കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ഉപരാഷ്ട്രപതി വിവരങ്ങള്‍ ഇറാന് ചോര്‍ത്തി? ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണം, പരാതി

Google Oneindia Malayalam News

ദില്ലി: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയ്‌ക്കെതിരെ അതീവ ഗുരുതര ആരോപണവുമായി റോയിലെ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്. വിവരങ്ങള്‍ ഇറാന് ചോര്‍ത്തിക്കൊടുത്തു എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

അന്ത്യശാസനവുമായി ഇറാന്‍!! ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിക്കാന്‍ നീക്കം... കളി അമേരിക്കക്ക് വേണ്ടിഅന്ത്യശാസനവുമായി ഇറാന്‍!! ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിക്കാന്‍ നീക്കം... കളി അമേരിക്കക്ക് വേണ്ടി

ഹമീദ് അന്‍സാരി ഇറാന്‍ സ്ഥാനപതി ആയിരുന്ന കാലത്ത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്നും ആരോപണമുണ്ട്. റോ ഉദ്യോഗസ്ഥന്‍ ആയിരുന്ന സൂദ് ആണ് ഇപ്പോള്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തൊണ്ണൂറുകളില്‍ കശ്മീരിലെ യുവാക്കള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഇറാനില്‍ നിന്ന് സഹായം ലഭിച്ചിരുന്നു എന്നും പറയുന്നത്. ഇത് സംബന്ധിച്ച് റോ നടത്തിയ അന്വേഷണങ്ങളെ കുറിച്ച് ഹമീദ് ആന്‍സാരി ഇറാന് വിവരം നല്‍കി എന്ന ഗുരുതര ആരോപണം ആണ് ഉയര്‍ന്നിരിക്കുന്നത്.

ഹമീദ് അന്‍സാരി

ഹമീദ് അന്‍സാരി

ഇന്ത്യയുടെ പന്ത്രണ്ടാമത്തെ വൈസ് പ്രസിഡന്റ് ആയിരുന്നു ഹമീദ് അന്‍സാരി. അതിന് മുമ്പ് ഇന്ത്യന്‍ വിദേശ സര്‍വ്വീസ് ഉദ്യോഗസ്ഥനും. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഹമീദ് അന്‍സാരി ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നത്. നയതന്ത്രജ്ഞനും ന്യൂന പക്ഷ കമ്മീഷന്‍ അധ്യക്ഷനും ആയിരുന്ന ഹമീദ് അന്‍സാരി തുടര്‍ച്ചയായി രണ്ട് തവണ ഉപരാ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിവരങ്ങള്‍ ചോര്‍ത്തി?

വിവരങ്ങള്‍ ചോര്‍ത്തി?

ഹമീദ് അന്‍സാരി ഇറാന്‍ സ്ഥാനപതിയായിരുന്ന കാലത്ത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരങ്ങള്‍ ഇറാന് ചോര്‍ത്തി നല്‍കി എന്ന ഗുരുതര ആരോപണം ആണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. 1990 മുതല്‍ 1992 വരെ ആയിരുന്നു ഹമീദ് അന്‍സാരി ഇറാനില്‍ ഉണ്ടായിരുന്നത്. ഇക്കാലഘടത്തില്‍ ആണ് സംഭവം എന്നാണ് ആരോപണം.

മുന്‍ റോ ഉദ്യോഗസ്ഥന്‍

മുന്‍ റോ ഉദ്യോഗസ്ഥന്‍

അന്‍സാരി ഇറാനില്‍ ഉണ്ടായിരുന്ന കാലത്ത് അവിടത്തെ റോയുടെ ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്‍കെ സൂദ്. അദ്ദേഹമാണ് ഇപ്പോള്‍ ഹമീദ് അന്‍സാരിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാനില്‍ നിന്ന് അക്കാലത്ത് സഹായം ലഭിച്ചിരുന്നു എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് റോ അന്വേഷണം നടത്തുന്നും ഉണ്ടായിരുന്നു. ഈ വിവരം ആയിരുന്നു ഹമീദ് അന്‍സാരി ഇറാനെ അറിയിച്ചത് എന്നാണ് ആരോപണം. ഹമീദ് അന്‍സാരി എങ്ങനെ തുടര്‍ച്ചയായി രണ്ട് തവണ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നതും അന്വേഷിക്കണം എന്നാണ് ആവശ്യം.

റോ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി?

റോ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി?

ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സിയാണ് സാവക്. ഹമീദ് അന്‍സാരിയില്‍ നിന്ന് ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സാവക്, ഇറാനിലെ റോ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി എന്നും എന്‍കെ സൂദ് ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ടുപോയപ്പോള്‍ അന്‍സാരി ഒന്നും ചെയ്തില്ലെന്നും സൂദ് ആരോപിക്കുന്നു.

റോയെ തകര്‍ത്തു

റോയെ തകര്‍ത്തു

ഇറാനിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും റോ സംവിധാനം അന്‍സാരി തകര്‍ത്തു എന്ന ആരോപണവും സൂദ് ഉന്നയിക്കുന്നുണ്ട്. അന്ന് രഹസ്യാന്വേഷ ബ്യൂറോ അഡീഷണല്‍ സെക്രട്ടറി ആയിരുന്ന രത്തന്‍ സെയ്ഗാളും അന്‍സാരിക്ക് കൂട്ടുനിന്നു എന്നാണ് ആരോപണം. സെയ്ഗാള്‍ പിന്നീട് സിഐഎയ്ക്ക് രേഖകള്‍ കൈമാറി എന്ന വിവാദത്തെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ആരായിരുന്നു ഹമീദ് അന്‍സാരി

ആരായിരുന്നു ഹമീദ് അന്‍സാരി

ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസിലൂടെ ആയിരുന്നു ഹമീദ് അന്‍സാരിയുടെ ഔദ്യോഗിക ജീവിതം. യുഎഇ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ അംബാസഡര്‍ ആയിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ആയിരുന്നു അദ്ദേഹം.

സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Critical allegation against Former Vice President Hamid Ansari from ex Raw Officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X