കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശനം കടുത്തു; കുല്‍ദീപ് സെന്‍ഗാറിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി ബിജെപി

Google Oneindia Malayalam News

ലക്‌നൗ: 16കാരിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ഭാര്യയെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഇവരുടെ പത്രിക പിന്‍വലിപ്പിച്ചു. പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന നേതാവിന്റെ ഭാര്യയ്ക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പട്ടികയില്‍ നിന്നും സെന്‍ഗാറിന്റെ ഭാര്യ സംഗീതയെ ഒഴിവാക്കിയത്. അഞ്ച് ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഉത്തര്‍ പ്രദേശില്‍ നടക്കുന്നത്.

kuldeep

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപി നേതാക്കള്‍ സ്ത്രീകളെ സംരക്ഷിക്കുമെന്ന് റോമിയോ വിരുദ്ധ സ്‌ക്വാഡ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന നേതാവിന്റെ ഭാര്യയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നു. ഈ വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് സംഗീതയുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.

ബിജെപിയുടെ ഈ തീരുമാനത്തിനെതിരെ ആം ആദ്മി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെ ന്യായീകരിച്ച് ബിജെപി നേരത്തെ പറഞ്ഞത് ഇങ്ങനെയായിരുന്നു, ഭര്‍ത്താവ് ചെയ്ത കുറ്റത്തിന് ഭാര്യയെ എന്തിന് ശിക്ഷിക്കണം. എന്നാല്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ സ്ഥാനാര്‍ത്ഥി പട്ടിക പിന്‍വലിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ഈ പ്രചരണം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കരുതിയാണ് ബിജെപി സംഗീതയുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത്.

English summary
Criticism is harsh; BJP removes Kuldeep Sengar's wife from list of candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X