കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെയും കോടതിയെയും സൈന്യത്തെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല; ജസ്റ്റിസ് ദീപക് ഗുപ്ത

Google Oneindia Malayalam News

അഹമ്മദാബാദ്: രാജ്യത്തെ ഭരണസംവിധാനങ്ങളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. ജുഡീഷ്യറിക്കെതിരായ വിമര്‍ശനത്തെ കോടതിയലക്ഷ്യമാക്കുന്നതിനോടും യോജിക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല. കോടതിയുടെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നത് താന്‍ സ്വാഗതം ചെയ്യും. കാരണം എവിടെ വിമര്‍ശനങ്ങള്‍ ഉയരുന്നുവോ അവിടെയാണ് കൂടുതല്‍ പുരോഗതിയുണ്ടാകുക. കോടതികള്‍ എടുത്ത തീരുമാനത്തില്‍ ഇനിയും തിരുത്തല്‍ വേണമോ എന്ന കാര്യം ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

Deepak

സര്‍ക്കാരിനെയും ജുഡീഷ്യറിയെയും ബ്യൂറോക്രസിയെയും സൈന്യത്തെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ല. വിമര്‍ശനങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ രാജ്യം പോലീസ് സ്‌റ്റേറ്റായി മാറുമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ പൂര്‍വികര്‍ സ്വപ്‌നം കണ്ട ഇന്ത്യയായിരിക്കില്ല അത്. പ്രലീന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് രാജ്യദ്രോഹ നിയമവും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത.

ഇറാന്റെ അപ്രതീക്ഷിത ഇടപെടല്‍; ഹോര്‍മുസില്‍ കപ്പലുകളുടെ പടയോട്ടം, പിടികൂടിയത് നാലെണ്ണംഇറാന്റെ അപ്രതീക്ഷിത ഇടപെടല്‍; ഹോര്‍മുസില്‍ കപ്പലുകളുടെ പടയോട്ടം, പിടികൂടിയത് നാലെണ്ണം

പല കേസുകളിലും രാജ്യദ്രോഹ വകുപ്പ് അനാവശ്യമായി ചുമത്തുകയാണ്. അപകീര്‍ത്തിപ്പെടുത്തി എന്ന വകുപ്പില്‍ കേസെടുക്കേണ്ട വിഷയം പോലും രാജ്യദ്രോഹമാക്കി മാറ്റുന്നു. ഇത്തരം നടപടികളോട് യോജിക്കാന്‍ സാധിക്കില്ല. ജാതി വിവേചനത്തെ കുറിച്ച് പറഞ്ഞ തമിഴ് സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ രാജ്യദ്രോഹം ചുമത്തിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജസ്റ്റിസ് ദീപക് ഗുപ്ത എടുത്തുപറഞ്ഞു.

ഭയം കൂടാതെ തന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള സാഹചര്യമാണ് വേണ്ടത്. ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണത്. പുതിയ ആശയങ്ങളും വഴികളും രൂപപ്പെടുന്നത് വ്യത്യസ്തമായ അഭിപ്രായ പ്രകടനത്തിലൂടെയാണ്. ഭൂരിപക്ഷവാദങ്ങള്‍ നിയമമാക്കാന്‍ സാധിക്കില്ല. ന്യൂനപക്ഷത്തിനും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. 50 ശതമാനത്തിലധികം വോട്ട് കിട്ടാത്ത സര്‍ക്കാര്‍ നടപ്പാക്കുന്നത് ഭൂരിപക്ഷത്തിന്റെ ആവശ്യമാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം അവര്‍ രാജ്യത്തെ പകുതി വോട്ടര്‍മാരെ പോലും പ്രതിനിധീകരിക്കുന്നില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

English summary
Criticism Of Executive, Judiciary, Army Not Sedition : Justice Deepak Gupta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X