അങ്ങനെ 'നോട്ട'യ്ക്കും ചിഹ്നമായി!!!!
അഹമ്മദാബാദ്: മത്സരിയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയ്ക്കും വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലാത്തവര്‍ എങ്ങനെ തങ്ങളുടെ വോട്ടവകാശം വിനിയോഗിയ്ക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു 'നോട്ട'. അത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജനം നന്നായി ഉപയോഗിയ്ക്കുകയും ചെയ്തു.
സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ചിഹ്നമുള്ളപ്പോള്‍ 'നോട്ട'യ്ക്ക് മാത്രം സ്വന്തമായി ചിഹ്നമില്ലാത്ത അവസ്ഥയായിരുന്നു. അതാണിപ്പോള്‍ മാറിയിരിയ്ക്കുന്നത്. 'നോട്ട'യ്ക്കും കിട്ടി സ്വന്തമായി ഒരു ചിഹ്നം.

ഒരു ബാലറ്റ് പേപ്പറിന്റെ ചിത്രം. അതിന് കുറുകെ ഒരു ഗുണന ചിഹ്നം. ഇതാണ് നോട്ടയ്ക്ക് നല്‍കിയിരിയ്ക്കുന്ന ചിഹ്നം. അഹമ്മദാബാദിലെ പ്രൊഫസര്‍ തരുണ്‍ ദീപ് ഗിരിധര്‍ ആണ് ഇത് ഡിസൈന്‍ ചെയ്തത്.
അഞ്ച് മാസമെടുത്തു ഇത്തരം ഒരു ചിഹ്നം തയ്യാറാക്കാന്‍. ലളിതമാകണം അതേ സമയം ഒരിയ്ക്കലും തെറ്റിദ്ധാരണ സൃഷ്ടിയ്ക്കുകയും ചെയ്യരുത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയോ സ്ഥാനാര്‍ത്ഥികളുടേയോ ചിഹ്നവുമായി ഒരു തരത്തിലുള്ള ഉള്ള സാമ്യവും ഉണ്ടാകാന്‍ പാടില്ലല്ലോ.
വരാനിരിയ്ക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിലാണ് ഈ ചിഹ്നം ആദ്യമായി ഉപയോഗിയ്ക്കുക. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഏറ്റവും അവസാനമായിരിയ്ക്കും നോട്ടയുടെ ചിഹ്നം.












Click it and Unblock the Notifications