കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോൾസ് റോയിസിന്റെ മുഴുവൻ നികുതിയുമടച്ച് വിജയ്, കോടതി വിമർശനം പിൻവലിക്കണമെന്ന് ഹർജി

Google Oneindia Malayalam News

ചെന്നൈ: തമിഴ് സിനിമാ താരം വിജയ് ഇംഗ്ലണ്ടില്‍ നിന്നുംഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതി കുറച്ച് തരണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എസ് എം സുബ്രഹ്‌മണ്യം നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി.

കേരള ബിജെപി മാത്രമല്ല, കര്‍ണാടക ബിജെപിയും ബിഎല്‍ സന്തോഷിന്റെ കൈപ്പിടിയില്‍; സംഭവിച്ചതിലെ സാമ്യങ്ങള്‍...കേരള ബിജെപി മാത്രമല്ല, കര്‍ണാടക ബിജെപിയും ബിഎല്‍ സന്തോഷിന്റെ കൈപ്പിടിയില്‍; സംഭവിച്ചതിലെ സാമ്യങ്ങള്‍...

കഴിഞ്ഞ ജൂലൈലാണ് എസ് എം സുബ്രഹ്‌മണ്യം നടന്‍ വിജയ് വേഗത്തിലും കൃത്യമായും നികുതിയടക്കുമെന്ന് കരുതുന്നുവെന്നും മറ്റൊരു റീല്‍ ലൈഫ് ഹീറോയായി തുടരരുതെന്നും പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

1

2012ലാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ നിന്ന് റോള്‍സ് റോയ്‌സ് കാര്‍ ഇറക്കുമതി ചെയ്തത്. അതിന്റെ എന്‍ട്രി ടാക്‌സായ 32ലക്ഷം രൂപയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്. 32 ലക്ഷം മുഴുവനായി അടച്ചതിന് ശേഷമാണ് ജഡ്ജി നടത്തിയ പരമാര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇറക്കുമതി ചെയ്ത കാറിനുള്ള പ്രവേശന നികുതി ചുമത്തിയത് സംബന്ധിച്ച് ചോദ്യം ചെയ്ത വിജയിക്കെതിരെ ജസ്റ്റിസ് എസ്എം സുബ്രഹ്‌മണ്യം കടുത്ത വിധിയാണ് അന്ന് പുറപ്പെടുവിച്ചിരുന്നത്. മുഴുവന്‍ തുക അടക്കുന്നതോടൊപ്പം പിഴയായി ഒരു ലക്ഷം രൂപയും അടക്കണമെന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് നടന്‍ വിജയ് നികുതി കൃത്യമായും വേഗത്തിലും അടക്കുമെന്നും വെറും റീല്‍ ലൈഫ് ഹീറോയായി തുടരരുതെന്നുമുള്ള പരമാര്‍ശം ഉന്നയിച്ചത്.

കുഞ്ഞിനെ തട്ടിയെടുത്തതല്ല, താല്‍ക്കാലിക സംരക്ഷണത്തിന് മാതാപിതാക്കള്‍ക്ക് കൈമാറി: അനുപമകുഞ്ഞിനെ തട്ടിയെടുത്തതല്ല, താല്‍ക്കാലിക സംരക്ഷണത്തിന് മാതാപിതാക്കള്‍ക്ക് കൈമാറി: അനുപമ

2

നികുതി വെട്ടിപ്പ് ദേശവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു. താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ സമൂഹത്തിലെ അഴിമതിക്ക് എതിരാണെങ്കിലും പക്ഷെ അവര്‍ നികുതി വെട്ടിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത് നിയമങ്ങള്‍ക്ക് അനുസൃതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മുല്ലപ്പെരിയാർ വിഷയം; നിലപാടിൽ അണുവിട വ്യതിചലിക്കാതെ വിഎസ്; ഫേസ്ബുക്ക്ക്കുറിപ്പ്...മുല്ലപ്പെരിയാർ വിഷയം; നിലപാടിൽ അണുവിട വ്യതിചലിക്കാതെ വിഎസ്; ഫേസ്ബുക്ക്ക്കുറിപ്പ്...

3

അദ്ദേഹത്തെ ദേശവിരുദ്ധനെന്ന് കോടതി മുദ്ര കുത്തുകയും അഭിനയ സമൂഹത്തെയാകെ അപമാനിക്കുകയുമാണ് ചെയ്തതെന്ന് വിജയുടെ അഭിഭഷാകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ എന്‍ട്രി ടാക്‌സ് ഒഴിവാക്കാനല്ലെന്നും തനിക്കെതിരെ എന്‍ട്രി ടാക്‌സിനു പുറമെ ചുമത്തിയ ഒരു ലക്ഷം രൂപ പിഴ ഒഴിവാക്കാനും അന്ന് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനുമാണ് നടന്‍ വിജയ് നിലവില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

തെറ്റ് ചെറിയാന്റെ ഭാഗത്തല്ലെന്ന് ഉമ്മന്‍ ചാണ്ടി; 20 വര്‍ഷത്തിന് ശേഷം ഒരേ വേദിയില്‍... ചരിത്ര നിമിഷംതെറ്റ് ചെറിയാന്റെ ഭാഗത്തല്ലെന്ന് ഉമ്മന്‍ ചാണ്ടി; 20 വര്‍ഷത്തിന് ശേഷം ഒരേ വേദിയില്‍... ചരിത്ര നിമിഷം

Recommended Video

cmsvideo
Decommission Mullaperiyar dam: Malayalees request on Official page of Tamil film stars
4

വാദങ്ങള്‍ കേട്ട ശേഷം ജസ്റ്റിസുമാരായ എം ദുരൈസ്വാമി, ആര്‍ ഹേമലത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വിജയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുകയായിരുന്നു. എസ് എം സുബ്രഹ്‌മണ്യം പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യുകയും പിഴ അടക്കേണ്ടതില്ലെന്നും എന്‍ട്രി ടാക്‌സ് മാത്രം അടച്ചാല്‍ മതിയെന്നും കോടതി ഉത്തരവിടുകയായിരുന്നു. അതേസമയം മുന്‍ വിധി പ്രസ്ഥാവനത്തില്‍ നടന്റെ പബ്ലിസിറ്റിക്ക് പ്രതികൂലമായി ബാധിക്കുന്ന വാക്കുകള്‍ ജഡ്ജി പറഞ്ഞുവെന്നും വിജയ് യുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
നടനെതിരെ തികച്ചും അന്യായമായ പരാമര്‍ശങ്ങളാണ് നടത്തിയതെന്നും വജയ്‌യെയും മുഴുവന്‍ സിനിമാ വ്യവസായത്തെയും ദേശവിരുദ്ധരായാണ് ജഡ്ജി ചിത്രീകരിച്ചതെന്നും വിജയ്‌യുടെ അഭിഭാഷകന്‍ കോടതിയില് വാദിച്ചു.

ഡാം ഉടന്‍ ഡീകമ്മീഷന്‍ ചെയ്യണം; സ്റ്റാലിന്റെ ഫേസ് ബുക്ക് പേജില്‍ മലയാളികളുടെ കമന്റുകള്‍ഡാം ഉടന്‍ ഡീകമ്മീഷന്‍ ചെയ്യണം; സ്റ്റാലിന്റെ ഫേസ് ബുക്ക് പേജില്‍ മലയാളികളുടെ കമന്റുകള്‍

English summary
Criticism of actor Vijay; Vijay files petition against judge in madras highcourt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X