'മുതല നിരപരാധി, പാത്രം കൊട്ടാൻ ആഹ്വാനം ചെയ്യൂ', നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചവരെ കുറച്ച് സംസാരക്കവേ പ്രധാനമന്ത്രി കണ്ണീരണിഞ്ഞിരുന്നു. അതിനെ പരിഹസിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. മുതലക്കണ്ണീരാണ് പ്രധാനമന്ത്രിയുടേത് എന്ന് സൂചിപ്പിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍
മുതലകള്‍ നിരപരാധികളാണ് എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. മറ്റൊരു ട്വീറ്റിലും പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. മോദി സര്‍ക്കാരിന്റെ ഭരണപരാജയം കാരണം കൊറോണയ്ക്ക് ഒപ്പം ബ്ലാക്ക് ഫംഗസ് രോഗം കൂടി പടരുകയാണ്. വാക്‌സിനുകള്‍ക്ക് ക്ഷാമമുണ്ട് എന്ന് മാത്രമല്ല ഈ പുതിയ രോഗത്തിനുളള മരുന്നിനും വലിയ ദൗര്‍ലഭ്യമുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി പാത്രം കൊട്ടാന്‍ ആഹ്വാനം ചെയ്യണം എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications