കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്: മറുപടിയുമായി നീതി ആയോഗ് വൈസ് ചെര്‍മാന്‍

  • By
Google Oneindia Malayalam News

ദില്ലി: തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന കമ്മീഷന്‍ നോട്ടീസിന് മറുപടിയുമായി നീതി ആയോഗ് വൈസ് ചെയര്‍മാര്‍ വിസി രാജീവ് കുമാര്‍. താന്‍ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്നും അത് നീതി ആയോഗിന്‍റെ ഔദ്യോഗിക നിലപാടല്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കെ അന്നത്തെ പ്ലാനിങ്ങ് കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന മൊണ്ടേക് സിങ്ങ് അലുവാലിയയും ഗുജറാത്ത് മോഡലിനെ അന്ന് വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നെന്നും രാജീവ് കുമാര്‍ പറഞ്ഞു.

Criticism of NYAY proposal my personal opinion: NITI VC to Election Commission

തിരഞ്ഞെടുപ്പ് കമ്മീഷന് താന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിശദമാക്കാന്‍ താത്പര്യമില്ലെന്നും രാജീവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിയെ വിമര്‍ശിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാര്‍ രാജീവ് കുമാര്‍ രംഗത്തെത്തിയിരുന്നു.

<strong>രാഹുലിന് ഇനി രക്ഷ വയനാട് തന്നെ! 'അമേഠിയെ കൈവിട്ടു'.. ഒരക്ഷരം മിണ്ടിയില്ല! 'ട്വിറ്റര്‍ കണക്ക്</strong>രാഹുലിന് ഇനി രക്ഷ വയനാട് തന്നെ! 'അമേഠിയെ കൈവിട്ടു'.. ഒരക്ഷരം മിണ്ടിയില്ല! 'ട്വിറ്റര്‍ കണക്ക്

മിനിമം വരുമാന പദ്ധതി അപ്രായോഗികമാണെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചന്ദ്രനെ വരെ വാഗ്ദാനം നല്‍കുകയാണ് കോണ്‍ഗ്രസ് എന്നുമായിരുന്നു രാജീവ് കുമാര്‍ ഉയര്‍ത്തിയ വിമര്‍ശനം. എന്നാല്‍ ബ്യൂറോക്രസിയുടെ ഭാഗമായ ഉദ്യോഗസ്ഥന്‍റെ പ്രസ്താവന ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

English summary
Criticism of NYAY proposal my personal opinion: NITI VC to Election Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X