പൂക്കച്ചവടക്കാരിയുടെ ജന്‍ധന്‍ അക്കൗണ്ടില്‍ കോടികളുടെ നിക്ഷേപം..!! കള്ളപ്പണം വെളുപ്പിച്ചോ ??

  • Posted By:
Subscribe to Oneindia Malayalam

മൈസൂര്‍: നോട്ട് അസാധുവാക്കലിന് ശേഷം വന്‍തോതില്‍ കള്ളപ്പണമുള്ളവര്‍ ബിനാമി അക്കൗണ്ടുകള്‍ വഴി പണം വെളുപ്പിച്ചത് പലയിടത്തും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഹൈദരാബാദിലെ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്നും കോടികളാണ് ഇത്തരത്തില്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തത്.

ഇതിന് സമാനമായ വാര്‍ത്തയാണ് മൈസൂരില്‍ നിന്നുള്ളതും. പൂക്കച്ചവടക്കാരിയുടെ ജന്‍ധന്‍ അക്കൗണ്ടില്‍ കണ്ടെത്തിയത് 5.81 കോടി രൂപയാണ്. കര്‍ണാടകത്തിലെ ഹുല്ലഹള്ളിയില്‍ പൂക്കച്ചവടം നടത്തി ജീവിക്കുന്ന നീല എന്ന സ്ത്രീയാണ് തന്റെ അക്കൗണ്ടിലെ കോടികള്‍ കണ്ട് ഞെട്ടിയത്.

note


നീലയുടെ ജന്‍ധന്‍ അക്കൗണ്ടില്‍ നിന്നുള്ള ലോണിന്റെ വിവരം അന്വേഷിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടില്‍ കോടികളുള്ള വിവരം അറിഞ്ഞത്. എന്നാലിത് കള്ളപ്പണ നിക്ഷേപമാണോ എന്ന് സംശയിക്കുന്നു. ബാങ്ക് അധികൃതരോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പാസ്ബുക്കില്‍ രേഖപ്പെടുത്തിയതില്‍ വന്ന പിഴവ് ആണെന്നായിരുന്നു ലഭിച്ച മറുപടി. മാത്രമല്ല നീലയുടെ അക്കൗണ്ടില്‍ കണ്ടെത്തിയ പണം മാറ്റുകയും ചെയ്തു.

money


നഞ്ചന്‍ഗുഡ് ഹുല്ലഹള്ളിയിലെ കോര്‍പ്പറേഷന്‍ ബാങ്കിലാണ് നീലയുടെ ജന്‍ധന്‍ അക്കൗണ്ട്. പരിമിതമായ പണം മാത്രമേ നിലയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടിരുന്നുള്ളൂ. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കാന്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതായി നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു.

English summary
A flower seller in Mysure got more than 5 crores in her Jan Dhan account. Bank officials explains that it happened by technical error.
Please Wait while comments are loading...