കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയുടെ പാര്‍ട്ടി വോട്ടിന് ഒഴുക്കിയത് കോടികള്‍..!! ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും !

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍. ആര്‍കെ നഗറില്‍ മത്സരിക്കുന്ന ശശികല വിഭാഗം സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് വേണ്ടി കോടികളാണ് ശശികലയുടെ പാര്‍ട്ടിയായ എഐഎഡിഎംകെ( അമ്മ) ഒഴുക്കിയതെന്ന് ഇന്‍കം ടാക്‌സ് വിഭാഗം കണ്ടെത്തിക്കഴിഞ്ഞു.

ആരോപണം ശരിതന്നെ

അടുത്ത ആഴ്ചയാണ് ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ശശികല വിഭാഗം ആര്‍കെ നഗറിലെ വോട്ടര്‍മാരെ പണം കൊടുത്തും മറ്റു ഉപഹാരങ്ങള്‍ നല്‍കിയും സ്വാധീനിക്കുന്നതായി നേരത്തെ തന്നെ പനീര്‍ശെല്‍വം വിഭാഗം ആരോപിച്ചിരുന്നു.

വോട്ടിന് കൈക്കൂലി

തമിഴ്‌നാട്ടിലെ മുപ്പത്തിയഞ്ചോളം ഇടങ്ങളില്‍ ഇന്‍കം ടാക്‌സ് വിഭാഗം നടത്തിയ പരിശോധനയില്‍ ശശികലയുടെ പാര്‍ട്ടി വോട്ടിന് കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട നിരവധി രേകകള്‍ പിടിച്ചെടുത്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിലവിട്ടത് കോടികൾ

89 കോടിയോലം രൂപ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല വിഭാഗം ചിലവഴിച്ചുവെന്നാണ് ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിബയഭാസ്‌കറുടെ വീട്ടില്‍ അടക്കം നടത്തിയ റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്.

പിന്നണിയിൽ വൻപദ്ധതി

ആര്‍കെ നഗറിലെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കൃത്യമായ പദ്ധതി ശശികല വിഭാഗം തയ്യാറാക്കിയിട്ടുണ്ടെന്നത് തെളിയിക്കുന്ന രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. അത് പ്രകാരം ആര്‍കെ നഗര്‍ മണ്ഡലത്തെ 256 വിഭാഗമായി തരംതിരിച്ചിട്ടുണ്ട്.

രേഖകൾ പിടിച്ചെടുത്തു

മണ്ഡലത്തിലെ 2.6 ലക്ഷം വോട്ടര്‍മാരില്‍ എണ്‍പത്തിയഞ്ച് ശതമാനം പേരെയും പണം നല്‍കി സ്വാധീനിക്കാനുള്ള ബൃഹത്ത് പദ്ധതിയാണ് ശശികലയുടെ പാര്‍ട്ടി തയ്യാറാക്കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ആകെ 89.65 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

 ഒരു വോട്ടിന് നാലായിരം വീതം

മണ്ഡലത്തിലെ ഒരു വോട്ടര്‍ക്ക് നാലായിരം രൂപ വീതമാണ് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. ശശികല വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കാണ് പണം വിതരണത്തിന്റെ ചുമതല. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, വനംവകുപ്പ് മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍, ധനകാര്യ വകുപ്പ് മന്ത്രി ജയകുമാര്‍ എന്നിവരായിരുന്നു പ്രധാന ചുമതലക്കാര്‍.

മുഖ്യമന്ത്രി അടക്കം കൈക്കൂലി നൽകി

ഓരോ വോട്ടര്‍മാരിലും പണം എത്തിയെന്ന് ഉറപ്പാക്കേണ്ട ചുമതലയായിരുന്നു ഈ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. 33, 000 വോട്ടര്‍മാര്‍ക്ക് 13.27 കോടി രൂപ വിതരണം ചെയ്യുക എന്നതായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ടാര്‍ജറ്റ്.

തിരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും

പരിശോധനയിലെ കണ്ടെത്തലുകള്‍ ആദായ നികുതി വകുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു കഴിഞ്ഞു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തല്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും.

നേതാക്കൾ നിരീക്ഷണത്തിൽ

ആദായനികുതി വകുപ്പിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പ്രകാരം ശശികലയുടെ പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ നിരീക്ഷണത്തിലാണ്. ആരോഗ്യമന്ത്രി അടക്കമുള്ളവരുടെ വീട്ടിലെ റെയ്ഡിന് ശേഷം പാര്‍ട്ടിയിലെ എംഎല്‍എമാരും മന്ത്രിമാരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

ആരോപണങ്ങൾ തള്ളി

ആദായ നികുതി വകുപ്പ് പരിശോധനകള്‍ തുടരുമെന്നാണ് വിവരം. എന്നാല്‍ ശശികല വിഭാഗം ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. ഇത്തരം വ്യാജ ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് അമ്മ ജയലളിത തങ്ങളെ പഠിപ്പിച്ച് തന്നിട്ടുണ്ടെന്ന് ശശികല പക്ഷം പറയുന്നു.

English summary
Income tax have seized documents of bribery for vote in RK Nagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X