്ധം തുടരുമെന്ന സൂചനയാണ് അജിത് ജോഗി നല്‍കുന്നത്. ഇത് കൂടുതല്‍ കുഴപ്പത്തിലേക്കാണ് നയിക്കുന്നത്. പാര്‍ട്ടി അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പൊളിയുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ മായാവതിയോ അജിത് ജോഗിയോ തയ്യാറായിട്ടില്ല.

ഇരുതല മൂര്‍ച്ചയുള്ള വാള്‍

ഇരുതല മൂര്‍ച്ചയുള്ള വാള്‍

കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ് അജിത് ജോഗി മായാവതിയുമായി സഖ്യമുണ്ടാക്കിയത്. ഇത്തവണ ഛത്തീസ്ഗഡില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് കോണ്‍ഗ്രസിനാണ്. എന്നാല്‍ ജനതാ കോണ്‍ഗ്രസ് മത്സരിച്ചാല്‍ കോണ്‍ഗ്രസിന്റെ സാധ്യത കുറയുകയും അത് ബിജെപിക്ക് ഗുണകരമായി മാറുകയും ചെയ്യും. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൂട്ടരാജിയാണ് പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത്. ബിഎസ്പിയുമായുള്ള സഖ്യം ഇരുതല മൂര്‍ച്ചയുള്ള കത്തിയാണെന്ന് നേതാക്കള്‍ പറയുന്നു.

 കൂട്ടരാജി....

കൂട്ടരാജി....

പാര്‍ട്ടിയിലെ കൂട്ടരാജിയില്‍ അജിത് ജോഗി കടുത്ത നിരാശയിലാണ്. അദ്ദേഹത്തിന്റെ അടുത്തയാളുകളും രാജിവെച്ചതില്‍ ഉള്‍പ്പെടും. ബിലാസ്പൂര്‍ ജില്ലിയലെ മസ്തൂറി മണ്ഡലവുമായി ബന്ധപ്പെട്ടാണ് അജിത് ജോഗി പ്രതിസന്ധിയിലായിരിക്കുന്നത്. ഇത് ജനതാ കോണ്‍ഗ്രസിന് ലഭിക്കുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ബിഎസ്പി നല്‍കാന്‍ അജിത് ജോഗി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജയസാധ്യതയുള്ള മണ്ഡലം കൈമാറിയതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ കൂട്ടരാജി ഉണ്ടായിരിക്കുന്നത്.

 അസംതൃപ്തി കടുക്കുന്നു

അസംതൃപ്തി കടുക്കുന്നു

പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് മസ്തൂരി ജ്വാല പ്രസാദ് ചതുര്‍ദവേദി, സന്തോഷ് ദുബെ എന്നിവര്‍ രാജിവെച്ചിട്ടില്ല. ഇവര്‍ക്കാണ് ബിലാസ്പൂരിന്റെ ചുമതല. എന്നാല്‍ അടുത്ത ദിവസം ഇവര്‍ രാജി പ്രഖ്യാപിക്കുമെന്ന ആശങ്കയിലാണ് അജിത് ജോഗി. രാജ്‌നന്ദ്ഗാവ്, കോര്‍ബ, മാര്‍വാഹി തുടങ്ങിയമ ണ്ഡലങ്ങളും ബിഎസ്പിക്ക് കൈമാറിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജ്‌നന്ദ്ഗാവില്‍ രമണ്‍ സിംഗിനെതിരെ അജിത് ജോഗി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ 25 പാര്‍ട്ടി പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. മായാവതിയുമായി സഖ്യം വേണ്ടെന്നാണ് ഇവരുടെ ആവശ്യം.

 കോണ്‍ഗ്രസിലേക്ക് പോകുന്നു

കോണ്‍ഗ്രസിലേക്ക് പോകുന്നു

പല നേതാക്കളും കോണ്‍ഗ്രസില്‍ നിന്ന് അജിത് ജോഗിക്കൊപ്പം ചേര്‍ന്നവരാണ്. കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇവര്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. മികച്ച നേതാക്കളില്ലാത്തതിനാല്‍ വിജയസാധ്യത അവിടെ കൂടുതലാണെന്നും ഇവര്‍ തിരിച്ചറിയുന്നു. പലര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. നിരവധി വേതാക്കള്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതി നേതാക്കളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ഒക്ടോബര്‍ 20ന് മുമ്പ് എല്ലാ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

35 സീറ്റ് ഒരിക്കലുമില്ല

35 സീറ്റ് ഒരിക്കലുമില്ല

അജിത് ജോഗി ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിട്ടേയില്ല. 35 സീറ്റുകള്‍ മായാവതിക്ക് നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇവര്‍ ചോദിക്കുന്നു. ബിഎസ്പിക്ക് വോട്ടുശതമാനം കുറവാണെന്ന് പോലും ജോഗി വിലയിരുത്തിയില്ല എന്നാണ് ഇവരുടെ ആരോപണം. അതേസമയം രാജിവെച്ച് വരുന്ന നേതാക്കളെ മുഴുവന്‍ അജിത് ജോഗിയുടെ ബന്ധുക്കള്‍ക്കെതിരെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജോഗിയുടെ ഭാര്യ രേണു ജോഗി, മകന്‍ അമിത് ജോഗി എന്നിവര്‍ക്കെതിരെ കടുത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രേണു ജോഗി പാര്‍ട്ടി വിട്ടാല്‍ മാത്രമേ അവര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ നടപടിയുണ്ടാകൂ.

മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ.... 128 സീറ്റ് ലഭിക്കും!!മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ.... 128 സീറ്റ് ലഭിക്കും!!

ശ്രീരാമുലുവിനെതിരെ ഡികെ ശിവകുമാറിന്റെ നീക്കങ്ങള്‍... ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പ് തീപ്പാറും!ശ്രീരാമുലുവിനെതിരെ ഡികെ ശിവകുമാറിന്റെ നീക്കങ്ങള്‍... ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പ് തീപ്പാറും!

English summary
crisis in ajit jogis party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X