കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തു? കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതികരണം കേട്ട് നേതാക്കള്‍ ഞെട്ടി

Google Oneindia Malayalam News

ഇംഫാല്‍: ഒരു രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ബിജെപിക്ക് ഒരിക്കലും സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിക്കപിക്കാനുള്ള ശേഷിയില്ല. നേരത്തെ പിന്തുണ നല്‍കിയിരുന്ന കക്ഷി പിന്‍മാറിയതാണ് പ്രതീക്ഷ നഷ്ടപ്പെടാന്‍ കാരണം. ഇനി തങ്ങളുടെ സ്ഥാനാര്‍ഥി ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്യണം. അതൊരിക്കലും സംഭവിക്കില്ലെന്ന് കരുതി പരാജയം ഉറപ്പിച്ചിരിക്കുമ്പോഴാണ് ഫലം വന്നത്.

ബിജെപിയുടെ സ്ഥാനാര്‍ഥി ജയിച്ചിരിക്കുന്നു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു. ഫലം കണ്ട് കോണ്‍ഗ്രസ് നേതാക്കളും ഞെട്ടി. കൂറുമാറി വോട്ട് ചെയ്ത രണ്ട് എംഎല്‍എമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ മറുപടിയാണ് അതിനേക്കാള്‍ അതിശയം....

നോട്ടീസിന് കാരണം

നോട്ടീസിന് കാരണം

ജൂണ്‍ 19നാണ് മണിപ്പൂരില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റിലായിരുന്നു ഒഴിവ്. ബിജെപി സ്ഥാനാര്‍ഥിയായി ലെയ്ഷംബ സനജാവോബയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി മാംഗി ബാബുവുമാണ് മല്‍സരിച്ചത്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു.

മറുപടി നല്‍കി

മറുപടി നല്‍കി

ആര്‍കെ ഇമോ സിങ്, ഒക്രാം ഹെന്‍ട്രി സിങ് എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിക്ക് കൂറുമാറി വോട്ട് ചെയ്തത്. ഇരുവര്‍ക്കും കോണ്‍ഗ്രസ് നേതൃത്വം ഷോക്കോസ് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച വൈകീട്ടാണ് ഇരുവരും നേതൃത്വത്തിന് മറുപടി നല്‍കിയത്.

മികച്ചത് ബിജെപി സ്ഥാനാര്‍ഥി

മികച്ചത് ബിജെപി സ്ഥാനാര്‍ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേക്കാള്‍ കേമന്‍ ബിജെപി സ്ഥാനാര്‍ഥിയാണെന്നും മണിപ്പൂരിലെ ജനതയ്ക്ക് ഗുണം ബിജെപി സ്ഥാനാര്‍ഥി ജയിക്കുന്നതാണെന്നുമാണ് ഇരുവരുടെയും മറുപടി. കോണ്‍ഗ്രസ് വിപ്പ് ലംഘിച്ചാണ് ഇരുവരും വോട്ട് ചെയ്തത്. എന്നാല്‍ വിപ്പ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിലപോകില്ലെന്ന് എംഎല്‍എമാര്‍ പറയുന്നു.

Recommended Video

cmsvideo
CM Pinarayi Vijayan and HM KK Shailaja appreciates locals who were involved in Karipur rescue
വിപ്പില്‍ കാര്യമില്ലെന്ന് എംഎല്‍എമാര്‍

വിപ്പില്‍ കാര്യമില്ലെന്ന് എംഎല്‍എമാര്‍

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 59 സെക്ഷന്‍ പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടി പുറത്തിറക്കുന്ന വിപ്പ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബാധകമല്ലെന്ന് വ്യക്തമാക്കുന്നു. ഇതു പ്രകാരം തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് അയോഗ്യതാ നടപടികള്‍ സ്വീകരിക്കാനാകില്ലെന്ന് കൂറുമാറി വോട്ട് ചെയ്ത രണ്ടു എംഎല്‍എമാരും പറഞ്ഞു.

തങ്ങള്‍ കോണ്‍ഗ്രസുകാര്‍

തങ്ങള്‍ കോണ്‍ഗ്രസുകാര്‍

തങ്ങള്‍ കോണ്‍ഗ്രസുകാരാണ്. ഇനിയും കോണ്‍ഗ്രസില്‍ തുടരും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒരു വാക്ക് പോലും ഇതുവരെ പറഞ്ഞിട്ടില്ല. പറയുകയുമില്ല. പക്ഷേ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ ഗുണം നോക്കിയാണ് വോട്ട് ചെയ്തതെന്നും എംഎല്‍എമാര്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി വ്യക്തമാക്കി.

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

അതേസമയം, മണിപ്പൂരില്‍ ഈ മാസം 10ന് നിയമസഭാ സമ്മേളനം ചേരുകയാണ്. ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനാണ് സമ്മേളനം. അന്നേദിവസം പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നേക്കും. ഈ സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്റെ 24 എംഎല്‍എമാര്‍

കോണ്‍ഗ്രസിന്റെ 24 എംഎല്‍എമാര്‍

ആഗസ്റ്റ് പത്തിന് എല്ലാ അംഗങ്ങളും ഹാജരുണ്ടാകണമെന്നും സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ് വിപ്പ് നല്‍കി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി വിപ്പ് കുന്തോജാം ഗോവിന്‍ദാസ് ആണ് പ്രത്യേക മൂന്നു വരി കുറിപ്പ് അംഗങ്ങള്‍ക്ക് കൈമാറിയത്. വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കപ്പെടുമെന്ന മുന്നറിയിപ്പുമുണ്ട്. നേരത്തെ കൂറുമാറി വോട്ട് ചെയ്തവരടക്കം 24 എംഎല്‍എമാര്‍ക്കും വിപ്പ് കൈമാറി.

അവിശ്വാസത്തിന് കാരണം

അവിശ്വാസത്തിന് കാരണം

കോണ്‍ഗ്രസ് അംഗങ്ങളുടെ ഫോട്ടോ പതിച്ച പട്ടിക പാര്‍ട്ടി വിപ്പ് നിയമസഭാ സെക്രട്ടറിക്ക് നല്‍കി. കോടികളുടെ മയക്ക് മരുന്ന് പിടികൂടിയ കേസ് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രി ബൈറണ്‍ സിങ് തടഞ്ഞുവെന്ന് അടുത്തിടെ അന്വേഷണ ഉദ്യോഗസ്ഥയായ എസിപി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം. പാസായാല്‍ ബിജെപി സര്‍ക്കാര്‍ വീഴും.

English summary
Cross Voting in Manipur: Two Congress MLAs gives Reply to Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X