കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെജെപിയില്‍ പ്രതിസന്ധി.... ഉപാധ്യക്ഷ സ്ഥാനം എംഎല്‍എ രാജിവെച്ചു, ബിജെപി സഖ്യത്തില്‍ പൊട്ടിത്തെറി!!

Google Oneindia Malayalam News

ദില്ലി: ഹരിയാനയില്‍ ബിജെപി സഖ്യത്തിന്റെ പേരില്‍ ജനനായക് ജനതാ പാര്‍ട്ടിയില്‍ വിള്ളല്‍. ഉപമുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായി ദുഷ്യന്ത് ചൗത്താലയ്‌ക്കെതിരെ എംഎല്‍എ രാംകുമാര്‍ ഗൗതം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ജെജെപിയുടെ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് രാംകുമാര്‍ രാജിവെക്കുകയും ചെയ്തു. ഇതിന് പിന്നാലെ പരസ്യമായി നേതൃത്വത്തിനെതിരെ വാളെടുത്തിരിക്കുകയാണ്. ബിജെപി സഖ്യം ദുഷ്യന്തിന്റെ ഒറ്റയ്ക്കുള്ള തീരുമാനമാണെന്ന് രാംകുമാര്‍ ആരോപിക്കുന്നു.

1

ദുഷ്യന്ത് ഉപമുഖ്യമന്ത്രിയായത് സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാരുടെ പിന്തുണ കൊണ്ടാണ് മറന്നുപോകരുതെന്ന് രാംകുമാര്‍ ഗൗതം പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കൂടിയാണ് അദ്ദേഹം. നേരത്തെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷം കിട്ടാതായ സാഹചര്യത്തില്‍ ബിജെപി, ജെജെപിയുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കിയിരുന്നു. പ്രചാരണത്തില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ച ശേഷം ബിജെപിക്കൊപ്പം ചേരുകയായിരുന്നു ദുഷ്യന്ത്.

അതേസമയം ദുഷ്യന്ത് ചൗത്താല ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയുമായി ജെജെപി സഖ്യമുണ്ടാക്കിയത് പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളും അറിയാതെയാണെന്ന് ഗൗതം പറഞ്ഞു. ആമ്പിയന്‍സ് മാളില്‍ വെച്ചാണ് ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. ഈ തീരുമാനം അറിഞ്ഞപ്പോള്‍, വല്ലാതെ വേദനിച്ചെന്നും ഗൗതം പറഞ്ഞു.

ജനങ്ങള്‍ ദുഷ്യന്തിന്റെ തീരുമാനത്തില്‍ വല്ലാതെ വേദനിച്ചിരുന്നു. എംഎല്‍എമാരും ആ രീതിയിലായിരുന്നു. ദുഷ്യന്ത് പാര്‍ട്ടിയിലെ എല്ലാ പദവികളും സ്വന്തമാക്കി. ബാക്കിയുള്ള എംഎല്‍എമാരുടെ കാര്യം എങ്ങനെയാണ്. ജനങ്ങള്‍ അവര്‍ക്കും വോട്ട് നല്‍കിയതല്ലേ. ഇത് വലിയ തിരിച്ചടിയാണ്. മൂന്ന് മാസത്തിനുള്ളില്‍ നിങ്ങളെ വിലയിരുത്താമെന്നാണ് ദുഷ്യന്ത് പറഞ്ഞത്. എന്നാല്‍ അദ്ദേഹം ആരാണ് എംഎല്‍എമംരെ വിലയിരുത്താന്‍. 11 വകുപ്പുകള്‍ ദുഷ്യന്ത് കൈവശം വെച്ചു. ഒരു ജൂനിയര്‍ മന്ത്രി മാത്രമാണ് ഉണ്ടായത്. അത് തന്നെ അപ്രധാന വകുപ്പാണ് ലഭിച്ചത്.

സ്വന്തം കുടുംബത്തെ ദുഷ്യന്ത് മറന്ന് പോയി. ദുഷ്യന്ത് അടുത്തിടെ പ്രമുഖനായ ഒരു ബിജെപി നേതാവുമായി കൈകോര്‍ത്തെന്നും ഗൗതം പറഞ്ഞു. എന്നാല്‍ താന്‍ ഗൗതം രാജിവെച്ചത് വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും, അദ്ദേഹവുമായി ഉടന്‍ സംസാരിക്കുമെന്നും ദുഷ്യന്ത് ചൗത്താല പറഞ്ഞു. രാംകുമാര്‍ ഗൗതം ജെജെപി മന്ത്രിപദത്തിലെത്താന്‍ സാധ്യതയുള്ള നേതാവായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. അതേസമയം ക്യാപ്റ്റന്‍ അഭിമന്യുവിനെ പരാജയപ്പെടുത്താന്‍ തന്നെ വിളിച്ചത് കൊണ്ടാണ് മത്സരിച്ചത്. അതുകൊണ്ട് താനൊരിക്കലും പാര്‍ട്ടി വിടില്ലെന്നും ഗൗതം പറഞ്ഞു.

ആര്‍എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തോട് നുണ പറയുന്നു... മോദിക്ക് മറുപടിയുമായി രാഹുല്‍!! ആര്‍എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തോട് നുണ പറയുന്നു... മോദിക്ക് മറുപടിയുമായി രാഹുല്‍!!

English summary
crisis in jjp vice president resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X