കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500 രൂപയുടെ പുതിയ നോട്ട് അടിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് എത്ര?; അമ്പരക്കും

  • By Anwar Sadath
Google Oneindia Malayalam News

ന്യൂഡല്‍ഹി: അര്‍ദ്ധരാത്രിയിലെ നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ്. കുറച്ച് ദിവസങ്ങള്‍ ആളുകള്‍ പകച്ച് നില്‍ക്കുകയും, 500, 1000 നോട്ടുകളുടെ അഭാവത്തില്‍ പ്രശ്‌നങ്ങള്‍ ദുരിതമയമാകുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ പുറത്തിറക്കിയ 500 രൂപയുടെ പുതിയ കറന്‍സിക്കായി ചെലവഴിച്ച തുക കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും.

ദേശീയ മീറ്റ്: അവസാനലാപ്പില്‍ പിഴച്ചു, സ്വര്‍ണം കൈവിട്ട് കേരളം, രണ്ടാംദിനം അഞ്ചു ഫൈനല്‍

നോട്ട് നിരോധനത്തിന് ശേഷം 500 രൂപയുടെ പുത്തന്‍ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാരിന് ചെലവ് വന്നത് 5000 കോടി രൂപയാണ്. ലോക്‌സഭയില്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഈ കണക്ക്. ധനകാര്യ സഹമന്ത്രി പി. രാധാകൃഷ്ണന്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

500

ഡിസംബര്‍ 8 വരെ 500 രൂപയുടെ 1,695.7 കോടി നോട്ടുകളാണ് അച്ചടിച്ചത്. ഇതിനായി ചെലവഴിച്ചത് 4968.84 കോടി രൂപയാണ്. 2000 രൂപയുടെ 365.4 കോടി നോട്ടുകളാണ് റിസര്‍വ്വ് ബാങ്ക് അച്ചടിച്ചത്. ഇതിനായി 1293.6 കോടിയും ചെലവഴിച്ചു. 200 രൂപയുടെ 178 കോടി നോട്ടുകള്‍ക്കായി 522.83 കോടിയും ചെലവ് വന്നു. 50, 200, 500, 2000 രൂപയുടെ പുതിയ ഡിസൈന്‍ നോട്ടുകളും നോട്ട് നിരോധനത്തിന് ശേഷം പുറത്തിറങ്ങിയെന്നും മന്ത്രി വ്യക്തമാക്കുന്നു.

പുതിയ നോട്ടുകള്‍ അച്ചടിക്കാനുള്ള ചെലവ് മൂലം ആര്‍ബിഐ സര്‍ക്കാരിന് കൈമാറുന്ന അധികതുക 2016-17ല്‍ 35217 കോടിയുടെ കുറവ് നേരിട്ടു. 2015-16ല്‍ ഇത് 65,876 കോടിയായിരുന്നു. കറന്‍സിയിലെ 86% കൈയടക്കിയിരുന്ന 1000, 500 നോട്ടുകളാണ് സര്‍ക്കാര്‍ 2016 നവംബര്‍ 8-ന് നിരോധിച്ചത്. നിരോധിച്ച നോട്ടുകളില്‍ 99% ശതമാനവും ആര്‍ബിഐയില്‍ തിരിച്ചെത്തി. 2017 ജൂണ്‍ 30 വരെ 15.28 ലക്ഷം കോടി തിരിച്ചെത്തിയെന്നാണ് കണക്ക്.

English summary
About Rs 5,000 crore spent on printing of new 500 notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X