കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബ് രണ്ടാമന്‍... പാക്‌ തീവ്രവാദത്തിന്റെ ജീവനുള്ള തെളിവ്

Google Oneindia Malayalam News

ദില്ലി: ഏഴ് വര്‍ഷം മുമ്പാണ് ഒരു ഭീകരാക്രമണത്തിനിടെ പാക് ഭീകരന്‍ അജ്മല്‍ കസബിനെ ഇന്ത്യ പിടികൂടുന്നത്. മുംബൈ പോലീസിലെ അംഗമായ തുക്കാറാം ഓമ്പിള്‍ ആയിരുന്നു മുംബൈ ഭീകരാക്രമണത്തിനിടെ കസബിനെ പിടികൂടിയത്. ഇപ്പോഴിതാ ആയുധങ്ങളും സന്നാഹങ്ങളും ഒന്നമില്ലാതെ രണ്ട് ഗ്രാമീണര്‍ മറ്റൊരു ഭീകരനെ ജീവനോടെ പിടികൂടിയിരിയ്ക്കുന്നു.

ഒരു ഭീകരനെ ജീവനോടെ പിടികൂടാനായി എന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനിയ്ക്കാം. എന്നാല്‍ അതിനും അപ്പുറം പാകിസ്താന്‍ ഇന്ത്യയില്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനുള്ള ഒരു തെളിവുകൂടി ലഭിച്ചിരിയ്ക്കുകയാണ്.

Naved Usman

ഉസ്മാന്‍ നവേദ് എന്ന കാസിമിനെ ആണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. കസബ് രണ്ടാമന്‍ എന്നാണ് ഇപ്പോള്‍ ഇയാളെ മാധ്യമങ്ങള്‍ വിശേഷിപ്പിയ്ക്കുന്നത്.

തന്റെ പാക് പൗരത്വം കാസിം നിഷേധിയ്ക്കുന്നില്ല. താന്‍ ലഷ്‌കര്‍ അംഗമാണെന്നും ഇയാള്‍ സമ്മതിച്ചുകഴിഞ്ഞു. മുംബൈ ഭീകരാക്രമണത്തിന് പിറകില്‍ പാകിസ്താനാണെന്ന് അവുരുടെ തന്നെ അന്വേഷണ മേധാവി സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കാസിം പിടിയിലായത് എന്നതും ശ്രദ്ധേയമാണ്.

ഫൈസലാബാദിനടുത്തുള്ള ഗുലാം മുഹമ്മദാബാദ് സ്വദേശിയാണ് കാസിം. ഇന്ത്യയിലെത്തിയത് ഹിന്ദുക്കളെ കൊല്ലാന്‍ വേണ്ടി മാത്രമാണെന്നാണ് ഇയാള്‍ പറയുന്നത് .

English summary
Capturing of terrorist Usman Naved once again provided India and the world with living proof of Pakistan's sponsorship of jihadi terrorism aimed against India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X