Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മീന്‍ വിറ്റത് 2.34 ലക്ഷത്തിന്; പടത്തിക്കോര ആള് ചില്ലറക്കാരനല്ല, എന്തുകൊണ്ടാണെന്ന് അറിയാമോ

മംഗളൂരു: ഒരു മീന്‍ പിടുത്തക്കാരന് ലക്ഷാധിപതിയാകാന്‍ എത്ര കിലോ മീന്‍ വില്‍ക്കണം, കൃത്യമായി പറയാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ ഒരു ഒറ്റ മീനിനെ കൊണ്ട് ലക്ഷാധിപതിയായ മത്സ്യത്തൊഴിലാളിയെ കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കടല്‍ പൊന്ന് എന്ന് അറിയപ്പെടുന്ന ഗോല്‍ മീന്‍ വലയില്‍ കുടുങ്ങിയ സന്തോഷത്തിലാണ് മല്‍പെ തുറമുഖത്തെ മത്സ്യത്തൊളിലാളികള്‍.

1

തിങ്കളാഴ്ച ഇവിടെയുള്ള ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികള്‍ക്കാണ് അപൂര്‍വമായി ലഭിക്കുന്ന ഗോല്‍ മീന്‍ ലഭിച്ചത്. 20 കിലോയുള്ള ഈ മീന്‍ എത്ര രൂപയ്ക്കാണ് ലേലത്തില്‍ പോയതെന്ന് കേട്ടാല്‍ നിങ്ങള്‍ ആരായാലും ഒന്നു ഞെട്ടും. 2,34,080 രൂപയ്ക്കാണ് ഈ മീന്‍ ലേലത്തില്‍ വിറ്റുപോയത്.

2

കേരളത്തിലുള്ളവര്‍ ഈ മീനിനെ പടത്തിക്കോരയെന്നാണ് വിളിക്കുന്നത്. പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ് ഗോല്‍മീനിന്റെ ശാസ്ത്രനാമം. ഈ മത്സ്യത്തിനുള്ളില്‍ കാണപ്പെടുന്ന സ്വീം ബ്ലാഡറാണ് ഈ ഉയര്‍ന്ന വിലയ്ക്ക് പ്രധാന കാരണം. ഹൃദയ ശസ്ത്രക്രിയ്ക്ക് അടക്കമുള്ള വലിയ എല്ലാ ശസ്ത്രക്രിയയുടെയും നൂല് നിര്‍മ്മാണത്തിന് ഈ ബ്ലാഡറാണ് ഉപയോഗിക്കുന്നത്.

3

അയഡിന്‍, ഒമേഗ 3, ഫാറ്റി ആസിഡ്, അയണ്‍ മഗനീഷ്യം, ഫ്‌ളൂറൈഡ് സെലിനിയം തുടങ്ങിയ നിരവധി പോഷക ഘടകങ്ങള്‍ അടങ്ങിയ മത്സ്യമാണ് ഗോല്‍ മീന്‍. വിദേശ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള മത്സ്യങ്ങളില്‍ ഒന്നാണിത്. സൗന്ദ്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും ഈ മത്സ്യം ഉപയോഗിക്കുന്നു.

4

ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലെ ആഴക്കടലിലാണ് ഈ മത്സ്യം പ്രധാനമായും കാണപ്പെടുന്നത്. പൂര്‍ണമായും വളര്‍ച്ചയില്‍ എത്തിയാല്‍ 30 കിലോ വരെ തൂക്കം വരും ഈ മീനിന്. അന്താരാഷ്ട്ര വിപണിയില്‍ 5 ലക്ഷം വരെ ഈ മീനിനെ വിലയുണ്ട്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര തീരക്കടലില്‍ നിന്ന് 157 ഗോല്‍ മീനുകളെ പിടികൂടിയിരുന്നു. ഈ മീനുകള്‍ 1.33 കോടി രൂപയ്ക്കാണ് അന്ന് വിറ്റു പോയത്..

5

മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ ഈ മത്സ്യം ധാരാളമായി കാണാറുണ്ട്. വിദഗ്ദര്‍ പറയുന്നത് ഗോല്‍ മത്സ്യത്തിന് 15 മീറ്റര്‍ വരെ നീളമുണ്ടാകുമെന്നാണ്. ഭാരം അനുസരിച്ചാണ് വില നിലവാരം നിശ്ചയിക്കുക. 30 കിലോയുള്ള ഗോല്‍ മത്സ്യത്തിന് 5 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+