കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപില്‍ സിബലിന് അധീറിന്‍റെ മറുപടി; പറ്റില്ലെങ്കിൽ പുറത്തുപോകാം, പണിയെടുക്കാത്തവര്‍ വിമര്‍ശിക്കണ്ട

Google Oneindia Malayalam News

ദില്ലി: ബിഹാര്‍ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അധികാരം പിടിക്കുകയെന്ന മഹാസഖ്യത്തിന്‍റെ ലക്ഷ്യത്തിന് തന്നെ തിരിച്ചടിയായത് കോണ്‍ഗ്രസിനേറ്റ് തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്ന് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ശക്തമായത്. കപില്‍ സിബലിന്‍റേതായിരുന്നു പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്ന ഏറ്റവും ശക്തമായ വിമര്‍ശനം. എന്നാല്‍ ഈ വിമര്‍ശനത്തിന് ഇപ്പോള്‍ കപില്‍ സിബലിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അധീര്‍ രഞ്ജന്‍ ചൗധരി.

സംസാരം മാത്രമാണ്

സംസാരം മാത്രമാണ്

സംസാരം മാത്രമാണ് ഉള്ളതെന്നും തിരഞ്ഞെടുപ്പ് സമയത്ത് കപില്‍ സിബലിനെ എവിടേയും കണ്ടില്ലെന്നുമാണ് അധീര്‍ രഞ്ജന്‍ ചൗധരി തുറന്നടിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്ന കപില്‍ സിബലിനെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബിഹാറിലോ ഉപതിരഞ്ഞെടുപ്പുകള്‍ നടന്ന മധ്യപ്രദേശ് ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളിലോ പ്രചാരണ സമയത്ത് കണ്ടിരുന്നില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

വലിയ ആശങ്ക

വലിയ ആശങ്ക

'ഒരു പ്രവര്‍ത്തനം നടത്താതെ സംസാരിക്കു മാത്രം ചെയ്യുന്നത് കൊണ്ട് കാര്യമില്ല. നേരത്തേയും കപില്‍ സിബല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെ കുറിച്ച് അദ്ദേഹത്തിന് വലിയ ആശങ്കയാണ് ഉള്ളത്. എന്നാല്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ നമ്മളാരും കണ്ടില്ല' അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ആത്മപരിശോധനയാകില്ല

ആത്മപരിശോധനയാകില്ല

തിരഞ്ഞെടുപ്പ് നടന്ന ഈ സംസ്ഥാനങ്ങളില്‍ അദ്ദേഹം പോകാന്‍ തയ്യാറായിരുന്നെങ്കില്‍ അദ്ദേഹം പറയുന്നതില്‍ കാര്യമുണ്ടെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും പറയാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. വെറുതെ സംസാരിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. ഒന്നും ചെയ്യാതെ സംസാരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് ആത്മപരിശോധനയാകില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഗാന്ധി കുടുംബവുമായി

ഗാന്ധി കുടുംബവുമായി


കോൺഗ്രസ് തനിക്കു പറ്റിയതല്ലെന്നു തോന്നുന്നവർക്കു പുതിയ പാർട്ടിയുണ്ടാക്കുകയോ പുരോഗമനപരമെന്ന് അവർക്കു തോന്നുന്ന പാർട്ടിയിൽ ചേരുകയോ ചെയ്യാമെന്നും അദ്ദേഹം പരോക്ഷമായി പറഞ്ഞു. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ളവർ ഇത്തരം അസ്വാസ്ഥ്യമുണ്ടാക്കുന്ന പ്രവൃത്തനങ്ങളുടെ ഭാഗമാവരുത്. അവർക്ക് പാർട്ടി നേതൃത്വത്തോട് നേരിട്ടോ പാർട്ടി വേദികളിലോ അഭിപ്രായം പറയാം.

പേരുടെത്ത് പറയാതെ

പേരുടെത്ത് പറയാതെ

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില മുതിർന്ന നേതാക്കൾ കോണ്‍ഗ്രസിന്‍റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഇത്തരം ലജ്ജാകരമായ പ്രസ്താവനകൾ നടത്തരുതെന്നും ആരെയും പേരുടെത്ത് പറയാതെയുള്ള വിമര്‍ശനവും ചൗധരി നടത്തിയിട്ടുണ്ട്. ഇപ്പോൾ നടത്തുന്നതുപോലുള്ള പ്രസ്താവനകൾ പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ബദലാവാന്‍

ബിജെപിക്ക് ബദലാവാന്‍

ബിഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബിജെപിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നായിരുന്നു ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ കപില്‍ സിബല്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിനേയല്ല, ബിഹാറില്‍ ആര്‍ജെഡിയെയാണ് ജനം ബദലായി കണ്ടത്. ഉപതിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് തോറ്റു. ലോക്സഭാ തിരഞ്ഞെടുപ്പിലും അവിടെ ഒരു സീറ്റിലും വിജയിക്കാന‍് കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ലെന്നും കപില്‍ സബില്‍ പറഞ്ഞു.

രണ്ട് ശതമാനം വോട്ടുകള്‍

രണ്ട് ശതമാനം വോട്ടുകള്‍

ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ചീല സീറ്റുകളില്‍ രണ്ട് ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. എന്റെ സഹപ്രവര്‍ത്തകനായ പ്രവര്‍ത്തക സമിതിയിലെ അംഗമായ ഒരാളുടെ പ്രസ്താവന കേട്ടു, കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തുമെന്ന്. കഴിഞ്ഞ ആറ് വര്‍ഷം ആത്മ പരിശോധന നടത്തിയില്ലെങ്കില്‍ ഇപ്പോള്‍ ആത്മ പരിശോധന നടത്തുമെന്ന് നമുക്ക് എന്ത് പ്രതീക്ഷയാണുള്ളതെന്നും കപില്‍ സിബല്‍ ചോദിച്ചിരുന്നു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam
എന്താണ് കുഴപ്പം

എന്താണ് കുഴപ്പം

സംഘടനാപരമായി കോണ്‍ഗ്രസിന് എന്താണ് കുഴപ്പമെന്ന് നമുക്കറിയാം. എന്താണ് തെറ്റെന്ന് ഞങ്ങള്‍ക്കറിയാം. അതിനെല്ലാമുള്ള ഉത്തരവും പരിഹാരവും ഞങ്ങളുടെ പക്കലുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ അവര്‍ തയ്യാറല്ല. അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗ്രാഫ് താഴോട്ട് പോയിക്കൊണ്ടിരിക്കും. അതാണ് കോണ്‍ഗ്രസിന്റെ സ്ഥിതി. അതിലാണ് തങ്ങള്‍ക്ക് ആശങ്കയെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.

English summary
Speaking without doing anything doesn't mean introspection; Adhir Chaudhary responds to Kapil Sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X